Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ-മലപ്പുറം യാത്ര: ക്രിസ്മസ് ന്യൂ ഇയര്‍ പ്രത്യേക സർവീസുമായി കെഎസ്ആര്‍ടിസി

ബാംഗ്ലൂർ-മലപ്പുറം യാത്ര: ക്രിസ്മസ് ന്യൂ ഇയര്‍ പ്രത്യേക സർവീസുമായി കെഎസ്ആര്‍ടിസി

ക്രിസ്മസ് യാത്രകൾ ബുക്ക് ചെയ്യാനുള്ള അവസാന സമയമാണിത്. ചിലപ്പോൾ ഇനിയും വൈകിയാൽ നാട്ടിലെത്തി ക്രിസ്മസ് കൂടാൻ വലിയ വില നല്കേണ്ടി വരും. ക്രിസ്മസ് ആഘോഷിക്കാൻ ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്നുള്ളവർക്ക് കേരളത്തിലേക്ക് വരാനായും കെ എസ് ആർ ടി സി മലപ്പുറം പ്രത്യേക സർവീസ് ഒരുക്കുകയാണ്.

മലപ്പുറത്തു നിന്നു ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്നു മലപ്പുറത്തേയ്ക്ക് തിരികെയുമാണ് ക്രിസ്മസ് പുതുവത്സര സൂപ്പർ ഡീലക്സ് എയർബസ് സ്പെഷ്യൽ ബസ് സർവീസ് ഒരുക്കിയിരിക്കുന്നത്. തിയതി, സ്റ്റോപ്പ്, നിരക്ക് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

Bangalore-Malappuram Christmas Special KSRTC

മലപ്പുറം-ബാംഗ്ലൂർ സ്പെഷ്യൽ ബസ്

ഡിസംബർ 20,22 (ബുധൻ,വെള്ളി) എന്നീ ദിവസങ്ങളിൽ മലപ്പുറം- മഞ്ചേരി- അരീക്കോട്- മുക്കം- ബാംഗ്ലൂർ റൂട്ടിൽ ബസ് സർവീസ് നടത്തും. രാത്രി 8.30ന് മലപ്പുറത്തു നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.10 ന് ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

08.00 PM- മലപ്പുറം
08.20 PM- മഞ്ചേരി IGBT
08.40 PM- അരീക്കോട്
08.55 PM- മുക്കം
09.10 PM- താമരശ്ശേരി
10.00 PM- കൽപറ്റ
11.05 PM- മാനന്തവാടി
02.10 AM- മൈസൂർ
04.33 AM- ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
04.43 AM- ബാംഗ്ലൂർ രാജരാജേശ്വരി ഫ്ളൈ ഓവർ
04.50 AM- ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opposite)
05.10 AM- ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്.

ബാംഗ്ലൂർ- മലപ്പുറം സ്പെഷ്യൽ ബസ്

ബാംഗ്ലൂരിൽ നിന്ന് തിരികെ മലപ്പുറത്തേയ്ക്ക് ഡിസംബർ 21,23 (വ്യാഴം, ശനി)തിയ്യതികളിൽ ബാംഗ്ലൂർ - മുക്കം -അരീക്കോട്-മഞ്ചേരി-മലപ്പുറം എന്ന റൂട്ടിൽ സർവീസ് നടത്തും. രാത്രി 8.45ന് ബാംഗ്ലൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.55ന് മംഗലാപുരത്ത് എത്തിച്ചേരും.

08.45 PM- ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
09.05 PM- ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opposite)
09.12 PM- ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
09.22 PM- ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
11.45 PM- മൈസൂർ
02.50 AM- മാനന്തവാടി
03.55 AM- കൽപറ്റ
04.45 AM- താമരശ്ശേരി
05.00 AM- മുക്കം
05.15 AM- അരീക്കോട്
05.35 AM- മഞ്ചേരി IGBT
05.55 AM- മലപ്പുറം

സർവീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും.
www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും.
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കെ എസ് ആർ ടി സി
മലപ്പുറം ഫോൺ നമ്പർ- 0483-2734950

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+