Search
  • Follow NativePlanet
Share
» » ബെംഗളൂരുവിൽ വാരാന്ത്യം ആഘോഷിക്കാം.. ചേർത്തല- ബാംഗ്ലൂർ റൂട്ടിൽ സ്പെഷ്യൽ കെഎസ്ആർടിസി, അടിച്ചുപൊളിച്ച് വരാം

ബെംഗളൂരുവിൽ വാരാന്ത്യം ആഘോഷിക്കാം.. ചേർത്തല- ബാംഗ്ലൂർ റൂട്ടിൽ സ്പെഷ്യൽ കെഎസ്ആർടിസി, അടിച്ചുപൊളിച്ച് വരാം

ബെംഗളൂരു യാത്ര: വാരാന്ത്യങ്ങൾ ആഘോഷിക്കാൻ പോകുന്നവരാണ് ഇന്നത്തെ യുവതലമുറ. കൊച്ചിയും ഗോവയും മൂന്നാറും ബാംഗ്ലൂരും ഡൽഹിയും ഒക്കെ സമയം പോലെ പോകുമെങ്കിലും നമുക്ക് പോകാൻ ഏറ്റവും എളുപ്പമുള്ള ഇടം ബെംഗളൂരുവാണ് എന്ന കാര്യത്തിൽ ഒരു സംശയം കാണില്ല. യാത്ര മാത്രമല്ല, പബ്, പാർട്ടികൾ, കഫേകൾ, ,ഷോകൾ എന്നിങ്ങനെ ഒരുപാട് കാര്യങ്ങള് ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും നാട്ടിൽ നിന്ന് ബെംഗളൂരുവിന് വാരാന്ത്യത്തിൽ ടിക്കറ്റ് കിട്ടാന്‌ പോലും പ്രയാസമുണ്ട്.

വാരാന്ത്യങ്ങളിൽ ബെംഗളൂരു യാത്രക്കാരുടെ ആവശ്യകതയും ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ആളുകളുടെ തിരക്കും കണക്കിലെടുത്ത് കെ എസ് ആർ ടി സി സി ചേർത്തല യൂണിറ്റിൽ നിന്ന് ബെംഗളൂരുവിലേക്കും തിരികെയും പ്രത്യേക ബസ് സർവീസ് നടത്തുന്നു. കോയമ്പത്തൂർ - സേലം വഴിയുള്ള സ്പെഷ്യൽ സർവീസ് വാരാന്ത്യങ്ങളിലായിരിക്കും ഉള്ളത്. വാരാന്ത്യം ആഘോഷിച്ച് രണ്ട് ദിവസം ബാംഗ്ലൂരിൽ ചെലവഴിച്ച് മടങ്ങുന്ന രീതിയിൽ പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ബസ് ആണിത്.

Bengaluru- Cherthala KSRTC Weekend Special Bus Timings

ചേർത്തല -ബാംഗ്ലൂർ സൂപ്പർ ഡീലക്സ് എയർ ബസ്

ചേർത്തലയിൽ നിന്നും എല്ലാ വെള്ളി, ഞായർ ദിവസങ്ങളിലും ചേർത്തല - ബാംഗ്ലൂർ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ് പുറപ്പെടും. വൈകിട്ട് 6.00 മണിക്ക് എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 06:05 AM ന് ബാംഗ്ലൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തും. 12 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം.₹1271 രൂപയാണ് ടിക്കറ്റ് നിരക്ക്. ചേർത്തല - എറണാകുളം - അങ്കമാലി - തൃശൂർ - പാലക്കാട് - കോയമ്പത്തൂർ - സേലം - ബാംഗ്ലൂർ റൂട്ടിലാണ് പോകുന്നത്.

ചേർത്തല - 18:00
എറണാകുളം - 19:00
അങ്കമാലി - 19:45
തൃശൂർ - 20:45
പാലക്കാട് - 22:15
കോയമ്പത്തൂർ - 23:25
സേലം - 02:35
ഹൊസൂർ - 04:49
അത്തിബെലെ- 04:54
ബൊമ്മസാന്ദ്ര- 05:04
ഇക്ട്രോണിക് സിറ്റി-05:09
സിൽക്ക് ബോർഡ് - 05:26
മഡിവാള - 05:29
ലാൽബാഗ് - 05:49
ബാംഗ്ലൂർ സാറ്റലൈറ്റ് - 06:05

ബാംഗ്ലൂർ- ചേര്‍ത്തല സ്പെഷ്യൽ

ബെംഗളൂരുവില്‍ നിന്ന് ശനി, തിങ്കൾ ദിവസങ്ങളിൽ വൈകിട്ട് 5:50 PM ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 03:55 ന് ന് ചേർത്തല എത്തി ചേരും. 12 മണിക്കൂർ 5 മിനിറ്റാണ് യാത്രാ സമയം. ബാംഗ്ലൂർ - സേലം - കോയമ്പത്തൂർ - പാലക്കാട് - തൃശൂർ - അങ്കമാലി - എറണാകുളം - ചേർത്തല വഴിയാണ് യാത്ര. 834 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബാംഗ്ലൂർ സാറ്റലൈറ്റ് - 15:50
ശാന്തിനഗര്‍ - 16:04
മഡിവാള - 16:24
സിൽക്ക് ബോർഡ് - 16:26
ഹസ്കർ ഗേറ്റ് - 16:44
ബൊമ്മസാന്ദ്ര - 16:49
അത്തിബെലെ - 16:59
ഹൊസൂർ - 17:06
സേലം - 19:20
കോയമ്പത്തൂർ - 22:30
പാലക്കാട് - 23:40
തൃശൂർ - 01:10
അങ്കമാലി - 02:10
എറണാകുളം - 02:55
ചേർത്തല - 03:55

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore weekend trips ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+