അവധിക്കാലം അതിന്‍റെ പൂർണ്ണതയിൽ ആഘോഷിച്ച് വരികയാണ് കുട്ടികള്‍. വീടുകളിലെ കളിയും ബഹളവും മാത്രമല്ല, ബന്ധുവീട് സന്ദർശനവും ഷോപ്പിങും സിനിമാ കാണലും കൂട്ടുകാരുടെ വീട്ടിൽ പോക്കും എന്നിങ്ങനെ അവധി ആഘോഷിക്കാൻ കൈവെക്കാത്ത മേഖലകളില്ല. എന്നാൽ അവധി പൂർണ്ണമാകാൻ കുറച്ചു യാത്രകളും കൂടി വേണം.
കുട്ടികൾക്കും മുതിർന്നവര്ക്കും ഒരുപോലെ പോകാൻ പറ്റിയ യാത്രകളാണ് അവധിക്കാലത്ത് എല്ലാവരും തേടുന്നത്. അത് കുറഞ്ഞ ചെലവിൽ ലഭിക്കുമ്പോൾ പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ പോവുകയും ചെയ്യാം. തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവധിക്കാലയാത്രകൾ ഇത്തവണയും പ്ലാൻ ചെയ്തിട്ടുണ്ട്.

ഇടുക്കിയും വയനാടും വെള്ളച്ചാട്ടങ്ങളും കുന്നും മലമേടും കന്യാകുമാരിയും കടലും കപ്പലും എല്ലാം കണ്ടും അറിഞ്ഞും ആസ്വദിച്ചും വരാൻ പറ്റിയ യാത്രകളാണ് ഏപ്രിൽ മാസത്തിന്‍റെ പ്രത്യേകത. കുട്ടികളെയും കൂട്ടി ധൈര്യമായി പോകാൻ പറ്റുന്ന യാത്രകൾ ആണ് എന്നതാണ് ബജറ്റ് യാത്രയുടെ ഗുണം.
ട്രെക്കിങ്, മലകയറ്റം, വെള്ളച്ചാട്ടം കാണൽ, കാടിനുള്ളിലൂടെയുള്ള നടത്തം, വാഗമൺ, പൊന്മുടി, മലക്കപ്പാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയ സ്ഥലങ്ങൾ എന്നിവയ്ക്കൊപ്പം ഗുരുവായൂരും കന്യാകുമാരിയും അറബിക്കടലിലൂടെയുള്ള നെഫിർറ്റിറ്റി യാത്രയും ഉൾപ്പെടെയുള്ള പാക്കേജുകളാണ് ഈ മാസമുള്ളത്.
ഏപ്രിൽ 7: അഞ്ചുരുളി -രാമക്കൽമേട്
എപ്രിൽ 12: വയനാട്
ഏപ്രിൽ 13: വാഴ്‌വന്തോൾ - പൊന്മുടി
ഏപ്രിൽ 17: മണ്ണാറശ്ശാല തീർത്ഥാടന യാത്ര
ഏപ്രിൽ 20: മലക്കപ്പാറ
ഏപ്രിൽ 21: കുംഭാവുരുട്ടി
ഏപ്രിൽ 21, 28: വാഗമൺ
ഏപ്രിൽ 21: ഇലവീഴാപൂഞ്ചിറ
ഏപ്രിൽ 25: ഗുരുവായൂർ
ഏപ്രിൽ 27: മൂന്നാർ
ഏപ്രിൽ 28: കന്യാകുമാരി, വണ്ടർല
എപ്രിൽ 30: നെഫർറ്റിറ്റി എന്നിവയാണ് യാത്രകൾ.
ഓരോ യാത്രകളെയും കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും:
9447324718, 9746865116, 9447005995, 9447501392, 9605732125, 8590356071, 8921366099 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












