ഗവി, മൂന്നാർ, മലക്കപ്പാറ, വാഗമൺ.. കെഎസ്ആർടിസിയുടെ ഏതു ഡിപ്പോയിലെ ബജറ്റ് പാക്കേജ് നോക്കിയാലും യാത്രകളിലെ സ്ഥിരം ഇടങ്ങളാണിവ. ഓരോ ഡേറ്റിലേയും സീറ്റ് യാത്രാ പ്രഖ്യാപിക്കുമ്പോള് തന്നെ നിറയുകയും ചെയ്യും. എന്നാൽ ഇത്തവണ സ്ഥിരം ഇടങ്ങളെല്ലാം വിട്ട് വ്യത്യസ്തമായ യാത്രകളുമായി വന്നിരിക്കുകയാണ് ചാലക്കുടി ബജറ്റ് ടൂറിസം സെല്‍. ബസിൽ തന്നെയിരുന്ന് കാഴ്ചകൾ കണ്ട് മടങ്ങുന്നതിന് പകരം ബസിറങ്ങി ഒന്നു നടന്നും ജീപ്പ് സഫാരി നടത്തിയും കാട്ടിലേക്ക് പോയുമെല്ലാം ആഘോഷിക്കാൻ പറ്റിയ യാത്രകൾ.
ഈ ഡിസംബർ മാസത്തിലെ ക്രിസ്മസ് യാത്രാ പാക്കേജുകളുടെ ഭാഗമായാണ് അധികമാരും പരീക്ഷിക്കാത്ത വഴികൾ ചാലക്കുടി ഡിപ്പോ ഒരുക്കിയിരിക്കുന്നത്. എന്നുവെച്ച് പഴയ ഇടങ്ങൾ ഒഴിവാക്കിയിട്ടുമില്ല. മലക്കപ്പാറ, വാഗമൺ, കാന്തല്ലൂർ, നെല്ലിയാമ്പി, എന്നിവിടങ്ങളിലേക്കും ആർക്കും ആസ്വദിച്ച് പോകാൻ കഴിയുന്ന യാത്രകളും ഇവിടുന്നുണ്ട്.

എവിടെ പോകണം
ചാലക്കുടി കെഎസ്ആര്‍ടിസി ഡിസംബർ മാസത്തിലെ പാക്കേജുകൾ പ്രഖ്യാപിച്ചതോടെ സഞ്ചാരികളും ആവേശത്തിലായിട്ടുണ്ട്. ശനിയും ഞായറും കൂടാതെ ഇത്തവണ ക്രിസ്മസിന്‍റെ അവധി ദിവസങ്ങൾ കൂടി വരുന്നതിനാൽ കുട്ടികളും യാത്രാ പ്ലാനുകൾ തയ്യാറാക്കി കാത്തിരിക്കുന്ന സമയമാണ്. അവർക്കും കൂടി ആസ്വദിക്കാൻ പറ്റിയ വിധത്തിലാണ് ഡിസംബറിലെ യാത്രകൾ!
ബസിറങ്ങി ജീപ്പ് കയറാം!
ചാലക്കുടിയുടെ ഡിസംബറിലെ ഹൈലൈറ്റ് ആയ യാത്ര അധികം പാക്കേജുകളൊന്നും നടക്കാത്ത ചില സ്ഥലങ്ങൾ ഉൾപ്പെടുത്തിയുള്ള യാത്രയാണ്. സാഹസിക പ്രേമികളുടെ ഇടമായ ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും ഒപ്പം എറണാകുളത്തെ അരീക്കൽ വെള്ളച്ചാട്ടവും കൊച്ചരീക്കൽ ഗുഹയും ഈ യാത്രയിൽ കാണുന്നു.

ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ- അരീക്കൽ- കൊച്ചരീക്കൽ പാക്കേജ്
ചാലക്കുടിയിൽ നിന്നുള്ള ഏകദിന യാത്രയിലാണ് ഇല്ലിക്കൽ കല്ല്- ഇലവീഴാപൂഞ്ചിറ- അരീക്കൽ- കൊച്ചരീക്കൽ ഗുഹ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു വരുന്നത്. ചാലക്കുടിയിൽ നിന്നും രാവിലെ 6.00 മണിക്ക് ആരംഭിക്കുന്ന യാത്രയിൽ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്ക് ജീപ്പ് യാത്രയാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഓഫ്റോഡ്, സാഹസിക യാത്രാനുഭവങ്ങൾ ഒന്നിക്കുന്ന ഇടമാണ് ഇല്ലിക്കൽ കല്ല്. ഇലവീഴാപൂഞ്ചിറയിലും സമാനമായ അനുഭവമാണ്.
