Search
  • Follow NativePlanet
Share
» »ബെംഗളൂരു -പാലക്കാട് യാത്രയ്ക്ക് ഐരാവത് ക്ലബ് ക്ലാസ് ടു, മിതമായ നിരക്കിൽ ആഢംബര യാത്ര, സുഖമായി വരാം

ബെംഗളൂരു -പാലക്കാട് യാത്രയ്ക്ക് ഐരാവത് ക്ലബ് ക്ലാസ് ടു, മിതമായ നിരക്കിൽ ആഢംബര യാത്ര, സുഖമായി വരാം

ബെംഗളൂരുവിൽ നിന്ന് നിരവധി യാത്രക്കാരുള്ള റൂട്ടാണ് പാലക്കാട്. ഏതു നേരവും ട്രെയിൻ സർവീസ് ലഭ്യമാണെങ്കിലും ബാംഗ്ലൂർ - പാലക്കാട് യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നവരും ഒരുപാടുണ്ട്. ബസ് ബുക്ക് ചെയ്യുവാനായി നോക്കുമ്പോൾ ഇഷ്ടംപോലെ ബസുള്ളതിനാൽ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്നൊരു സംശയം തോന്നും. ആ സംശയങ്ങളെല്ലാം ഒഴിവാക്കി, കണ്ണും പൂട്ടി തിരഞ്ഞെടുക്കുവാൻ കർണ്ണാടക കെഎസ്ആർടിസി ഒരു കിടിലൻ ബസ് പാലക്കാട് റൂട്ടില് ഓടിക്കുന്നുണ്ട്.

ഐരാവത് ക്ലബ് ക്ലാസ് 2.0 എന്ന കെഎസ്ആർടിസിയുടെ ഏറ്റവും മികച്ച ബസുകളിലൊന്നാണ് ബാംഗ്ലൂർ - പാലക്കാട് റൂട്ടില്‍ ഈ അടുത്ത് സർവീസ് ആരംഭിച്ചിരിക്കുന്നത്.മുൻപുണ്ടായിരുന്ന ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ ഏറ്റവും പുതിയ, മികച്ച വേർഷനാണ് വോൾവോ ഐരാവത് ക്ലബ് ക്ലാസ് 2.0. പാലക്കാടിന് എങ്ങനെ സുഖമായി വരാം എന്നാലോചിക്കുന്നവർക്കുള്ള ഉത്തരമാണ് ഐരാവത് ക്ലബ് ക്ലാസ് 2.0.

ബാംഗ്ലൂർ - പാലക്കാട് ഐരാവത് ക്ലബ് ക്ലാസ് 2.0

എല്ലാ ദിവസവും രാത്രി 10.05 ന് ശാന്തി നഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബാംഗ്ലൂർ - പാലക്കാട് ഐരാവത് ക്ലബ് ക്ലാസ് ബസ് 7 മണിക്കൂർ 40 മിനിറ്റ് യാത്ര ചെയ്ത് ഹൊസൂർ, സേലം, കോയമ്പത്തൂർ വഴി പിറ്റേന്ന് രാവിലെ 05:45 ന് പാലക്കാട് എത്തും. സാധാരണ ദിവസങ്ങളിൽ 1252 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരു ശാന്തി നഗർ - 22:05 PM
ബെംഗളൂരു കെഎംഎഫ് ക്രൈസ്റ്റ് കോളേജ് - 22:15, PM
ബെംഗളൂരു സെന്‍റ് ജോൺസ് ഹോസ്പിറ്റൽ - 22:20 PM
ബെംഗളൂരു ഇലക്ട്രോണിക് സിറ്റി - 22:45 PM
ബെംഗളൂരു കോർപ്പറേഷൻ ബാങ്ക് ചന്ദാപുര - 22:50 PM
ബെംഗളൂരു ഹൊസൂർ ആക്സിസ് ബാങ്ക് - 23:05 PM
കോയമ്പത്തൂർ - 04:30 PM
പാലക്കാട് - 05:45 PM

പാലക്കാട് - ബെംഗളൂരു ഐരാവത് ക്ലബ് ക്ലാസ് 2.0

പാലക്കാട് നിന്ന് എല്ലാ ദിവസവും രാത്രി 9.30 ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും പാലക്കാട് - ബെംഗളൂരു ഐരാവത് ക്ലബ് ക്ലാസ് 2.0 ബസ് പുറപ്പെടും. കോയമ്പത്തൂർ, ഹൊസൂർ, സേലം വഴി എട്ടു മണിക്കൂർ 10 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 05:40 ന് ബാംഗ്ലൂരിൽ എത്തും.

പാലക്കാട് - 21:30
കോയമ്പത്തൂർ ഗാന്ധിപുരം- 22:50
കോയമ്പത്തൂർ കൃഷ്ണമാൽ കോളേജ് - 22:55
ബെംഗളൂരു ശാന്തി നഗർ - 05:30
ബെംഗളൂരു മജസ്റ്റിക് - 05:40 എന്നിങ്ങനെയാണ് സമയക്രമം.

ഐരാവത് ക്ലബ് ക്ലാസ് 2.0 ബസിന് 1.78 കോടി രൂപ മുടക്കിയാണ് പുറത്തിറക്കിയത്. യാത്രക്കാർക്ക് കാൽ നീട്ടി വയ്ക്കുവാനും ല വയ്ക്കുവാനുമെല്ലാം കൂടുതൽ സ്ഥലസൗകര്യങ്ങൾ ഇതിലുണ്ട്. സാധനങ്ങൾ വയ്ക്കാനുള്ള ലഗേജ് സ്പേസും ഇതിൽ കൂടുതലുണ്ട്. കൂടാതെ, ഇതിന്‍റെ എയറോഡൈനാമിക് ഡിസൈൻ മികച്ച ഇന്ധനക്ഷമതയും ഉറപ്പ് വരുത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore palakkad ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+