ബെംഗളുരുവിൽ നിന്ന് ഒരു നീണ്ട യാത്ര... ദൈർഘ്യം കുറച്ചു കൂടുതലാണെങ്കിലും യാത്രാക്ഷീണമോ മടുപ്പോ ഇല്ലാതെ പോകാൻ പറ്റുന്ന ഒരു ലക്ഷ്യസ്ഥാനം... വലിയ അവധികളും നീണ്ട വാരാന്ത്യങ്ങളും ഒക്കെ വരുമ്പോൾ ബെംഗളുരു നിവാസികൾ ഒരു യാത്ര പോകാൻ ആലോചിക്കുന്നത് ഇങ്ങനെയൊക്കെയാണ്. എന്നാല് പലപ്പോഴും അത് മൈസൂരിനോ അല്ലെങ്കിൽ ചിക്കമഗളുരുവുവോ യേർക്കാടോ ഒക്കെയായി ചുരുങ്ങുകയാണ് പതിവ്. എന്നാൽ ഇത്തവണ നമുക്ക് ബെംഗളുരു യാത്രകൾ ഒന്ന് മാറ്റിപ്പിടിക്കാം.
ബെംഗളുരുവിൽ നിന്ന് ഷിർദ്ദിയിലേക്കാണ് ഇന്നത്തെ യാത്ര നേറ്റീവ് പ്ലാനറ്റ് പരിചപ്പെടുത്തുന്നത്. കുറഞ്ഞ ദൂരമൊന്നും അല്ല ഈ യാത്രയ്ക്കുള്ളതെങ്കിലും മടുപ്പിക്കാതെ പോയി വരാവുന്ന ഒരു ലക്ഷ്യസ്ഥാനമാണ് ഷിർദ്ദി. പൂനെ വഴിയുള്ള യാത്രയായതിനാൽ ഇവിടെയിറങ്ങി പശ്ചിമഘട്ടത്തിന്‍റെ മനോഹരമായ പല കാഴ്ചകളും കാണുകളും ചെയ്യാം. കർണ്ണാടക ആർടിസിയുടെ നിലവിലെ ഏറ്റവും ദൈർഘ്യമേറിയ സർവീസ് ആയ ബെംഗളുരു- ഷിർദ്ദി അമ്പാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ ബസ് യാത്ര പരിചയപ്പെടാം.

ബാംഗ്ലൂർ- ഷിർദ്ദി കെഎസ്ആർടിസി ബസ് യാത്ര
ബെംഗളുരുവിൽ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 1.00 മണിക്ക് പുറപ്പെടുന്ന ബെംഗളുരു- ഷിർദ്ദി അമ്പാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ ബസ് ഷിർദ്ദിയിലെത്തുന്നത് പിറ്റേന്ന് രാവിലെ 8.15 നാണ്. 19 മണിക്കൂറും 14 മിനിറ്റും നീളുന്ന യാത്രയ്ക്ക് ദൈർഘ്യം കൂടുതലല്ലേ, ബസിന് പോയാൽ ശരിയാകുമോ എന്നൊക്കെ പലർക്കും സംശയം കാണും. കുലുക്കമോ റോഡിലോ കുഴികളോ ഒന്നും അറിയാതെ ഏറ്റവും പ്രീമിയം ബസ് യാത്ര നല്കുന്നവയാണ് അമ്പാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ ബസ് . ബെംഗളൂരു - പൂനെ - ചന്ദനഗർ - അഹമ്മദ് നഗർ - ഷിർദ്ദി വഴിയാണ് യാത്ര. സധാധാരണ ദിവസങ്ങളിൽ 2119 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബാംഗ്ലൂർ- ഷിർദ്ദി കെഎസ്ആർടിസി ബസ് ബോർഡിങ് പോയിന്‍റ്
കെംപെഗൗഡ ബിഎസ് ടെർമിനൽ 1
13:01
നവരംഗ് പാർക്ക് 9008752232
13:10
യശ്വന്തപൂർ ഗോവർദ്ധൻ തിയേറ്റർ 9035211047
13:16
ഗോരഗുണ്ടേപാല്യ കെഎൽഇ ഡെൻ്റൽ കോളേജ് 7760990562
13:20
ജലഹള്ളി ക്രോസ് പിഎച്ച് നം. 9886022381
13:26
നെലമംഗല കുണിഗൽ ബൈപ്പാസ്
14:01
തുംകൂർ ബറ്റവാടി സർക്കിൾ ഫ്ലൈ ഓവർ
14:28
ചിത്രദുർഗ റെയിൽ ബ്രിഡ്ജ് NH4 M-9448857313
16:58
ദാവണഗെരെ ഷാമന്നൂർ ബൈപ്പാസ് എന്നിവിടങ്ങളിൽ നിന്ന് നിങ്ങൾക്ക് ഈ ബസിൽ കയറാം.
ബാംഗ്ലൂർ- ഷിർദ്ദി കെഎസ്ആർടിസി ബസ് സ്റ്റോപ്പുകൾ
ബാംഗ്ലൂർ കെംപഗൗഡ ബസ് ടെർമിനൽ - 13:01
ചിത്രഗുർഗ റെയിൽ ബ്രിഡ്ജ് - 16:58
ദേവനഗരെ ഷമനൂർ ബൈപ്പാസ് - 17:43
പൂനെ - 02:58 AM
ചാന്ദനഗര്‍- 03:30 AM
അഹ്മദ് നഗർ- 05:30
ഷിർദ്ദി- 08:15.
ഷിര്‍ദ്ദി- ബാംഗ്ലൂർ കെഎസ്ആർടിസി ബസ്
ഷിർദ്ദിയിൽ നിന്ന് ഉച്ചയ്ക്ക് 1.01 ന് പുറപ്പെടുന്ന ബസ് 19 മണിക്കൂർ 14 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 08:15 ന് ബാംഗ്ലൂരിൽ എത്തിച്ചേരും.
ഷിർദ്ദി - 13:01
അഹ്മദ് നഗർ - 15:00
പൂനെ - 18:23,
ബെംഗളുരു മജസ്റ്റിക് - 08:15
ബെംഗളുരു ശാന്തിനഗർ - 08:30 എന്നിങ്ങനെയാണ് സമയക്രമം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














