കുറഞ്ഞ ചെലവിൽ യാത്രകൾ പോകാൻ കാത്തിരിക്കുകയാണോ. എങ്കിലിതാ നിരവധി അവസരങ്ങളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ജനുവരിയിലെ ഹിറ്റായ പാക്കേജുകൾക്ക് ശേഷം നേരത്തെ തന്നെ ഫെബ്രുവരിയിലെ യാത്രകളും പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിൽ ഉറപ്പായും കാണേണ്ട ഇടങ്ങള് ഉൾപ്പെടുത്തിയാണ് മിക്ക ഡിപ്പോകളും യാത്രകൾ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ, കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലും ഫെബ്രുവരി യാത്രകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരിയുടെ തണുപ്പിൽ പോകേണ്ട വാഗമണ്ണും മലയാളികൾ ഏറ്റവും കൂടുതൽ കെഎസ്ആർടിസി ബസിൽ പോകാനാഗ്രഹിക്കുന്ന ഗവിയും കണ്ണൂരിന്‍റെ ചരിത്രവും പ്രകൃതിഭംഗിയും കാണാനും ഒക്കെ സാധിക്കുന്ന 11 പാക്കേജുകളാണ് ഉള്ളത്.

ഗവി- അടവി- പരുന്തുംപാറ
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകളില് ഏറ്റവുമ ആവശ്യക്കാരുള്ളത് ഗവി പാക്കേജിനാണ്. ഗവിയിലെ കാടിനുള്ളിലൂടെയുള്ള യാത്രയും പച്ചപ്പും മഞ്ഞും ആസ്വദിച്ചുള്ള കാലാവസ്ഥയും പിന്നെ അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറ സന്ദർശനവും കൂടിച്ചേരുന്നതാണ് പാക്കേജ്. ഫെബ്രുവരി 9,17, 25 എന്നീ മൂന്നു തിയതികളില്‍ രാവിലെ 7.00 മണിക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്ന് ഗവി യാത്ര ആരംഭിക്കും, രണ്ട് ദിവസം നീളുന്ന യാത്രയ്ക്ക് 3600 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
നെല്ലിയാമ്പതി
നെല്ലിയാമ്പതിയുടെ ഭംഗിയും ഗ്രാമീണ കാഴ്ചകളഴും ഒപ്പം മനസ്സിനും ശരീരത്തിനും ഒരുപോകെ കുളിരേകുന്ന അന്തരീക്ഷവും ആസ്വദിച്ച് വരാനുള്ള പാക്കേജ് നാല് ദിവസങ്ങളിലുണ്ട്. ഫെബ്രുവരി 2,9, 16, 23 എന്നീ തിയതികളിൽ പുലർച്ചെ 4.30ന് പുറപ്പെടുന്ന യാത്ര രാത്രിയോടെ മടങ്ങിയെത്തും. 1000 രൂപയാണ് ടിക്കറ്റ് നിരക്ക്.
വാഗമൺ- കുമളി
ഇടുക്കിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ സാധ്യമാക്കുന്ന കുമളിയും വാഗമണ്ണും ഒപ്പം സാഹസികമായ ഓഫ്റോഡ് അനുഭവങ്ങളും നല്കുന്ന വാഗമൺ- കുമളി പാക്കേജ് മൂന്നു ദിവനസം നീളുന്ന യാത്രയാണ്. അവധി നോക്കി പ്ലാൻ ചെയ്യാൻ പറ്റിയ ഇത് ഫെബ്രുവരി 4, 25, 17 എന്നീ മൂന്നു തിയതികളിലായി രാത്രി 8.00 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടുന്നു. 4430 രൂപയാണ് നിരക്ക്.
കണ്ണൂർ- അറക്കൽ-പയ്യാമ്പലം ബീച്ച്
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഏകദിന യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കായി രണ്ട് പാക്കേജുകളാണ് ഉള്ളത്.
കണ്ണൂർ- അറക്കൽ-പയ്യാമ്പലം ബീച്ച് എന്നീ മൂന്നിടങ്ങള് കണ്ടുവരുന്ന യാത്ര ഫെബ്രുവരി 9, 16 തിയതികളിൽ രാവിലെ 5.00 മണിക്ക് പുറപ്പെടും. 730 രൂപയാണ് നിരക്ക്
പൈതൽമല- ഏഴരക്കുണ്ട് വെള്ളച്ചാട്ടം
കണ്ണൂരിലേക്ക് സാഹസിക യാത്രയും ട്രെക്കിങ്ങും ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ പാക്കേജ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ പൈതൽമല- ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവ കണ്ട് രാത്രിയോടെ തിരികെയെത്താം. ഫെബ്രുവരി 9, 23 എന്നീ രണ്ടു തിയതികളിൽ രാവിലെ 5.00 ന് പുറപ്പെടുന്ന യാത്രയ്ക്ക് 730 രൂപയാണ് നിരക്ക്.
വയനാട് യാത്ര
വയനാട്ടിലെ എൻ ഊര്, പൂക്കോട് തടാകം, അമ്പലവയൽ എന്നിവിടങ്ങൾ കാണുന്ന യാത്ര . ഫെബ്രുവരി 8, 23 എന്നീ രണ്ടു തിയതികളിൽ രാവിലെ 6.00 ന് പുറപ്പെടും. യാത്രയ്ക്ക് 590 രൂപയാണ് നിരക്ക്.
ഇത് കൂടാതെ ഫെബ്രുവരി 27 ന് ഒരു ദിവസത്തെ നെഫിർറ്റിറ്റി ക്രൂസ് പാക്കേജ്,
27 ന് തന്നെ ഏകദിന സൈലന്‍റ് വാലി യാത്ര,
16 ന് മലക്കപ്പാറ- അതിരപ്പിള്ളി യാത്ര എന്നിവയും ഒരുക്കുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 7907627645, 9544477954, 0495-2723769 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














