Search
  • Follow NativePlanet
Share
» »ബാംഗ്ലൂർ- ശബരിമല യാത്ര: ഐരാവത് ബസുമായി കർണ്ണാടക ആർടിസി, ബുക്കിങ് തുടങ്ങി

ബാംഗ്ലൂർ- ശബരിമല യാത്ര: ഐരാവത് ബസുമായി കർണ്ണാടക ആർടിസി, ബുക്കിങ് തുടങ്ങി

ശബരിമല തീർത്ഥാടന‌ം 2024: ശബരിമല തീർത്ഥാടന‌‌‌ യാത്രകൾക്കൊരുങ്ങി കര്‍ണ്ണാടക ആർടിസി. ബെംഗളൂരുവും മൈസൂരും ഉൾപ്പെടെ കർണ്ണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ബസ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്ആർടിസി. ഇതിനായി ബാംഗ്ലൂരിൽ നിന്ന് പമ്പാ ശബരിമലയിലേക്ക് സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ചു.

ബെംഗളൂരുവിൽ നിന്ന് പമ്പയിലേക്ക് നവംബർ 29 വെള്ളിയാഴ്ച മുതൽ കെഎസ്ആർടിസിയുടെ ഐരാവത് എസി ബസ് സ്പെഷൽ സർവീസ് തുടങ്ങും. മണ്ഡലകാലത്ത് മാത്രമല്ല, 2025 ജനുവരിയിൽ മകരവിളക്ക് അവസാനിക്കുന്ന വരെ ഈ സ്പെഷ്യൽ സർവീസുകള്‌ തുടരും. മൈസൂര്‍- ബത്തേരി - കോഴിക്കോട് - തൃശൂർ - എരുമേലി വഴി നിലയ്ക്കിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം. ബസ് ബുക്കിക്ക് കെഎസ്ആർടിസി വെബ്സൈറ്റിൽ ആരംഭിച്ചു.

29 മുതൽ എല്ലാ ദിവസും ഉച്ചകഴിഞ്ഞ് 1.50 ന് ബാംഗ്ലൂർ- പമ്പാ ശബരിമല ഐരാവത് എസി ബസ് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും കയറാം. തുടർന്ന് മൈസൂർ വഴി യാത്ര തുടരും. എൻഡ് ടു എൻഡ് ടിക്കറ്റ് നിരക്കാണ് ഈ സർവീസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എവിടുന്ന് കയറിയാലും ബാംഗ്ലൂർ മുതലുള്ള അതേ നിരക്ക് തന്നെ നല്കേണ്ടി വരും. 1748 രൂപയാണ് ടിക്കറ്റ് നിരക്ക്.

ശബരിമല തീർത്ഥാടനം പുരോഗമിക്കുന്നതോടെ, തിരക്ക് കണക്കിലെടുത്ത് വാരാന്ത്യങ്ങളിലും കർണ്ണാടക കെഎസ്ആർടിസി ബാംഗ്ലൂർ- ശബരിമല വാരാന്ത്യ സർവീസ് ആരംഭിക്കും. ബാംഗ്ലൂർ കൂടാതെ, മൈസൂരിൽ നിന്നും റിസർവേഷന്‍ സൗകര്യം ഉണ്ടായിരിക്കും.

ബാംഗ്ലൂർ- ശബരിമല ഐരാവത് ബസ് സമയം

ബെംഗളൂരു ശാന്തി നഗർ ബസ് സ്റ്റാന്‍ഡ് -13:50
ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റാൻഡ് 14:20
മൈസൂർ - 17:10
കോഴിക്കോട് - 21:55
കോട്ടയം - 03:10
എരുമേലി -05:00
പമ്പാ ശബരിമല (നിലക്കൽ) - 06:45, എന്നിങ്ങനെയാണ് സമയക്രമം.

ശബരിമല - ബാംഗ്ലൂർ ഐരാവത് ബസ് സമയം

ശബരിമലയിൽ നിന്ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടുന്ന ബസ് എരുമേലി - കോട്ടയം - തൃശൂർ - കോഴിക്കോട് - മൈസൂർ വഴി പിറ്റേന്ന് രാവിലെ 10.00 മണിക്ക് ബാംഗ്ലൂരിൽ എത്തും.

പമ്പാ ശബരിമല (നിലക്കൽ) - 18:00
എരുമേലി -19:45
കോട്ടയം -21:30
തൃശൂർ- 23:55
കോഴിക്കോട് -02:45
മൈസൂർ - 07:00
ബെംഗളൂരു മജസ്റ്റിക് ബസ് സ്റ്റാൻഡ് - 10:00

ശബരിമല തീർത്ഥാടം 2024
ഈ വർഷത്തെ ശബരിമല തീർത്ഥാടനം നവംബർ 15 മുതൽ ഡിസംബർ 26 വരെ നടക്കും. ഡിസംബർ 26-നാണ് മണ്ഡലപൂജ. 2025 ജനുവരി 14 നാണ് പ്രസിദ്ധമായ മകരവിളക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: sabarimala bangalore ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+