തിരുപ്പതിക്ക് സമീപത്തുള്ള ഒരു ഹില്‍ സ്റ്റേഷന്‍ ആണ് തിരുമല. പ്രസിദ്ധമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രം അവിടെയാണ് .സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തില്‍ ആണിത്. ഇതിനു ഏഴ് കൊടുമുടികള്‍ ഉണ്ട്.ഈ ഏഴു ശിഖരങ്ങള്‍ ആദി ശേഷനെ പ്രതിനിധീകരിക്കുന്നു. ഇവ നാരായണാ ദ്രി, നീലാദ്രി, ശേഷാദ്രി,അഞ്ജനാ ദ്രി , ഗരു ഢാ ദ്രി , വൃഷഭാദ്രി , വെങ്കടാദ്രി എന്നീ പേരുകളില്‍ അറിയപ്പെടുന്നു ഏഴാമത്തെ കൊടുമുടിയില്‍ ആണ് വെങ്കിടേശ്വര ക്ഷേത്രം.തിരു ( പവിത്രം ) , മല എന്ന് രണ്ടു പദ ങ്ങള്‍ ചേര്‍ ന്നതാണ് തിരുമല . പുണ്യ മല എന്ന് പരിഭാഷപ്പെടുത്താം .



Click it and Unblock the Notifications