കാടിനുള്ളിലെ ഗുഹയും മരങ്ങളും ഒക്കെ ചേരുന്ന ഗംഭീരമായ യാത്രാനുഭവമാണ് കൊച്ചരീക്കല്‍ ഗുഹ നല്കുന്നത്. പിറവത്തിനടുത്ത് പിറമാടം എന്ന സ്ഥലത്താണിതുള്ളത്. ഒരുപാട് പ്രായമുള്ള മരങ്ങളും അതിപുരാതനമാ ഗുഹകളും ഇവിടെ കാണാനുണ്ട്. മരങ്ങൾ തണലുതീർത്ത കാട്ടിലേക്കിറങ്ങുന്ന അനുഭവമാണ് ഇവിടം നല്കുന്നത്. ഗുഹയിൽ നിന്ന് വരുന്ന ഉറവ ജലവും അതൊഴുകി വീഴുന്ന കുളവും കഴിഞ്ഞാല് രണ്ടാമത്തെ ഗുഹ കാണാം. അരീക്കൽ വെള്ളച്ചാട്ടവും ഈ പാക്കേജിലുണ്ട്.
ഡിസംബറിൽ 10,17,31 എന്നീ ഞായറാഴ്ചകളിൽ രാവിലെ 6.00 മണിക്ക് പോയി രാത്രി 11.00ന് മടങ്ങി വരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യ രണ്ട് യാത്രകളുടെയും ബുക്കിങ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
ചാലക്കുടി ഡിപ്പോ- ഡിസംബർ യാത്രകൾ
ഡിസംബർ 2 - മലക്കപ്പാറ (8 am - 8 pm)
ഡിസംബർ 3- മലക്കപ്പാറ, വട്ടവട (5.30 am - 1.30 am)
ഡിസംബർ 9- മലക്കപ്പാറ (ബുക്കിങ് ഫുൾ), കാന്തല്ലൂർ (6.00 am/ബുക്കിങ് ഫുൾ), മാമലക്കണ്ടം - മൂന്നാർ (6.00 am - 11.30 pm)
ഡിസംബർ 10 - മലക്കപ്പാറ, വാഗമൺ (6 am - 11 pm), ഇല്ലിക്കൽ കല്ല് (ബുക്കിങ് ഫുൾ)
ഡിസംബർ 16 - മലക്കപ്പാറ
ഡിസംബർ 17 - നെല്ലിയാമ്പതി (6.30 am - 9 pm /ഫുൾ ബുക്കിംഗ് ), ഇല്ലിക്കൽ കല്ല് (ബുക്കിങ് ഫുൾ), വാഗമൺ (ബുക്കിങ് ഫുൾ)
ഡിസംബർ 23 - മലക്കപ്പാറ, നെല്ലിയാമ്പതി, കൊളുക്കുമല (9.30 pm - 8 pm)
ഡിസംബർ 24 - മലക്കപ്പാറ, നെല്ലിയാമ്പതി, രാമക്കൽമേട് (6 am - 11.30 pm)
ഡിസംബർ 25 - മലക്കപ്പാറ, മാമലക്കണ്ടം - മൂന്നാർ (ബുക്കിങ് ഫുൾ)
ഡിസംബർ 30 - മലക്കപ്പാറ, നെല്ലിയാമ്പതി, വാഗമൺ (ബുക്കിങ് ഫുൾ), ഗവി (2 am - 11.30 pm)
ഡിസംബർ 31 - മലക്കപ്പാറ, നെല്ലിയാമ്പതി, ഇല്ലിക്കൽ കല്ല്
യാത്രാ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9074503720, 9747557737 എന്നീ നമ്പറുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 6.00 വരെ ബന്ധപ്പെടാം. (വാട്ട്സാപ്പിലും ലഭ്യം).
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













