Search
  • Follow NativePlanet
Share
» »മനോഹര കാഴ്ചകളുമായി ബാംഗ്ലൂർ-നിലമ്പൂർ റൂട്ട്, ബസിനു പോകാം ചെലവ് കുറവ്, അടിപൊളി കാഴ്ചകൾ

മനോഹര കാഴ്ചകളുമായി ബാംഗ്ലൂർ-നിലമ്പൂർ റൂട്ട്, ബസിനു പോകാം ചെലവ് കുറവ്, അടിപൊളി കാഴ്ചകൾ

ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള യാത്ര ഏത് റൂട്ടിലൂടെയാണെങ്കിലും മനോഹരമായ കൂറേ കാഴ്ചകൾ ഉറപ്പായും കാണും. ബാംഗ്ലൂർ-കേരളാ റൂട്ട് കുറേയുണ്ടെങ്കിലും ആ യാത്രകളിൽ മികച്ച പാർട്ട് ഗൂഡല്ലൂരിലെ പൂക്കളും വയനാട് വഴിയുള്ള കാടുകളും കണ്ണൂര് വഴിയാണ് വരുന്നതെങ്കിൽ ചുരവും മലപ്പുറം വഴി വരുമ്പോൾ നാടുകാണി ചുരവും വഴിക്കടവും ഒക്കെയാണ്.

എന്നാൽ അതിലേറ്റവും ആരാധകരുള്ളത് രാത്രികാലത്തെ ബന്ദിപ്പൂർ വഴി ആനയും കടുവയും അടക്കമുള്ള വന്യമൃഗങ്ങളെ കണ്ടുള്ള യാത്രയ്ക്കാണ്. ഇതാ, വന്യമൃഗങ്ങളെ കാണാൻ കഴിഞ്ഞില്ലെങ്കിലും കാടും പ്രകൃതിഭംഗിയാർന്ന ഇടങ്ങളും ഗ്രാമങ്ങളും ഒക്കെ കണ്ടുവരുവാന്‍ സാധിക്കുന്ന ഒരു റൂട്ടും ബസ് സർവീസും പരിചയപ്പെടാം. നിലമ്പൂർ-ബാംഗ്ലൂർ കെഎസ്ആർടിസി ബസ് സർവീസ്.

Bangalore- Nilambur KSRTC Bus Service

നിലമ്പൂരില്‍ നിന്നും മൈസൂർ വഴി ബാംഗ്ലൂരിലേക്കും തിരികെയുമുള്ള കെഎസ്ആർടിസി ബസ് നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന ഒരു സർവീസാണ്. രാവിലെ 11 മണിക്ക് നിലമ്പൂരിൽ നിന്നും ആരംഭിച്ച് വൈകിട്ട് ആറു മണിയോടെ ബാംഗ്ലൂരിലെത്തുന്നു. തുടർന്ന് രാതക്രി 11.00 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ട് ആറ് മണിയോടെ നിലമ്പൂരിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം.

നിലമ്പൂർ-ബാംഗ്ലൂർ ബസ് സര്‍വീസ്

നിലമ്പൂരിൽ നിന്നും രാവിലെ 11.01 ന് ആരംഭിക്കുന്ന സർവീസ് ഏഴ് മണിക്കൂർ അഞ്ച് മിനിറ്റ് യാത്ര ചെയ്ത് വൈകിട്ട് 6:06 ന് ബാംഗ്ലൂരിൽ എത്തും. 498 രൂപയാണ് ടിക്കറ്റ് നിരക്ക്. മൈസൂർ വഴിയാണ് യാത്ര.

11.00AM-നിലമ്പൂർ
03.31PM-മൈസൂർ
04.05PM-ശ്രീരംഗ പട്ടണം
04.35PM-മാണ്ഡ്യ OPPO. ബസ് സ്റ്റേഷൻ.
04.55PM-ചന്നപട്ടണ
05.33PM-ഐക്കണ് കോളേജ്
05.43PM-ബാംഗ്ലൂർ രാജരാജേശ്വരി ഫ്ളൈ ഓവർ
05.49PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
06.06PM-ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്.

ബാംഗ്ലൂർ-നിലമ്പൂർ ബസ് സര്‍വീസ്

ബാംഗ്ലൂരിൽ നിന്നും രാത്രി 11.00 മണിക്ക് പുറപ്പെടുന്ന ബസ് ആറ് മണിക്കൂർ 50 മിനിറ്റ് യാത്രയ്ക്കു ശേഷം പുലർച്ചെ 5.50 ന് നിലമ്പൂരിലെത്തും. 498 രൂപയാണ് ടിക്കറ്റ് നിരക്ക്.

11.00PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
11.15PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
11.20PM-ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
11.30PM-ഐക്കൺ കോളേജ്
12.10AM-ചന്നപട്ടണ
12.40AM-മാണ്ഡ്യ OPPO. ബസ് സ്റ്റേഷൻ.
01.00AM-ശ്രീരംഗ പട്ടണം
01.50AM-മൈസൂർ
05.50AM-നിലമ്പൂർ

ഈ ബസ് സർവീസ് കൂടാതെ മറ്റു പല ഡിപ്പോകളുടെയും ബസുകൾ നിലമ്പൂർ വഴി കടന്നു പോകുന്നു.
പുലർച്ചെ 2.20ന് നിലമ്പൂരിൽ എത്തുന്ന പാലാ ഡിപ്പോയുടെ ബാംഗ്ലൂര്‍ ബസാണ് ഏറ്റവും ആദ്യ സർവീസ്. പുലർച്ചെ 2.20ന് നിലമ്പൂരിൽ നിന്നു പുറപ്പെട്ട് 9 മണിക്കൂർ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ 11.30ന് ബാംഗ്ലൂരിലെത്തും. 498 രൂപയാണ് ടിക്കറ്റ് നിരക്ക്.

രാത്രി 9.55ന് ഗുരുവായൂർ ഡിപ്പോയുടെ ബസ് നിലമ്പൂരിൽ നിന്ന് പുറപ്പെടും. 7 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കു ശേഷം രാവിലെ 5.20ന് ബസ് ബാംഗ്ലൂരിലെത്തും.
ഇത് കൂടാതെ കോട്ടയം ഡിപ്പോയുടെ ഒരു ബസും നിലമ്പൂർ വഴി ബാംഗ്ലൂരിലേക്ക് സർവീസ് നടത്തുന്നു. . 6 മണിക്കൂർ 25 മിനിറ്റ് യാത്രയ്ക്കു ശേഷം രാവിലെ 5.20ന് ബസ് ബാംഗ്ലൂരിലെത്തും. 520 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+