Search
  • Follow NativePlanet
Share
» »വടക്കു കിഴക്കൻ ഇന്ത്യ കാണാം, ഒറ്റ യാത്രയിൽ 5 സംസ്ഥാനങ്ങൾ... ആഘോഷിക്കാൻ 14 ദിവസം, പോയാലോ..

വടക്കു കിഴക്കൻ ഇന്ത്യ കാണാം, ഒറ്റ യാത്രയിൽ 5 സംസ്ഥാനങ്ങൾ... ആഘോഷിക്കാൻ 14 ദിവസം, പോയാലോ..

വടക്കു കിഴക്കൻ ഇന്ത്യയിൽ ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. പച്ചപ്പ് നിറഞ്ഞു നിൽക്കുന്ന മലനിരകളും ആകാശം അതിരിടുന്ന പർവ്വതങ്ങളും ആർത്തലച്ച് പതിക്കുന്ന വെള്ളച്ചാട്ടങ്ങളും അതിമനോഹരമായ പ്രകൃതിഭംഗിയും ഒക്കെയായി സഞ്ചാരികളെ ഹൃദയം കൊണ്ട് സ്വീകരിക്കുന്ന നാട്. ഇങ്ങനെ നമ്മുടെ രാജ്യത്തെ സ്വർഗ്ഗസമാനമായ ഇടങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കായി ഒരു പാക്കേജ് പരിചയപ്പെടുത്താം.

ഡല്‍ഹിയിൽ നിന്ന് ഐആർസിടിസി ഒരുക്കുന്ന നോർത്ത് ഈസ്റ്റ് ഡിസ്കവറി പാക്കേജ് ആണ് ബുക്കിങ്ങിന്‍റെയും പ്ലാനിങ്ങിന്‍റെയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ വടക്കു കിഴക്കൻ ഇന്ത്യ എക്സ്പ്ലോര്‍ ചെയ്യാൻ സാധിക്കുന്ന പാക്കേജ് ആർക്കും ബുക്ക് ചെയ്യാം. അഞ്ച് വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു വരുന്ന പാക്കേജിനെക്കുറിച്ച് അറിയാം

Delhi Travel Visit 5 North East States With IRCTC 15 Days Affordable Package

14 രാത്രിയും 15 പകലും നീണ്ടു നിൽക്കുന്ന നോർത്ത് ഈസ്റ്റ് ഡിസ്കവറി പാക്കേജ് അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന യാത്രയാണ്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ജൈവവൈവിധ്യവും വന്യജീവി സങ്കേതങ്ങളും ചരിത്രവും സംസ്കാരവും പ്രകൃതിഭംഗിയും ആസ്വദിക്കാൻ യാത്രക്കാരെ സഹായിക്കുന്ന പാക്കേജാണിത്. ഗുവാഹത്തി - ഇറ്റാനഗർ - സിബ്സാഗർ - ജോർഹട്ട് - കാസിരംഗ - ഉനകോട്ടി - അഗർത്തല - ഉദയ്പൂർ - ദിമാപൂർ - കൊഹിമ - ഷില്ലോംഗ് - ചിറാപുഞ്ചി എന്നിവിടങ്ങളാണ് സന്ദർശിക്കുന്ന സ്ഥലങ്ങൾ.

ഏപ്രിൽ 22 ന് വൈകിട്ട് 4.00 മണിക്ക് ഡൽഹി സഫ്ദർജങ്ങിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാത്രി ഭക്ഷണം ട്രെയിനില്‍ നിന്ന് ലഭിക്കും. രണ്ടാം ദിവസം മുഴുവൻ യാത്രയാണ്. മൂന്നാം ദിവസം ഗുവാഹത്തിയിൽ എത്തും. തുടർന്ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. നാലാം ദിവസം ഹോട്ടലിൽ നിന്ന പ്രഭാത ഭക്ഷണം കഴിച്ച് കാമാഖ്യാ ക്ഷേത്ര ദർശനത്തിനായി പോകും. തിരികെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ഉമാനന്ദാ ക്ഷേത്രത്തിലേക്ക് പോകും. പിന്നീട് ബ്രഹ്മപുത്ര നദിയിൽ സൂര്യാസ്തമയം ആസ്വദിച്ച് റിവർ ക്രൂസിങ്. വൈകിട്ടോടെ നഹർലാഗുണ്‌ റെയിൽവേ സ്റ്റേഷനിലേക്ക് ഗുവാഹത്തിയിൽ നിന്ന് ട്രെയിൻ യാത്ര തുടരും, രാത്രി ട്രെയിനിൽ.

