Search
  • Follow NativePlanet
Share
» »അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..

അവധിക്കാലത്ത് കാടും മലയും കയറാം; ഇല്ലിക്കല്‍ കല്ല് മുതൽ വയനാടും ഗവിയും വരെ..

കന്യാകുമാരി, വാഗമൺ, ഇലവീഴാപൂഞ്ചിറ, മൂന്നാർ, രാമക്കൽമേട്, വയനാട്... അടുത്ത യാത്ര പോകേണ്ട ലക്ഷ്യസ്ഥാനം ഏതാണെന്ന് തിരയുകയാണോ.. കേരളത്തിൽ എവിടേക്ക് ഏത് ജില്ലയിലേക്ക് പോകണമെങ്കിലും അതിനുള്ള വഴി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ്. ഇത്തവണയും മുടക്കമൊന്നുമില്ലാതെ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്.

കൊല്ലം കെഎസ്ആർടിസി ഏപ്രിൽ മാസത്തിലുടനീളം കിടിലൻ യാത്രകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കന്യാകുമാരി മുതൽ വയനാട് വരെയും വാഗമൺ, പാണിയേലി പോര്, ഇല്ലിക്കൽക്കല്ല്, ഗവി, മലക്കപ്പാറ, കോന്നി, പൊന്മുടി എന്നിങ്ങനെ സഞ്ചാരികൾ യാത്ര ചെയ്യാൻ കാത്തിരിക്കുന്ന ഇടങ്ങളിലേക്കുള്ള യാത്രകളുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

April Travel From Vagamon To Illikkal Kallu-

വാഗമൺ-മൂന്നാർ യാത്ര

കൊല്ലം ഡിപ്പോയില്‍ നിന്ന് ഏറ്റവുമധികം അന്വേഷണങ്ങളും ബുക്കിങ്ങും നടക്കുന്ന യാത്രകളിലൊന്നാണ് ഒരു രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന വാഗമൺ-മൂന്നാർ യാത്ര. വാഗമൺ പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന്, വാഗമണ്‍ ലേക്ക്, പാർക്ക്, മൂന്നാർ, ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയിന്‍റ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കുന്നു. യാത്രാ തിയതി- മാർച്ച് 27

കന്യാകുമാരി

കന്യാകുമാരിയിലെ ക്ഷേത്രം, സൂര്യാസ്തമയം, വിവേകാനന്ദപ്പാറ, തിരുവുള്ളവർ പ്രതിമ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്ടുവരുന്ന ഏകദിന യാത്രമാണ് കൊല്ലം-കന്യാകുമാരി പാക്കേജ്. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 11.30ന് മടങ്ങിയെത്തും.
യാത്രാ തിയതി- മാർച്ച് 29.

മലപ്പുറത്തെ മഹാക്ഷേത്രങ്ങൾ

പുരാതന വിശ്വാസങ്ങളുടെയും ക്ഷേത്രങ്ങളുടെയും നാടായ മലപ്പുറത്തേയ്ക്ക് മഹാക്ഷേത്രങ്ങള് കണ്ടുവരുന്ന ഒരു യാത്രയും കൊല്ലത്തു നിന്നും പോകുന്നു. ഒരു രാത്രിയും ഒരു പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്. രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാത്രി പത്ത് മണിയോടെ മടങ്ങിയെത്തും.
യാത്രാ തിയതി- ഏപ്രിൽ 5

നെഫിർറ്റിറ്റി കപ്പൽ യാത്ര

കൊച്ചിയിൽ ആഢംബര കപ്പലില്‌ ഒരു വൈകുന്നേരം സൂര്യാസ്തമയവും ബുഫെയും ഉൾപ്പെടെ ആസ്വദിച്ച് ചെലവഴിക്കുന്ന പാക്കേജാണിത്. രാവിലെ 10.00 മണിക്ക് കൊല്ലത്തു നിന്ന് പുറപ്പെട്ട് രാത്രി 12.10ന് എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.
യാത്രാ തിയതി- ഏപ്രിൽ 6, 12.

പാണിയേലി പോര് യാത്ര

എറണാകുളം ജില്ലയിലെ ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നാണ് പാണിയേലി പേര്. കിടിലൻ ഡ്രൈവും കാഴ്ചകളും നല്കുന്ന ഇവിടേക്കും കൊല്ലത്തു നിന്ന് ഏകദിന യാത്രയുണ്ട്. പാണിയേലിപോര്, കപ്രിക്കാട്, ഹിൽ പാലസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 11.00 മണിക്ക് മടങ്ങിയെത്തും.
യാത്രാ തിയതി- ഏപ്രിൽ 10.

ഗുരുവായൂർ യാത്ര

കൊല്ലത്തു നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കും ഏപ്രിൽ മാസത്തിൽ പ്രത്യേക യാത്ര സംഘടിപ്പിക്കുന്നു. ഒരു രാത്രിയും ഒരു പകലും നീണ്ടു നിൽക്കുന്ന യാത്ര രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.00 മണിക്ക് എത്തുന്ന വിധത്തിലാണ് യാത്ര.
യാത്രാ തിയതി- ഏപ്രിൽ 11.

മൂന്നാർ -കാന്തല്ലൂർ യാത്ര

ഇന്ത്യയിലെ ഏറ്റലവും മനോഹര ടൂറിസ്റ്റ് ഗ്രാമമായ കാന്തല്ലൂരും റൊമാന്‍റിക് സിറ്റിയായ മൂന്നാറും കണ്ട് വരുന്ന യാത്രയും കൊല്ലത്തു നിന്നും പുറപ്പെടുന്നുണ്ട്. മൂന്നാർ ടീ മ്യൂസിയം,
കുണ്ടള ഡാം, എക്കോ പോയിന്‍റ്, ടോപ് സ്റ്റേഷൻ, കേരളത്തിന്‍റെ കാശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളും ഇവിടുന്ന് സന്ദര്‍ശിക്കുന്നു.
ഒരു രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്.
യാത്രാ തിയതി- ഏപ്രിൽ 13.

ഇല്ലിക്കൽകല്ല്- ഇലവീഴാപൂഞ്ചിറ

അല്പം സാഹസികതയും ട്രെക്കിങ്ങും ഒക്കെ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ യാത്ര ഇപ്പോൾ തന്നെ ബുക്ക് ചെയ്യാം.കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽകല്ല് കോട്ടയം ജില്ലയിലെ ഏറ്റവും ഉയരത്തിലുള്ള പാറക്കെട്ട് കൂടിയാണ്. ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ സമുദ്ര നിരപ്പിൽ നിന്നും ഏതാണ്ട് 3200 അടി ഉയരത്തിലാണുള്ളത്.
രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി 11.00 മണിക്ക് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.
യാത്രാ തിയതി- ഏപ്രിൽ 14

ഫോൺ നമ്പര്‌‍- ഫോണ്‍ നമ്പർ: 9747969768, 8921950903, 9995554409,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+