ചരിത്രപ്രേമികള്‍ക്ക് ആകര്‍ഷകമായ കാഴ്ചയായ തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയം 1885 ലാണ് സ്ഥാപിക്കപ്പെട്ടത്. ഏകദേശം 13.5 ഏക്കര്‍ ഭൂമിയില്‍ പരന്നുകിടക്കുന്നു ഈ ഭീമന്‍ മ്യൂസിയം. കേരളത്തിന്റെ സാംസ്കാരികത്തനിമ തൊട്ടറിയാന്‍ പോന്ന കാഴ്ചകളാണ് തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയത്തിലെ പ്രധാനപ്പെട്ട ആകര്‍ഷണം.
കഥകളി രൂപങ്ങളും, കേരളീയ മാതൃകയിലുള്ള തനതു വിളക്കുകളും ലോഹപ്രതിമകളും ഇവിടെ കാണാം. പഴയകാലത്തെ നാണയങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയത്തിലേക്ക് എത്തിച്ചേരുക പ്രയാസമുള്ള കാര്യമല്ല.



Click it and Unblock the Notifications