Search
  • Follow NativePlanet
Share
» »അവസാന നിമിഷം കുറഞ്ഞ നിരക്കിൽ ട്രെയിൻ ടിക്കറ്റ്.. ഭാഗ്യം പരീക്ഷിക്കാൻ കറന്‍റ് ബുക്കിങ്

അവസാന നിമിഷം കുറഞ്ഞ നിരക്കിൽ ട്രെയിൻ ടിക്കറ്റ്.. ഭാഗ്യം പരീക്ഷിക്കാൻ കറന്‍റ് ബുക്കിങ്

ട്രെയിൻ യാത്രയിലെ ഏറ്റവും വലിയ കഷ്ടപ്പാടുകളിലൊന്ന് ആഗ്രഹിച്ച സമയത്ത് ടിക്കറ്റ് ലഭിക്കുക എന്നതാണ്. അതും അവസാന നിമിഷമാണ് ഒരു യാത്ര പ്ലാൻ ചെയ്ത് ടിക്കറ്റ് നോക്കുന്നതെങ്കിൽ പറയുകയും വേണ്ട. കുറച്ചുകൂടി അത്യാവശ്യക്കാരാണെങ്കിൽ തത്കാലിൽ ടിക്കറ്റ് ഒപ്പിക്കും. എന്നിരുന്നാലും അതിൽ ടിക്കറ്റ് ഉറപ്പാക്കുക എന്നത് ഞാണിന്മേൽ കളിതന്നെയാണ്. തത്കാലിനായി ലോഗിൻ ചെയ്ത് ബുക്കിങ് തുടങ്ങുമ്പോൾ തന്നെ ടിക്കറ്റ് തീർന്നു പോകുന്നത് അനുഭവം പലർക്കുമുണ്ടായിരിക്കും. എന്നാലോ യാത്ര ഒഴിവാക്കാനും കൂടി പറ്റാച് സാഹചര്യമാണെങ്കിൽ എന്തായിരിക്കും ചെയ്യുക?

എന്നാൽ ഒരു വഴിയുണ്ട്. സംഗതി ഓക്കെ ആയാൽ ലോട്ടറി അടിച്ചപോലെയാണെങ്കിലും കിട്ടുക എന്നത് ഭാഗ്യം തന്നെയാണ്. വേറൊന്നുമല്ല പറഞ്ഞുവരുന്നത് കറന്‍റ് ബുക്കിങ്ങിനെക്കുറിച്ചാണ്. ഇന്ത്യൻ റെയിൽവേയിൽ പലർക്കും അറിഞ്ഞുകൂടാത്ത കാര്യങ്ങളിലൊന്നാണ് ഈ കറന്‍റ് ബുക്കിങ്. കുറേ വർഷമായി ഇത് നിലവിലുണ്ടെങ്കിലും പ്രയോജനപ്പെടുത്തുന്നവര് വളരെ കുറവാണ്. ഏറ്റവും അവസാന നിമിഷത്തിലെ യാത്രകളിൽ ഭാഗ്യം പരീക്ഷിക്കുവാനായി ബുക്ക് ചെയ്യാവുന്ന കറന്‍റ് ബുക്കിങ് എന്താണെന്നും ഇതിന്റെ പ്രത്യേകതകളും നോക്കാം.

IRCTC Current Booking

PC:Killian Pham

കറന്‍റ് ബുക്കിങ് എന്നാൽ

ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി അനുവദിക്കുന്ന വിവിധ തരം ബുറിസർവേഷനുകളിൽ ഒന്നാണ് ഈ കറന്‍റ് ബുക്കിങ് അഥവാ തത്സമയ റിസര്‍വേഷൻ.. എന്നാൽ മറ്റു റിസർവേഷനുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇത് ബുക്ക് ചെയ്യുന്ന സമയമാണ്. ട്രെയിൻ അതിന്റെ യാത്രയുടെ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം വരുന്ന ഒഴിവുകളിലേക്കുള്ള ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗ് വഴി യാത്രക്കാർക്ക് റിസര്‍വ് ചെയ്യാന്‍ കഴിയുക. സാധാരണ ട്രെയിൻ തീവണ്ടി യാത്ര യാത്ര ആരംഭിക്കുന്നതിന് നാല് മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുന്നത്.

