Search
  • Follow NativePlanet
Share
» »കന്യാകുമാരിയിലെ സൂര്യോദയം, കടലിനു മുകളിലെ ചില്ലുപാലം കയറാം, കോവളവും കാണാം... കെഎസ്ആർടിസി പാക്കേജ്

കന്യാകുമാരിയിലെ സൂര്യോദയം, കടലിനു മുകളിലെ ചില്ലുപാലം കയറാം, കോവളവും കാണാം... കെഎസ്ആർടിസി പാക്കേജ്

ജനുവരിയിലെ യാത്രകൾ എന്തായി? പുതിയ വർഷത്തിൽ ഒരുപാട് യാത്രകൾ പോകണമെന്ന ആഗ്രഹം പലരും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. പോകാൻ ഒത്തിരി സ്ഥലങ്ങളും കാണാൻ ഒരുപാട് കാഴ്ചകളുമുള്ളപ്പോൾ നമുക്കും പ്ലാൻ ചെയ്തു തുടങ്ങിയാലോ. കടലിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ ചില്ലുപാലം സ്ഥിതി ചെയ്യുന്ന കന്യാകുമാരിയിലേക്ക് ഈ വാരാന്ത്യത്തിൽ നമുക്ക് ഒരു യാത്ര പോയാലോ.. കോട്ടയം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ് കന്യാകുമാരിയും കോവളവും കണ്ടുള്ള യാത്ര ഒരുക്കിയിരിക്കുന്നത്.

ജനുവരി നാലാം തിയതി ശനിയാഴ്ച രാത്രി 9 മണിക്ക് കെഎസ്ആർടിസി കോട്ടയം ഡിപ്പോയിൽ നിന്നും ആരംഭിക്കുന്ന യാത്ര ശനിയാഴ്ച പുലർച്ചെ കന്യാകുമാരിയിൽ എത്തും. ബംഗാൾ ഉൾക്കടലിന്റെയും അറബിക്കടലിന്റെയും ഇന്ത്യൻ മഹാസമുദ്രത്തിന്റെയും തീരത്തുള്ള കന്യാകുമാരിയിലെ സൂര്യോദയം ആണ് ഈ യാത്രയിലെ ആദ്യ കാഴ്ച. ബംഗാൾ ഉൾക്കടലിൽ സൂര്യൻ ഉദിച്ചു വരുന്നതും, അറബിക്കടലിൽ അസ്തമിക്കുന്നതും ഒരേസ്ഥലത്തുനിന്നും കാണാൻ സാധിക്കുന്ന ഇടമാണ് കന്യാകുമാരി. അതുകൊണ്ടുതന്നെ ഇവിടുത്തെ ഉദയത്തിനും അസ്തമയത്തിനും ഒരു വ്യത്യസ്ത ഭംഗിയാണ്.

Kanyakumari Glass Bridge Sunrise Kovalam Beach- KSRTC One Day Trip

സൂര്യോദയം കണ്ടിറങ്ങിയാൽ കന്യാകുമാരിയിലെ ഏറ്റവും പുതിയ ആകർഷണങ്ങളിലൊന്നായ ചില്ലുപാലം കാണാൻ പോകാം. വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ചില്ലുപാലം ഇന്ത്യയിൽ കടലിനു മുകളിലൂടെയുള്ള ആദ്യ ചില്ലുപാലം കൂടിയാണ്. വിവേകാനന്ദപ്പാറയിലെത്തി അവിടുന്ന് ചില്ലുപാലത്തിനു മുകളിലൂടെ നടന്ന് തിരുവുള്ളവർ പ്രതിമയ്ക്ക് അടുത്തെത്താം. കടലിമു മുകളിലൂടെ നടന്നുള്ള യാത്രയും കടൽക്കാഴ്ചകളും മനോഹരമായ അനുഭവം നല്കും.

