Search
  • Follow NativePlanet
Share
» »ഉച്ചവെയിലിലും കുളിർക്കാറ്റുള്ള കാൽവരി മൗണ്ട്, കാറ്റിന്റെ പറുദീസയായ രാമക്കല്‍മേട്.. ആനവണ്ടിയിൽ പോകാം, പാക്കേജ്

ഉച്ചവെയിലിലും കുളിർക്കാറ്റുള്ള കാൽവരി മൗണ്ട്, കാറ്റിന്റെ പറുദീസയായ രാമക്കല്‍മേട്.. ആനവണ്ടിയിൽ പോകാം, പാക്കേജ്

ഇടുക്കിയുടെ കാഴ്ചകള്‍ കാണാൻ കൊതിക്കാത്ത ആരുണ്ട്. ഒറ്റ ദിവസത്തിൽ പോയി വരാനുള്ള ബുദ്ധിമുട്ടും ബസ് കയറി എത്തുന്ന സമയവും എല്ലാം കൂടിയാകുമ്പോൾ സാധാരണ യാത്രക്കാർ പലരും പോക്കുതന്നെ വേണ്ടെന്ന് വയ്ക്കും. എന്നാൽ ഇടുക്കി യാത്ര പോകാൻ ആഗ്രഹമുള്ളവർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം ഇഷ്ടംപോലെ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. അത്തരത്തിലൊന്നാണ് കൊട്ടാരക്കരയിൽ നിന്നുള്ള ഇടുക്കി ടൂർ പാക്കേജ്.

ഇടുക്കിയുടെ കാഴ്ചകളിൽ ഒറ്റനോട്ടത്തിൽ മനസ്സിൽ കയറിപ്പറ്റുന്ന ഉച്ചവെയിലിലും കുളിർക്കാറ്റുള്ള കാൽവരി മൗണ്ടും കാറ്റിന്റെ പറുദീസയായ രാമക്കല്‍മേടും അയ്യപ്പൻ കോവിൽ തൂക്കുപാലവും നിറയെ മിനിറൽസ് ഉള്ള വളഞ്ഞങ്ങാനം വെള്ളച്ചാട്ടവും കണ്ട് ഒറ്റദിവസത്തിൽ പോയി വരാൻ സാധിക്കുന്ന പാക്കേജ് ആണ് ഇത്. കുറഞ്ഞ ചെലവിൽ ഇടുക്കി കാണാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഇത് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

Idukki Tourism

PC:Arshad.ka5

വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

കോട്ടയം-കുമളി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ആണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം.75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.

അയ്യപ്പൻ കോവിൽ തൂക്കുപാലം

ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലമായ അയ്യപ്പൻ കോവിൽ തൂക്കുപാലമാണ് ഈ യാത്രയിൽ രണ്ടാമത് കാണുന്ന സ്ഥലം. കട്ടപ്പന കുട്ടിക്കാനം റോഡിൽ മാട്ടുക്കട്ടയിൽ നിന്ന് 2 കി.മി ദൂരെയാണ് ഇവിടമുള്ളത്. പെരിയാർ നദിയുടെ തീരത്തുള്ള പുരാതന ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രം ഇവിടെ കാണാം.

കാൽവരി മൗണ്ട്

ഇടുക്കി ഡാമിന്‍റെ വിദൂര ദൃശ്യങ്ങളും റിസവോയറും കാടും വെള്ളത്തിൽ മുങ്ങിയ തുരുത്തുകളും ഉൾപ്പെടെ കാണാൻ സാധിക്കുന്ന കാൽവരി മൗണ്ട് ഇന്ന് ഇടുക്കിയിലെ ഏറ്റവം പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്.സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഈ വ്യൂ പോയിന്‍റ് അതിമനോഹരമായ കാഴ്ചകൾക്കു മാത്രമലല്, കാലാവസ്ഥയ്ക്കും നിർത്താതെ വീശുന്ന കാറ്റിനും കോടമഞ്ഞിനും ഒക്കെ പ്രസിദ്ധമാണ്,. ഏകദേശം 700 അടി ഉയരത്തിൽ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകൾ കാണുവാൻ സാധിക്കുക.

രാമക്കൽ മേട്

കാറ്റിന്‍റെ പറുദീസയായ രാമക്കൽമേടും ഈ യാത്രയില്‍ കാണുന്നുണ്ട്. വനവാസക്കാലത്ത് ഇതുവഴി വന്ന ശ്രീരാമന്റെ കാൽപ്പാദം പതിഞ്ഞ ഇടമാണ് ഇവിടം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ ദ്വൈ പ്രതിമയായ കുറവൻ കുറത്തി പ്രതിമയും ഇവിടെ നിന്നുപോയി കാണാ. കൂടാതെ ആമപ്പാറയും കാണാം. പേരുപോലെ തന്നെ ആമ പതിഞ്ഞിരിക്കുന്ന വിധത്തിലുള്ള പാറയാണിത്. അടുത്തെത്തിയാൽ മാത്രമേ ഇതിനുള്ളിലേക്ക് കടക്കാനുള്ള ചെറിയ ഗുഹ കാണാൻ സാധിക്കൂ. എല്ലായ്പ്പോഴും കാറ്റ് വീശുന്ന പ്രദേശം കൂടിയാണിത്.

ജനുവരി 24 ബുധനാഴ്ച പുലർച്ചെ 5.30ന് കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും യാത്ര പുറപ്പെടും. സെമി സ്ലീപ്പർ സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര. 08:10 ന് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, 10: 30 ന് അയ്യപ്പൻ കോവിൽ തൂക്കുപാലം,11: 45 ന് കാൽവരി മൗണ്ട്, ഉച്ചയ്ക്ക് 1.00 മണിത്ത് ഉച്ചഭക്ഷണം, 2: 45 ന് രാമക്കൽ മേട്, തുടര്‍ന്ന് കാറ്റാടി പാടം,,ആമപ്പാറ, രാമക്കൽ വ്യൂ പോയിങ്, കുറവൻ കുറത്തി ദ്വൈ പ്രതിമ എന്നിവിടങ്ങളും കണ്ട് രാത്രി 11 മണിയോടെ തിരികെ കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+