Search
  • Follow NativePlanet
Share
» »ആനവണ്ടിയില്‍ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ആനന്ദയാത്ര...ആയിരം രൂപ ചിലവില്‍ പോയിവരാം

ആനവണ്ടിയില്‍ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ആനന്ദയാത്ര...ആയിരം രൂപ ചിലവില്‍ പോയിവരാം

ഇപ്പോഴിതാ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ഏകദിന വാരാന്ത്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ.

കെഎസ്ആര്‍ടിസി ഒരുക്കുന്ന വിനോദ സഞ്ചാര പാക്കേജുകള്‍ക്ക് ഓരോ ദിവസവും ആരാധകരേറുകയാണ്. കേരളത്തിലെ മിക്ക ഡിപ്പോകളും വളരെ ആകര്‍ഷകമായ യാത്രാ പാക്കേജുകളാണ് ആനവണ്ടി യാത്രാ പ്രേമികള്‍ക്കായി ഒരുക്കുന്നത്. ഇപ്പോഴിതാ കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക് ഏകദിന വാരാന്ത്യ യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ.

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക്

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്ക്

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ഏകദിന യാത്രയില്‍ അഞ്ച് സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. ബാണാസുര സാഗര്‍ അണക്കെട്ട്, ടീ മ്യൂസിയം, പൂക്കോട് തടാകം, ചങ്ങലമരം, ലക്കിടി വ്യൂ പോയിന്‍റ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഞായറാഴ്ചയും അവധി ദിനങ്ങളിലും

ഞായറാഴ്ചയും അവധി ദിനങ്ങളിലും

നിലവില്‍ എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും ഒപ്പം തന്നെ പൊതു അവധി ദിനങ്ങളിലും ആയിരിക്കും യാത്രയുണ്ടാവുക. 50 പേര് ഉള്‍പ്പെടുന്ന ഗ്രൂപ്പിന് വണ്ടി മൊത്തത്തില്‍ ബുക്ക് ചെയ്തും പൊതുഅവധികളില്‍ യാത്ര പോകാം. ആവശ്യക്കാര്‍ വര്‍ധിക്കുന്നതനുസരിച്ച് ശനിയാഴ്ചകളിലും ഭാവിയില്‍ സര്‍വ്വീസ് നടത്തുവാന്‍ പദ്ധതിയുണ്ട്.

പോക്കറ്റിലൊതുങ്ങുന്ന തുക

പോക്കറ്റിലൊതുങ്ങുന്ന തുക

കെഎസ്ആര്‍ടിസി യാത്രകളുടെ സവിശേഷത എന്നത് പോക്കറ്റിലൊതുങ്ങുന്ന പാക്കേജ് ആയിരിക്കും എന്നതാണ്. കണ്ണൂര്‍-വയനാട് പാക്കേജിന് ആയിരം രൂപയാണ് ഒരാള്‍ക്കുള്ള ചാര്‍ജ്. ടിക്കറ്റും പോകുന്ന ഇടങ്ങളിലേക്കുള്ള പ്രവേശന ചാര്‍ജും നാലു നേരത്തെ ഭക്ഷണവും ഉള്‍പ്പെടെയുള്ള തുകയാണിത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമായിരിക്കും. റൈഡ്, ബോട്ടിങ് തുടങ്ങിയ കാര്യങ്ങള്‍ ഈ നിരക്കില്‍ ഉള്‍പ്പെടുന്നില്ല.
PC:Keerikkadanjose

ആദ്യയാത്ര 23ന്

ആദ്യയാത്ര 23ന്

കണ്ണൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ആദ്യ ഏകദിന വാരാന്ത്യ യാത്ര ജനുവരി 23 ഞായറാഴ്ച നടക്കും. പാവിലെ 6 മണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും ബസ് പുറപ്പെട്ട് രാത്രി പത്തിന് തിരികെ എത്തുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ബുക്ക് ചെയ്യാന്‍

ബുക്ക് ചെയ്യാന്‍

കണ്ണൂര്‍ കെഎസ്ആര്‍ടിസിയിലെ 9048298740, 9526863675,9496131288, 9744262555,9744852870 എന്നീ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+