തിരുപ്പൂര്‍ ജില്ലയിലെ കങ്കേയത്തു നിന്നും 5 കിലോമീറ്റര്‍ ദൂരത്താണ് ശിവന്‍മലൈ സ്ഥിതി ചെയ്യുന്നത്. ശ്രീ മുരുഗനാണ് ഇവിടുത്തെ പ്രതിഷ്‌ഠ. തൈപൂയ ആഘോഷ വേളയില്‍ നിരവധി ഭക്തര്‍ എല്ലാവര്‍ഷവും ഇവിടെയെത്താറുണ്ട്. തൈപൂയ ആഘോഷ വേളയിലെ അവസാന മൂന്ന് ദിവസങ്ങളിലാണ് പ്രശസ്‌തമായ തേരോട്ടം ഇവിടെ നടത്തപെടുന്നത്. 450 പടവുകള്‍ കയറി വേണം മല മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേയ്‌ക്ക് എത്തിച്ചേരാന്‍. ഇതിന് പുറമെ റോഡ് മാര്‍ഗം എത്തിച്ചേരാനുള്ള മാര്‍ഗവുമുണ്ട്. ക്ഷേത്രത്തിലെ ഷഷ്‌ഠി ആഘോഷങ്ങളും പ്രശ്‌സ്‌തമാണ്. കങ്കേയത്തിന് സമീപമുള്ള സ്ഥലങ്ങളില്‍ നിന്നും ഷഷ്‌ഠി ആഘോഷങ്ങള്‍ക്ക് നിരവധി പേര്‍ എത്തിച്ചേരാറുണ്ട്.



Click it and Unblock the Notifications