Search
  • Follow NativePlanet
Share
» » ആലപ്പുഴയിൽ നിന്ന് കമ്പം തേനി സർവീസ്, ഒറ്റദിവസത്തിൽ പോയി വരാൻ കെഎസ്ആർടിസി പാക്കേജ്

ആലപ്പുഴയിൽ നിന്ന് കമ്പം തേനി സർവീസ്, ഒറ്റദിവസത്തിൽ പോയി വരാൻ കെഎസ്ആർടിസി പാക്കേജ്

കേരളത്തിൽ നിന്ന് ഏകദിന യാത്രകൾ പ്ലാൻ ചെയ്യുന്നത് ഇപ്പോൾ സമീപ സംസ്ഥാനങ്ങളിലേക്കും മാറിയിട്ടുണ്ട്. പ്രത്യേകിച്ച് ചെങ്കോട്ട, സുന്ദരപാണ്ഡ്യപുരം, ഗൂഢല്ലൂർ, ഗോപാലസ്വാമി ബേട്ട എന്നിങ്ങനെ കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന നിരവധി ഇടങ്ങള്‍ ഉണ്ട്. ആ പട്ടികയിലേക്ക് ആലപ്പുഴയിൽ നിന്നും ഒരിടം കൂടി വന്നിരിക്കുകയാണ്. തമിഴ്നാട്ടിലെ മനോഹര സ്ഥലങ്ങളായ കമ്പവും തേനിയും ആണിത്.

ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കമ്പം, തേനി ടി പുതിയ അന്തർ സംസ്ഥാന ഫാസ്റ്റ് പാസഞ്ചർ സർവ്വീസ്സുകൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. അന്തർ സംസ്ഥാന സർവീസുകളുടെ
ഫ്ലാഗ് ഓഫ് കർമ്മം ബഹു: ആലപ്പുഴ എം പി ശ്രീ എഎംആരിഫ് നിർവ്വഹിച്ചു.
ചടങ്ങിൽ മറ്റുപൊതുപ്രവർത്തകരും
നേതാക്കളും കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.

Alappuzha KSRTC introduces Kambam Theni Superfast Bus Service

ആലപ്പുഴയിൽ നിന്ന് രാവിലെ 6.00 മണിക്ക് ആരംഭിക്കുന്ന സർവീസ് മുഹമ്മ , തണ്ണീർമുക്കം , ബണ്ട് റോഡ് , കല്ലറ , കോട്ടയം , പൊൻകുന്നം , കാഞ്ഞിരപ്പള്ളി , മുണ്ടക്കയം , കുട്ടിക്കാനം , ഏലപ്പാറ , ചപ്പാത്ത് , കാഞ്ചിയാർ , കട്ടപ്പന , പുലിയൻമല , കുഴിത്തൊള് വഴി കമ്പംമെട്ടിൽ എത്തിച്ചേരും.

ഈ ബസ് തിരികെ ഉച്ചയ്ക്ക് 2:00 മണിക്ക് കമ്പത്ത് നിന്ന് പുറപ്പെടും. കമ്പംമെട്ട് , പുലിയൻമല ,കട്ടപ്പന , ചെറുതോണി , പൈനാവ് , കുളമാവ് , മൂലമറ്റം , മുട്ടം , തൊടുപുഴ , വാഴക്കുളം , മുവാറ്റുപുഴ , കോലഞ്ചേരി , തൃപ്പൂണിത്തുറ , വൈറ്റില , എറണാകുളം , തോപ്പുംപടി, ചേർത്തല, കഞ്ഞിക്കുഴി എത്തുന്ന വിധത്തിലാണ് യാത്ര.

ആലപ്പുഴയിൽ നിന്നുള്ള രണ്ടാമത്തെ കമ്പം തേനി ബസ് ഉച്ചയ്ക്ക് 1:30 ന് പുറപ്പെടും. തോപ്പുംപടി , എറണാകുളം , വൈറ്റില , തൃപ്പൂണിത്തുറ , കോലഞ്ചേരി , മുവാറ്റുപുഴ , വാഴക്കുളം , തൊടുപുഴ , മുട്ടം , മൂലമറ്റം , കുളമാവ് , പൈനാവ് , ചെറുതോണി , ഇടുക്കി , കട്ടപ്പന , പുലിയൻമല , കമ്പംമെട്ട് വഴി കമ്പം എത്തുന്ന വിധത്തിലാണ് സർവീസ്.

തേനിയിൽ നിന്ന് ആലപ്പുഴയ്ക്ക് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന ബസ് കമ്പം , കമ്പംമെട്ട് , പുലിയൻമല , കട്ടപ്പന , കാഞ്ചിയാർ , ചപ്പാത്ത് , ഏലപ്പാറ , കുട്ടിക്കാനം , മുണ്ടക്കയം , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , കോട്ടയം , കല്ലറ , ബണ്ട് റോഡ് , തണ്ണീർമുക്കം , മുഹമ്മയിൽ എത്തും.

സര്‍വീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സമയക്രമം അറിയുന്നതിനും കെ എസ് ആർ ടി സി ആലപ്പുഴ ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ :- 04772252501

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: alappuzha one day trip ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+