Search
  • Follow NativePlanet
Share
» » വന്ദേ ഭാരത് സ്ലീപ്പർ ഡൽഹിക്ക് കിട്ടുമോ? സാധ്യത ഈ റൂട്ടിന്.. 27 മണിക്കൂർ യാത്രക്ക് ഇനി 15 മണിക്കൂർ മതി

വന്ദേ ഭാരത് സ്ലീപ്പർ ഡൽഹിക്ക് കിട്ടുമോ? സാധ്യത ഈ റൂട്ടിന്.. 27 മണിക്കൂർ യാത്രക്ക് ഇനി 15 മണിക്കൂർ മതി

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ സർവീസുകൾ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മികച്ച ട്രെയിനുകളാണ്, സാധാരണക്കാര്‍ക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പു തരുന്ന വന്ദേ ഭാരത് ശ്രേണിയിൽ ഇനിയുള്ള കാത്തിരിപ്പ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുള്ളതാണ്. രാത്രി യാത്രകളെ സൗകര്യപ്രദമാക്കുന്ന സ്ലീപ്പറുകൾ ഈ വർഷം തന്നെ പാളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Delhi Travel Railway To Introduce Sealdah to New Delhi Vande Bharat Sleeper

സീൽദയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വൈകുന്നേരം 4 മണിക്ക് സീൽദയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7 മണിക്ക് ന്യൂഡൽഹിയിൽ എത്തും. മടക്കയാത്രയിൽ, വൈകുന്നേരം 4 മണിക്ക് ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7 മണിക്ക് സീൽദയിൽ എത്തുന്ന വിധത്തിലാണ് നിലവിൽ പ്രതീക്ഷിക്കുന്ന സമയക്രമം.

സീൽദക്കും ന്യൂഡൽഹിക്കും ഇടയിലുള്ള 1455 കിലോമീറ്റർ ദൂരം വന്ദേ ഭാരത് സ്ലീപ്പർ ഏകദേശം 15 മണിക്കൂറിനുള്ളിൽ പിന്നിലും എന്നാണ് പ്രതീക്ഷിക്കുന്നത്. സർവീസ് ആരംഭിച്ചാൽ മണിക്കൂറിൽ 160 കിമി വേഗതയിൽ വരെ പോകാൻ സാധിക്കുന്ന വന്ദേ ഭാരത് സ്ലീപ്പറായിരിക്കും ഈ റൂട്ടിലെ വേഗതയേറിയ ട്രെയിനും. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ 11 എസി 3 ടയർ കോച്ചുകൾ, 4 എസി 2 ടയർ കോച്ചുകൾ, 1 ഫസ്റ്റ് ക്ലാസ് എസി കോച്ച് എന്നിവയാണ് ഉണ്ടാവുക.

അസൻസോൾ ജംഗ്ഷൻ, ധൻബാദ് ജംഗ്ഷൻ, ഗയ ജംഗ്ഷൻ, ഡിഡി ഉപാധ്യായ ജംഗ്ഷൻ, കാൺപൂർ സെൻട്രൽ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പ് ഉണ്ടായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. എസി 3-ടയർ കോച്ചിൽ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് ഏകദേശം 3200 രൂപയും എസി 2-ടയർ കോച്ചിന് ഏകദേശം 4200 രൂപയും എസി ഫസ്റ്റ് ക്ലാസിന് ഏകദേശം 5300 രൂപയും ആയിരിക്കും.

യാത്രക്കാർക്ക് രാത്രി യാത്ര ഏറ്റവും സുഖകമായി, കുലുക്കമില്ലാതെ പോകാനുള്ള സൗകര്യമാണ് വന്ദേ ഭാരത് സ്ലീപ്പർ നല്കുക. മികച്ച കുഷ്യനുകൾ, ബെർത്തിലേക്ക് കയറുവാനുള്ള സൗകര്യങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ഫൈബർഗ്ലാസ് പാനലുകൾ ഉപയോഗിച്ചുള്ള ഉൾഭാഗത്തിന്റെ രൂപകല്പന,മോഡുലാർ പാൻട്രി, സ്റ്റെയിൻലെസ് സ്റ്റീൽകൊണ്ടുള്ള ബോഗികൾ തുടങ്ങിയ ഇതിന്‍റെ ചില പ്രത്യേകതകളാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+