എപ്പോൾ ബുക്ക് ചെയ്യാം

റെയില്‍വേ ട്രെയിനിന്‍റെ ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ആണ് കറന്‍റ് ബുക്കിങ് പ്രയോജനപ്പെടുത്താം. അതായത് നിങ്ങൾക്ക് ഏത് സ്റ്റേഷനിൽ നിന്നാണോ യാത്ര പുറപ്പെടേണ്ടത് അവിടെ ട്രെയിൻ എത്തുന്നതിന് മൂന്നു മണിക്കൂർ മുൻപ് ടിക്കറ്റ് കറന്‍റ് ബുക്കിങ് വഴി ബുക്ക് ചെയ്യാം. സ്റ്റേഷനിൽ പോയി ഈ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കില്ല. കറന്‍റ് ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി ആപ്പ് പ്രയോജനപ്പെടുത്താം.

IRCTC Current Booking

PC:Tian Li

ഇളവുണ്ടോ? എന്താണ് യാഥാർത്ഥ്യം?

കറന്‍റ് ബുക്കിങ് വഴി റെയിൽവേ ടിക്കറ്റ് എടുക്കുമ്പോൾ 10 ശതമാനം ഇളവ് ലഭിക്കുമെന്നാണ് പറയുന്നത്. അതങ്ങനെയാണെന്ന് നോക്കാം. ട്രെയിൻ അതിന്റെ ചാർട്ട് തയ്യാറാക്കിയ ശേഷം ബർത്തുകൾ ഒഴിവുണ്ടെങ്കിൽ നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 10 ശതമാനമാണ് ടിക്കറ്റ് നിരക്കിൽ ഇളവ് കിട്ടുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ തത്സമയ റിസർവേഷന് നല്കിയിരുന്ന 10 ശതമാനം റെയിൽവേ പിൻവലിച്ചിരുന്നു. അതനുസരിച്ച് ഇനി മുതൽ സാധാരണ റിസർവേഷന് നല്കുന്ന അതേ തുക തന്നെ കറന്‍റ് റിസർവേഷനും നല്കേണ്ടി വരും.

നേരത്തെ പ്രീമിയം, സുവിധ ട്രെയിനുകളിലെ കറന്‍റ് ബുക്കിംഗ് നിരക്ക് അവസാന ബുക്കിംഗ് നിരക്കിന് തുല്യമായിരുന്നു.

വിശ്വസിക്കാമോ?

തുടക്കത്തിൽ പറഞ്ഞതുപോലെ കറന്‍റ് ബുക്കിങ് ഒരു ഭാഗ്യ പരീക്ഷണം തന്നെയാണ്. അവസാന നിമിഷം വരെ കാത്തു നിന്ന് സീറ്റ് ഒഴിവില്ല (റിസർവേഷന്‍ ബാക്കിയില്ലെങ്കിൽ)എന്നറിഞ്ഞാൽ മറ്റൊരു മാര്‍ഗ്ഗമില്ലാതെ ചിലപ്പോൾ യാത്ര ഒഴിവാക്കേണ്ടതായി വന്നേക്കാം. അതിാൽ തത്കാല്‍ പോലും കൈവിട്ട അവസ്ഥയാണെങ്കിൽ മാത്രം ഇതിനായി പരിശ്രമിക്കാം.

IRCTC Current Booking

ശ്രദ്ധിക്കണം കറൻറ് ബുക്കിങ്ങിൻ ഈ കാര്യങ്ങളും

കറൻറ് ബുക്കിങ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയുണ്ട്. എല്ലാത്തരം ഉപയോക്താക്കൾക്കും ഈ ബുക്കിംഗ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇ ബുക്കിങ് വേണ്ടി വരും.
കറന്റ് ബുക്കിംഗ് സമയത്ത് സ്ഥിരീകരിച്ച ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ, പിന്നീടുള്ള ക്യാൻസലേഷൻ ഇതിന് ബാധകമല്ല. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും മാത്രമേ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിക്കൂ.കറന്റ് ബുക്കിം​ഗ് വഴിയെടുത്ത ടിക്കറ്റിൽ ബോര്‍ഡിംഗ് പോയിന്റ് മാറ്റാന്‍ സാധിക്കില്ല. പേര്, പ്രായം, ലിം​ഗം എന്നിവയും മാറ്റാൻ സാധിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+