ട്രെയിൻ യാത്രകളിലെ രാജാവ് ഇപ്പോൾ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളാണ്. പലരും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രകൾ പ്ലാൻ ചെയ്യുന്നതു തന്നെ വന്ദേ ഭാരത് സർവീസ് ഉണ്ടോ എന്നു നോക്കിയാണ്. ട്രെയിനിൽ സൗകര്യപ്രദമായി, വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്താം എന്നതാണ് വന്ദേ ഭാരത് യാത്രകൾ ഉറപ്പ് നല്കുന്നത്. നിലവിൽ 66 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്.
നിരവധി ആളുകൾ ആശ്രയിക്കുന്നതിനാൽ സർവീസിൽ വരുന്ന മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇപ്പോഴിതാ, രാജ്യത്തെ 51-ാം വന്ദേ ഭാരത് സർവീസിന് റൂട്ടിൽ ചില മാറ്റങ്ങൾ വന്നിരിക്കുകയാണ്. വിനോദസഞ്ചാരികൾ ഉള്‍പ്പെടെയുള്ളവർ ആശ്രയിക്കുന്ന പാട്ന- ഗോമതി നഗർ (ലക്നൗ) വന്ദേ ഭാരത് റൂട്ടാണ് കുറച്ച് ദിവസങ്ങളിലേക്കായി മാറിയത്. ലഖ്‌നൗ ഡിവിഷനിലെ അയോധ്യ കാൻറ്റ് സ്റ്റേഷൻ യാർഡ് പുനർനിർമ്മിക്കുന്ന സാഹചര്യത്തിലാണ് റൂട്ടിൽ മാറ്റം.
പാട്ന- ഗോമതി നഗർ (ലക്നൗ) വന്ദേ ഭാരത്
ബീഹാറിന്‍റെയും ഉത്തർ പ്രദേശിന്‍റെയും തലസ്ഥാന നഗരങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാട്ന- ഗോംതി നഗർ (ലക്നൗ) വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ സർവീസ് കൂടിയാണ്. 544 കിലോമീറ്റർ ദൂരം 8 മണിക്കൂർ 25 മിനിറ്റിലാണ് ട്രെയിൻ പിന്നിടുന്നത്. ഹിമഗിരി എക്‌സ്‌പ്രസ്, ശ്രാംജീവി എക്‌സ്‌പ്രസ എന്നിവയാണ് വന്ദേ ഭാരത് കഴിഞ്ഞാല് റൂട്ടിലെ വേഗമേറിയ ട്രെയിനുകൾ. 9 മണിക്കൂർ 25 മിനിറ്റാണ് ഇവയുടെ സമയം. അതേസമയം ഈ റൂട്ടിലെ മറ്റു ട്രെയിനുകൾ പരമാവധി 13 മണിക്കൂർ വരെയെടുക്കാറുണ്ട്.
പാട്ന- ഗോമതി നഗർ (ലക്നൗ) വന്ദേ ഭാരത് 22345
ട്രെയിൻ നമ്പർ 22345 പാട്ന- ഗോമതി നഗർ (ലക്നൗ) വന്ദേ ഭാരത് വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 6.05 ന് പാട്നാ ജംങ്ഷനിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.30 ന് ഗോമതി നഗറിലെത്തും. എസി ചെയർ കാറിന് 1540 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2765 രൂപയുമാണ് നിരക്ക്.
പാട്ന ജംങ്ഷൻ - 06:05
അര ജംങ്ഷൻ - 06:40
ബക്സർ - 07:21
ഡി ഡി ഉപധ്യായ നഗർ - 08:40
വാരണാസി ജംങ്ഷൻ -09:20
ഗോമതി നഗർ - 14:30
ഗോമതി നഗർ (ലക്നൗ) - പാട്ന വന്ദേ ഭാരത് 22346
ട്രെയിൻ നമ്പർ 22346 ഗോമതി നഗർ (ലക്നൗ) - പാട്ന വന്ദേ ഭാരത് ഉച്ചകഴിഞ്ഞ് 3.30 ന് ലക്നൗവിൽ നിന്ന് പുറപ്പെട്ട് രാത്രി 23:45 ന് പാട്ന ജംങ്ഷനിൽ എത്തും. എസി ചെയർ കാറിന് 1435 രൂപയും എക്സിക്യൂട്ടീവ് ചെയറിന് 2645 രൂപയുമാണ് നിരക്ക്.
പാട്ന- ഗോംതി വന്ദേ ഭാരത് സർവീസ് മാറ്റങ്ങൾ
ട്രെയിൻ നമ്പർ 22345/22346 പാട്ന- ഗോംതി- പാട്നാ വന്ദേ ഭാരത് 2024 ഡിസംബർ 18 മുതൽ 2025 ജനുവരി 7 വരെ ട്രെയിൻ വാരണാസി-സുൽത്താൻപൂർ-ലക്‌നൗ റൂട്ടിലൂടെ സര്‍വീസ് നടത്തും. ട്രെയിൻ നമ്പർ 22345 പട്‌ന-ഗോംതിനഗർ വന്ദേ ഭാരത് എക്‌സ്‌പ്രസ് പട്‌നയിൽ നിന്ന് തിരിച്ചുവിട്ട് വാരണാസി-സുൽത്താൻപൂർ-ലക്‌നൗ വഴി ഓടും, ഈ ട്രെയിൻ ലക്‌നൗ ജംങ്ഷനിൽ യാത്ര അവസാനിപ്പിക്കും. 22346 ഗോമതിനഗർ-പട്‌ന വന്ദേ ഭാരത് എക്‌സ്പ്രസ് ഗോമതിനഗറിന് പകരം ഉച്ചകഴിഞ്ഞ് 14.30- ന് ലഖ്‌നൗവിൽ നിന്ന് പുറപ്പെടും. ഗോമതിനഗറിന് പകരം 15.20-ന് ലഖ്‌നൗ-സുൽത്താൻപൂർ-വാരാണസി വഴി പട്‌നയിലെത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