അഞ്ചാം ദിവസം നഹർലാഗുൺ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഇറ്റാനഗറിലേക്ക് പോകും. ഈ ദിവസം മുഴുവൻ കാഴ്ചകളും സിറ്റി കാഴ്ചകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോംപാ ബുദ്ധിസ്റ്റ് ക്ഷേത്രം, തേരാവാദ ബുദ്ധിസ്റ്റ് ക്ഷേത്രം എന്നിവ സന്ദർശിക്കും. പിന്നീട് ഉച്ച ഭക്ഷണതിന് ശേഷം യാത്ര തുടരും. സ്റ്റേറ്റ് മ്യൂസിയം കണ്ട ശേഷം നഹർലാഗുണ്‌ റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവിടുന്ന് സിബ്സാഗർ ടൗണ്‌ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തുടരും,

യാത്രയുടെ ആറാം ദിവസം, അതായത്, ഏപ്രിൽ 27 ന് ട്രെയിൻ രാവിലെ സിബ്സാഗർ ടൗണ്‌ റെയിൽവേ സ്റ്റേഷനില്‍ എത്തും. ഇവിടുന്ന് അഹോം രാജവംശത്തിന്‍റെ ഏറ്റവും പഴയ തലസ്ഥാനമായ ശിവസാഗർ സന്ദർശിക്കും. തുടർന്ന് തലാതൽ ഘർ, രംഗ് ഘർ, ശിവഡോൽ ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഉച്ചകഴിഞ്ഞ് കാസിരംഗയിലേക്ക് പോകും, ഇവിടുത്തെ സാംസ്കാരിക പരിപാടികളും നൃത്തവും ആസ്വദിച്ച് അന്ന് രാത്രി അവിടെ തന്നെ ചെലവഴിക്കാം,.

ഏഴാം ദിവസം കാസിരംഗയിൽ ജംഗിൾ സഫാരിക്കായി പോകും. അതിരാവിലെയാണ് ഈ യാത്ര. അതിനു ശേഷം ട്രെയിൻ യാത്ര തുടരും. എട്ടാം ദിവസം ഉനകോട്ടി സന്ദർശിക്കും. ഏകദേശം ഒരു കോടിയോളം ശിവരൂപങ്ങൾ കല്ലിൽ കൊത്തിയിരിക്കുന്ന ഇടമാണിത്. അവിടുന്ന് അഗർത്തലയിലേക്ക് ട്രെയിൻ യാത്ര തുടരും. അഗർത്തലയിൽ ഉജ്ജയന്താ പാലസ് സന്ദർശിക്കും. നേരത്തെ ഇത് റോയൽ പാലസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

ഒൻപതാം ദിവസം അതായത്, ഏപ്രിൽ 30 ന് നീർമഹൽ സന്ദർശിക്കും. അവിടുന്ന് ഉദയ്പൂർ, ത്രിപുര സുന്ദരി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് അഗർത്തലയിലേക്ക് മടങ്ങും. പത്താം ദിവസം ബദർപൂർ സ്റ്റേഷനിൽ നിന്ന് ലുംഡിങ് സ്റ്റേഷനിലേക്കുള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽ യാത്രകളിൽ ഒന്ന് ആസ്വദിക്കാം. തുടർന്ന് ദിമാപൂര്‌‍ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടുന്ന് കൊഹിമയിലേക്ക് റോഡ് മാർഗം പോകും. വാർ സെമിത്തേരി, കത്തീഡ്രൽ ചര്‍ച്ച് എന്നിവിടങ്ങളാണ് ഇവിടെ കാണുന്നത്, 11-ാം ദിവസം കൊണോമ വില്ലേജിലേക്ക് പോകും. ഇവിടെ കാഴ്ചകൾ കണ്ട് ദിമാപൂർ സ്റ്റേഷനിലേക്ക് പോയി ഗുവാഹത്തി റെയിൽവേ സ്റ്റേഷനിലേക്ക് പോകും.

