കേരളത്തിന്‍റെ അഭിമാന ദിവസമാണിന്ന്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്ന, ആദ്യ കപ്പൽ തുറമുഖത്തെത്തുന്ന ദിവസം. വിഴിഞ്ഞം തുറമുഖത്തെത്തെന്നുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാനായി കേരളം മുഴുവൻ കാത്തുനിൽക്കുകയാണ്. വലിയ ചടങ്ങുകളോടെ കേരളം ആഘോഷിക്കുന്ന ചടങ്ങ് 4.00 മണിക്ക് ആരംഭിക്കും. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനാഗ്രഹിക്കുന്നവർക്ക് വഴിയൊരുക്കുകയാണ് കെ എസ് ആർ ടി സി.
രാജ്യത്തെ ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന പ്രത്യേകതയുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ആദ്യ കപ്പൽ എത്തുന്ന ചടങ്ങ് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്നവർക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് എത്തുവാനും തിരികെ വരുവാനും തിരുവനന്തപുരം സെൻട്രലിൽ നിന്നും കെ എസ് ആർ ടി സി പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണി മുതൽ 3.00 മണിവരെ തമ്പാനൂരിൽ നിന്നും വിഴിഞ്ഞത്തേക്കും തിരികെ 3.00 മുതൽ 7.00 മണി വരെ തമ്പാനൂരിലേക്കും ആണ് കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ എത്തുന്നവ യാത്രക്കാർക്കും വിഴിഞ്ഞത്തേക്ക് എത്തുന്നതിന് കെഎസ്ആർടിസി യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിഴിഞ്ഞത്ത് ആദ്യ കപ്പൽ- സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് കാണാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവർ ഉച്ചകഴിഞ്ഞ് 3.00 മണിക്ക് മുൻപായി വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചേരണം. വാഹനം പാർക്കിങ്ങിലും ശ്രദ്ധിക്കണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേർന്നുള്ള ഇടത്താണ് പാർക്കിംഗ് ഏരിയ ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ വാഹനം പാർക്ക് ചെയ്തു സുരക്ഷ പരിശോധനകൾക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാം.
ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ആണ് സദസ്സിലേക്ക് എത്തിക്കുക, പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവൻ ജനങ്ങൾക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി പരിപാടിയിൽ പങ്കെടുക്കാൻ കഴിയും. കെഎസ്ആര്‍ടിസിയുടെ പ്രത്യേക സർവീസുകൾ ഇതിനായി ഉപയോഗപ്പെടുത്താം.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ കപ്പൽ
വിഴിഞ്ഞം തീരത്തെത്തിയ ആദ്യ കപ്പലായ ഷെൻഹുവായ് (Zhen Hua 15) കാണാൻ ജനത്തിരക്കാണ്. വിഴിഞ്ഞം മുസ്‍ലിം പള്ളിക്കു അടുത്തു നിന്നാൽ കടലിൽ കിടക്കുന്ന കപ്പൽ കാണാൻ കഴിയുമെന്നതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വൻ തിരക്കാണിവിടെ അനുഭവപ്പെടുന്നത്. കുട്ടികളെയും കൂട്ടി കപ്പല് കാണാനും ഫോട്ടോ എടുക്കാനും ആ കൗതുക പങ്കുവയ്ക്കാനും എത്തുന്നവരാണ് അധികവും.
മൂറിങ് ചടങ്ങ്
വൈകിട്ട് നാല് മണിക്ക് നടക്കുന്ന മൂറിങ് ചടങ്ങാണ് വിഴിഞ്ഞം ഔദ്യോഗിക തുറമുഖത്ത് നടക്കുന്ന ചടങ്ങുകളിലാദ്യം. ഔദ്യോഗികമായി കപ്പലിനെ ബെർത്തിലെത്തിക്കുന്ന ചടങ്ങാണിത്. അതിനു ശേഷം സമ്മേളനം ആരംഭിക്കും. തുറമുഖത്ത് സ്ഥാപിക്കാനായി മൂന്ന് ക്രെയിനുകളുമായാണ് ചൈനീസ് കപ്പലായ ഷെൻഹുവ 15 എത്തിയിരിക്കുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്നാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ എത്തിയിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












