ഡൽഹി യാത്രകൾ: നമ്മളെ സംബന്ധിച്ചെടുത്തോളം ഡൽഹി ഒരു ട്രാവൽ ഹബ്ബാണ്. രാജ്യത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും റോഡ് മാർഗം ഇവിടം ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ംഗതി ഇങ്ങനെയാണെങ്കിലും ചില യാത്രകൾക്ക് സമയം കൂടുതലെടുക്കാറുമുണ്ട്. എന്നാൽ അതിവേഗപാതകൾ അഥവാ എക്സ്പ്രസ് വേകൾ വന്നതോടെ പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം പലപ്പോഴും പാതിയായി കുറഞ്ഞു. അത്തരത്തില് ഡൽഹിയിൽ നിന്നുള്ള യാത്രകൾക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ ഒരു റോഡ് വരികയാണ്.
ഡല്‍ഹിയിൽ നിന്ന് വിനോദസഞ്ചാരികൾ ഏറ്റവുമധികം പോകുന്ന ഇടങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജയ്പൂർ. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഈ നഗരം രാജസ്ഥാന്‍റെ സമ്പന്നമായ പൈതൃകവും ചരിത്രക്കാഴ്ചകളും ജീവിതവും ഒക്കെ പരിചയപ്പെടാനും അതിമനോഹരമായ നിർമ്മിതികളും കോട്ടകളും കൊട്ടാരങ്ങളും ഒക്കെ കാണാനുള്ള ഇടമാണ്. എന്നാൽ റോഡ് മാർഗമുള്ള ഡൽഹി- ജയ്പൂർ യാത്രയ്ക്ക് അഞ്ച് മണിക്കൂറോളം സമയം എടുക്കുമെന്നുള്ളതിനാൽ കുറഞ്ഞ ദിവസത്തേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവര്‌ക്ക് ബുദ്ധിമുട്ടായിരുന്നു.

ഇപ്പോഴിതാ, ഈ ജൂൺ മാസത്തോടെ ഡൽഹി- ജയ്പൂർ യാത്ര എളുപ്പമാവുകയാണ്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ബന്ദികുയിയെ ജയ്പൂർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ റോഡ് പണി പൂർത്തിയായാൽ ഡൽഹിക്കും ജയ്പൂരിനും ഇടയിലുള്ള യാത്രാ സമയം പകുതിയായി കുറയും. 67 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നേരത്തെയുള്ള റൂട്ടിലെ ദൗസ പോലുള്ള ഗതാഗതക്കുരുക്കുള്ള പ്രദേശങ്ങളെ ഒഴിവാക്കി നേരിട്ട് ജയ്പൂർ റിംഗ് റോഡുമായി ബന്ധിപ്പിക്കും. പുതിയ റോഡ് യാത്രാ ദൂരം 20 കിലോമീറ്റർ കുറയ്ക്കുകയും യാത്രക്കാർക്ക് വെറും രണ്ടര മണിക്കൂറിനുള്ളിൽ ജയ്പൂരിൽ എത്താൻ അനുവദിക്കുകയും ചെയ്യും.
നേരത്തെ ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിന്ന് ജയ്പൂർ റോഡ് മാര്‍ഗം പോകുമ്പോൾ ദൗസയിൽ എക്സ്പ്രസ് വേയിൽ നിന്ന് പുറത്തുകടന്ന് നിരവധി പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്ന ദേശീയപാത 22 ലൂടെയായിരുന്നു പോകേണ്ടിയിരുന്നത്. ഡൽഹി, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ക്ക് ദൗസയിൽ എക്സ്പ്രസ് വേയിൽ നിന്ന് പുറത്തുകടന്ന ശേഷം എൻഎച്ച് -21 ലേക്ക് മാറേണ്ട രീതിയിലായിരുന്നു റൂട്ട്. ദൈർഘ്യമുള്ള പാതയും വേഗത കുറഞ്ഞ സഞ്ചാരവുമുള്ള പാത സ്വാഭാവീകമായും യാത്രാ സമയവും കൂട്ടിയിരുന്നു. കൂടാതെ മണിക്കൂറിൽ 100 കിമി വേഗത എന്ന പരിധിയും ഈ പാതയ്ക്കുണ്ടായിരുന്നു.
പ്രയോജനം ഈ റൂട്ടിൽ നിന്നു വരുന്നവര്‍ക്കും
ഈ ഡിസംബറോടെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലെ ഡിഎൻഡി ഫ്ലൈവേ- കെഎംപി ഇന്റർചേഞ്ചിന്റെ ആദ്യ ഒൻപത് കിലോമീറ്റർ ഭാഗം പ്രവർത്തനക്ഷമമാകുമ്പോൾ ഗാസിയാബാദ്, നോയിഡ, കിഴക്കൻ ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ജയ്പൂരിലേക്ക് തടസ്സമില്ലാതെ യാത്ര പൂർത്തിയാക്കാം, ഡിഎൻഡി ഫ്ലൈവേയ്ക്കും ബണ്ടികുയി ലിങ്ക് വഴി ജയ്പൂരിനും ഇടയിലുള്ള 260 കിലോമീറ്റർ മുഴുവൻ രണ്ടര മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ദേശീയപാത 21 ൽ കയറാതെ തന്നെ ജയ്പൂരിൽ എത്താം എന്നതിനാൽ യാത്രക്കാർക്ക് വലിയ ആശ്വാസം ലഭിക്കും.
വണ്ടി നിർത്താതെ നോൺ സ്റ്റോപ്പ് യാത്ര
ഡൽഹി-മുംബൈ എക്സ്പ്രസ് വേ പദ്ധതിയിൽ
ആക്സസ്-കൺട്രോൾഡ് ഹൈവേയായ ബണ്ടികുയി-ജയ്പൂർ ലിങ്ക് പിന്നീട് കൂട്ടിച്ചേർത്തതാണ്. ഡല്‍ഹി- ജയ്പൂർ യാത്ര സുഗമവും എളുപ്പവുമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇനി ചെറിയ ചില പണികൾ മാത്രമാണ് പൂർത്തിയാകാനുള്ളത്. ഡൽഹി-അഹമ്മദാബാദ് റെയിൽവേ ലൈനിലെ ഒരു റെയിൽ ഓവർബ്രിഡ്ജിന്‍റെ നിർമ്മാണമാണ് പൂർത്തിയാകുവാനുള്ളത്. ഇത് മേയ് മാസത്തോടെ പൂർത്തിയാക്കി ജൂൺ അവസാനത്തോടെ ഗതാഗതം ആരംഭിക്കുവാൻ സാധിക്കുമോ എന്ന ശ്രമത്തിലാണ് ദേശീയപാത അധികൃതർ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













