Search
  • Follow NativePlanet
Share
» » കിടിലൻ 12 യാത്രകൾ, മൂന്നാർ, വയനാട്, നിലമ്പൂർ, ഗവി... പ്രിയപ്പെട്ട ഇടങ്ങൾ കാണാൻ പറ്റിയ പാക്കേജ്, 450 രൂപ മുതൽ

കിടിലൻ 12 യാത്രകൾ, മൂന്നാർ, വയനാട്, നിലമ്പൂർ, ഗവി... പ്രിയപ്പെട്ട ഇടങ്ങൾ കാണാൻ പറ്റിയ പാക്കേജ്, 450 രൂപ മുതൽ

വൈകിയാണ് വന്നതെങ്കിലും കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ യാത്രക്കാർ ഏറ്റെടുത്തുകഴിഞ്ഞു., വ്യത്യസ്തമായ യാത്രകൾ വളരെ കുറഞ്ഞ ചെലവിൽ പോകാൻ സാധിക്കുന്ന പാക്കേജുകൾ ജനപ്രീതി നേടി. ഇപ്പോഴിതാ, അവധിയും ആഘോഷങ്ങളും ഒരുമിച്ചെത്തിരിയിരിക്കുന്ന ഏപ്രിൽ മാസത്തിൽ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരവധി പാക്കേജുകളാണ് കാസർകോഡ് നിന്ന് പുറപ്പെടുന്നത്.

കണ്ണൂർ കാണാനുള്ള ഏകദിന യാത്ര മുതൽ വയനാട് ഏകദിന പാക്കേജ്, മൂന്നാർ - മറയൂർ - ചതുരംഗപ്പാറ ത്രിദിന യാതക്പര,
കോഴിക്കോട് പാക്കേജ്, കൊച്ചിയിൽ ആഢംബര കപ്പൽ കയറിുന്ന നെഫിര്‌റ്റിറ്റി ക്രൂസ് പാക്കേജ്, ഗവി യാത്ര, നിലമ്പൂർ
ഏകദിന യാത്ര എന്നിങ്ങനെ യാത്രക്കാർക്ക് ഇഷ്ടപ്പെടുന്ന യാത്രകളുടെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു. വിഷു, ഈസ്റ്റര് ആഘോഷങ്ങൾ പൂർണ്ണമാകാൻ ഒരു യാത്ര കൂടി വേണമെന്നുണ്ടെങ്കിൽ ഇതാ, ബുക്ക് ചെയ്യാൻ വൈകേണ്ട!

Kanhangad KSRTC April Special 12 Travel Packages

വയനാട്
കാസർകോഡ് ജില്ലയിൽ നിന്ന് ഏകദിന യാത്രകൾക്ക് യോജിച്ച സ്ഥലങ്ങളിലൊന്നാണ് വയനാടെങ്കിലും പലപ്പോഴും ദൂരവും നീണ്ട യാത്രയും പ്ലാനിങ്ങ് ഇല്ലാത്തതും കാരണം പലപ്പോഴും പലരും വയനാട് മാറ്റിപ്പിടിക്കാറുണ്ട്. എന്നാൽ ഒറ്റ ദിവസത്തിൽ വയനാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചകൾ കണ്ടുവരുന്ന യാത്ര കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്നു. ബാണാസുര സാഗർ അണക്കെട്ട്, എൻ ഊര് പൈതൃക മ്യൂസിയം, പൂക്കോട് തടാകം, ഹണി മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്രയാണിത്. കാഞ്ഞങ്ങാട് നിന്ന് ഏപ്രിൽ 6, 12, 20, എന്നീ തിയതികളിൽ രാവിലെ 5.00 മണിക്ക് ഈ യാത്ര പുറപ്പെടും. 880 രൂപയാണ് നിരക്ക്.