കടലിൽ നിന്ന് 133 അടി ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന കന്യാകുമാരി ഗ്ലാസ് ബ്രിഡ്ജിന് 10 മീറ്റർ വീതിയുണ്ട്. ഏകദേശം 77 മീറ്റർ നീളത്തിലാണ് കന്യാകുമാരി ഗ്ലാസ് ബ്രിഡ്‍ജ് ഉള്ളത്. പാലത്തിന്റെ ആര്‍ച്ചുകള്‍ക്ക് 11 മീറ്റര്‍ വരെ ഉയരമുണ്ട്. ഇത് കടലിലെ ഉപ്പിനെയും ഉയര്‍ന്ന ആർദ്രതയെയും പ്രതിരോധിക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ശക്തമായ കടൽക്കാറ്റിനെ പ്രതിരോധിക്കാനും സാധിക്കുന്ന വിധത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വില്ലുപോലെ കമാനം നിർമ്മിച്ചിരിക്കുന്നത് കടലിലെ ചില്ലുപാലത്തിന അധിക സുരക്ഷ നല്കും.

കന്യാകുമാരിയുടെ പേരിനു കാരണമായ കന്യാകുമാരി ദേവി ക്ഷേത്രവും യാത്രയിൽ സന്ദർശിക്കാം. ബാലാംബിക എന്നറിയപ്പെടുന്ന കന്യാകുമാരി ദേവിയെ ആദിപരാശക്തിയായാണ് ഇവിടെ ആരാധിക്കുന്നത്. മലയാളികൾ ധാരാളായി സന്ദര്‍ശിക്കുന്ന ക്ഷേത്രമാണിത്.

കന്യാകുമാരിയിലെ കടലിനു മുകളിലെ ചില്ലുപാപാലം കണ്ട്, വിവേകാനന്ദപ്പാറയും തിരുവുള്ളവർ പ്രതിമയും സന്ദർശിച്ച് അടുത്തതായി പോകുന്നത് കോവളത്തേയ്ക്കാണ്. തിരുവനന്തപുരിനു സമീപം സ്ഥിതി ചെയ്യുന്ന കോവളം ബീച്ച് വിദേശികൾക്കും സ്വദേശികൾക്കും ഏറെ പ്രിയപ്പെട്ട ബീച്ചാണ്. വൈകുന്നേരങ്ങൾ ചെലവഴിക്കുവാൻ കേരളത്തിലെ ഏറ്റവും മികച്ച കടൽത്തീരങ്ങളിലൊന്നാണ് കോവളം.

ആഴം കുറഞ്ഞ തീരമാണ് കോവളത്തെ സുരക്ഷിത ബീച്ചാക്കുന്നത്. അതിനാൽ ഭയമില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും കടലിലിറങ്ങാം. ത്രീ ക്രസന്‍റ് ബീച്ചുകൾ എന്നറിപ്പെടുന്ന ഹവാ ബീച്ച്, ലൈറ്റ്ഹൗസ് ബീച്ച്, സമുദ്ര ബീച്ച് എന്നിവയാണ് ഇവിടെയുള്ളത്. വെറുതേ വന്ന് കടൽക്കാഴ്ചകൾ കാണാനും വിശ്രമിക്കാനും പറ്റിയ ഇടമാണിത്.

കന്യാകുമാരിയും കോവളവും കണ്ട് തിരികെ മടങ്ങും, ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷം കോട്ടയത്ത് എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്ക്, അവിചാരിതമായ മറ്റു തടസ്സങ്ങൾ എന്നിവ മൂലം സമയത്തിൽ വ്യത്യാസമുണ്ടായേക്കാം.
1060 രൂപയാണ് യാത്രാ നിരക്കായി ഈടാക്കുന്നത്. ഇത് ബസ് ടിക്കറ്റ് മാത്രമാണ്. യാത്രയിലെ ഭക്ഷണം, ഫ്രഷ് അപ് ആകുവാനുള്ള സൗകര്യം, പ്രവേശന നിരക്കുകൾ ഉണ്ടെങ്കില്‍ അതും യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089158178 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kanyakumari kovalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+