12-ാം ദിവസം ഷില്ലോങ്ങാണ് സന്ദര്‍ശിക്കുന്നത്. ഉമിയം താകം, ഡോൺ ബോസ്കോ മ്യൂസിയം, ലേഡി ഹൈദരി പാർക്ക്, വാർഡ്സ് ലേക്ക്, പോലീസ് ബസാർ എന്നിവിടങ്ങള് സന്ദർശിച്ച് തിരകെ ഹോട്ടലിലേക്ക് മടങ്ങും. 13-ാം ദിവസം ചിറാപുഞ്ചി സന്ദർശിക്കും. തുടർന്ന് ഷില്ലോങ് പീക്ക്, എലിഫന്‍റ് വെള്ളച്ചാട്ടം, നഹ്കലികെ വെള്ളച്ചാട്ടം, മോസ്മായ് ഗുഹകൾ എന്നിവയും കണ്ട് വൈകിട്ടോടെ ഡൽഹിയിലേക്ക് മടക്ക യാത്ര. 14-ാം ദിവസം മുഴുവൻ യാത്രയായിരിക്കും. 15 -ാം ദിവനസം, അതായത് മേയ് 6 ന് ഉച്ചയ്ക്ക് 12 മണിയോടെ ട്രെയിൻ ഡൽഹി സഫ്ദർജങ് റെയിൽവേ സ്റ്റേഷനിൽ എത്തും,

ആകെ 150 പേർക്കാണ് യാത്ര ചെയ്യുവാൻ സാധിക്കുന്നത്. സുപ്പീരിയർ എസി ഫസ്റ്റ് ക്ലാസിൽ (കൂപ്പെ) - 20, സുപ്പീരിയർ എസി ഫസ്റ്റ് ക്ലാസ് ക്യാബിനിൽ 38 പേർക്ക്, ഡീലക്സ് എസി ടൂ ടയറിൽ 36, കംഫോർട്ട് എസി ത്രീ ടയറിൽ 56 എന്നിങ്ങനെയാണ് ലഭ്യനായ സീറ്റുകളുടെ എണ്ണം, എസി 1 കൂപ്പെയിൽ 1,67,845 രൂപാ മുതലും എസി 1 ക്യാബിനിൽ 1,46,610
രൂപാ മുതലും എസി ടൂ ടയറിൽ 1,26,710 രൂപാ നുതലും എസിത്രീ ടയറിൽ 1,13,700 രൂപയിലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.

സന്ദര്‍ശിക്കുന്ന സംസ്ഥാനവും സ്ഥലങ്ങളും
അസം - ശക്തി ആരാധനയുടെ ഏറ്റവും പഴക്കമേറിയ ശക്തി പീഠങ്ങളിലൊന്നായ കാമാഖ്യ ക്ഷേത്രം, ബ്രഹ്മപുത്ര നദിയിലെ സൂര്യാസ്തമയ യാത്ര, ഗുവാഹത്തിയിലെ ഉമാനന്ദ ക്ഷേത്രം, ജോർഹട്ടിലെ തേയിലത്തോട്ടങ്ങൾ, കാസിരംഗ ദേശീയോദ്യാനം (ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെയും കടുവകളുടെയും പക്ഷികളുടെയും ആവാസ കേന്ദ്രം).

അരുണാചൽ പ്രദേശ്- തലസ്ഥാന നഗരമായ ഇറ്റാനഗർ - ഗോമ്പ ബുദ്ധക്ഷേത്രവും തേരവാദ ബുദ്ധക്ഷേത്രവും.

അഹോം രാജ്യത്തിന്റെ തലസ്ഥാനമായ സിബ്സാഗർ. ശിവക്ഷേത്രത്തിനും അഹോം കൊട്ടാരങ്ങൾക്കും സ്മാരകങ്ങൾക്കും പേരുകേട്ടതാണ് ഇത്.

ത്രിപുര - ശൈവ സ്ഥലമായ ഉനകോടി, ഉജ്ജയന്ത കൊട്ടാരം, വടക്കുകിഴക്കൻ മേഖലയിലെ ഏക തടാക കൊട്ടാരമായ നീർമഹൽ, ത്രിപുര സുന്ദരി ക്ഷേത്രം.

നാഗാലാൻഡ്- കൊഹിമ - ഖോനോമ ഗ്രാമം (ഇന്ത്യയിലെ ആദ്യത്തെ പച്ച ഗ്രാമം), യുദ്ധ സെമിത്തേരി, കത്തീഡ്രൽ പള്ളി.

മേഘാലയ- . മേഘാലയയുടെ തലസ്ഥാന നഗരമായ ഷില്ലോങ് - ഡോൺ ബോസ്കോ മ്യൂസിയം, ലേഡി ഹൈദരി പാർക്ക്, വാർഡ്സ് തടാകം. ചിറാപുഞ്ചി - ഷില്ലോങ് കൊടുമുടി, എലിഫന്റ് വെള്ളച്ചാട്ടം, നവ്ഖാലികൈ വെള്ളച്ചാട്ടം, മൗസ്മായ് ഗുഹകൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+