കണ്ണൂർ യാത്ര
തൊട്ടടുത്തുള്ള കാഴ്ചകളുടെ സ്വർഗ്ഗമായ കണ്ണൂരിലേക്കും കാഞ്ഞങ്ങാട് നിന്നുള്ള യാത്രയുണ്ട്. വ്യത്യസ്ത പാക്കേജുകളിലായി പാലക്കയം തട്ട്, പൈതൽ മല, അറക്കൽ മ്യൂസിയം, കണ്ണൂർ കോട്ട തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നു. ഏപ്രിൽ 4, 15 എന്നീ തിയതികളിൽ രാവിലെ 6.00 മണിക്ക് കാഞ്ഞങ്ങാട് നിന്ന് പുറപ്പെടും. 450 രൂപയാണ് നിരക്ക്.

കോഴിക്കോട് യാത്ര
രൂചിയുടെയും കാഴ്ചകളുടെയും നാടായ കോഴിക്കോട് കാണാനും കാഞ്ഞങ്ങാട് നിന്ന് യാത്രയുണ്ട്. ബീച്ചുകളും നഗരവും മാത്രമല്ലാത്ത, കോഴിക്കോടിന്‍റെ തോണിക്കയം,
കടലുണ്ടി, ചാലിയം പോലുള്ള സ്ഥലങ്ങൾ ഈ യാത്രയിൽ സന്ദർശിക്കും. ഏപ്രിൽ 8, 18 തിയതികളിൽ രാവിലെ 5.00 മണിക്ക് കാഞ്ഞങ്ങാട് നിന്ന് യാത്ര പുറപ്പെടും. 700 രൂപയാണ് നിരക്ക്.

ഗവി യാത്ര
ഏപ്രിൽ മാസത്തിൽ ഒരു യാത്രയാണ് കാഞ്ഞങ്ങാട് നിന്ന് ഗവിയിലേക്കുള്ളത്. ഗവി കൂടാതെ, കുമളി, കമ്പം, രാമക്കൽമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കുന്ന യാത്ര ഏപ്രിൽ 24 ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെടും. മൂന്നു ദിവസത്തെ യാത്രയ്ക്ക് 6230 രൂപയാണ് നിരക്ക്

നെഫിർറ്റിറ്റി കപ്പൽ യാത്ര
കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള നെഫർറ്റിറ്റി ആഡംബര കപ്പലിൽ കൊച്ചിയുടെ കടൽക്കാഴ്ചകളും കഅറബിക്കടലിലെ സൂര്യാസ്തമയവും കാണാനുള്ള അവസരമാണ് നെഫിർറ്റിറ്റി കപ്പൽ യാത്ര നല്കുന്നത്, സഞ്ചാരികൾക്ക് ഭക്ഷണവും വിനോദവും കുട്ടികൾക്ക് കളിസ്ഥലവം ഉൾപ്പെടെ മികച്ച ക്രമീകരണങ്ങളാണ് കപ്പലിൽ ഒരുക്കിയിരിക്കുന്നത്. കടൽക്കാഴ്ചകൾ കണ്ടിരിക്കാൻ സാധിക്കുന്ന ഡെക്ക്, സൂര്യാസ്തമയം സുഖകരമായി ആസ്വദിക്കാനുള്ള സ്ഥലം, കുട്ടികൾക്ക് ബോറടിക്കാതിരിക്കാൻ കളിസ്ഥലം, ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച്, ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല എന്നിങ്ങനെ കപ്പലിലെ കാഴ്ചകളൊക്കെ ആസ്വദിക്കാം.

നിലമ്പൂർ യാത്ര
ഏപ്രിൽ 28-ാം തിയതി കാഞ്ഞങ്ങാട് നിന്ന് പുറപ്പെടുന്ന നിലമ്പൂർ യാത്ര ഒറ്റ ദിവസത്തിൽ നിലമ്പൂർ കണ്ടുവരാൻ യാത്രക്കാരെ അനുവദിക്കുന്ന പാക്കേജാണ്. നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മിനി ഊട്ടി എന്നിവിടങ്ങളാണ് യാത്രയിൽ കാണുന്നത്.കാഞ്ഞങ്ങാട് നിന്നുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകളെക്കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങള്‍ക്കും 9446088378 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+