ആൻഡമാൻ- ഇതുവരെ കണ്ട കടൽക്കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു ലോകം തുറന്നുവയ്ക്കുന്നയിടം. കടൽത്തീരത്തെ മണൽത്തരികൾക്കും കലിനടിയിലെ ലോകത്തിനു പോലും മറ്റൊരു ഭംഗി. കേട്ടകഥകളിലെ ആൻഡമാൻ മുഴുവനും കടലും ദ്വീപുകളു നിറഞ്ഞ കാഴ്ചകളാണ്. എന്നാൽ ജനവാസമുള്ള കുറച്ച് ദ്വീപുകൾ ഒഴിച്ചുനിർത്തിയാൽ ഇവിടെ നിറയെ കാടുകളാണ്.
മലയാളികളുടെ യാത്രാ മോഹങ്ങളിൽ പണ്ടുമുതലേ കയറിക്കൂടിയ ആൻമാനിലേക്ക് ഇപ്പോൾ ഒരു യാത്ര പ്ലാൻ ചെയ്താലോ? ഇതാ കൊച്ചിയിൽ നിന്നും എങ്ങനെ കുറഞ്ഞ ചിലവിൽ ആൻഡമാനിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യാം എന്നു നോക്കാം...
അത്യാവശ്യം പണച്ചിലവുള്ള യാത്രയാണ് കേരളത്തിൽ നിന്നും ആന്‍ഡമാനിലേക്കുള്ളത്. കേരളത്തിൽ നിന്നും ചെന്നൈയിൽ പോയി ഇവിടെ നിന്നും വിമാനം വഴി പോയാലും കപ്പലിൽ പോയാലും ചെലവ് ഏകദേശം ഒരുപോലെയായിരിക്കും. കൂടുതൽ ദിവസം യാത്രയ്ക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിൽ കപ്പൽ തിരഞ്ഞെടുക്കാം. എന്നാൽ നിങ്ങൾ ഉദ്ദേശിക്കുന്ന സമയത്ത് ടിക്കറ്റ് കിട്ടുക എന്നത് അല്പം പ്രയാസമുള്ള കാര്യമായിരിക്കും.
ചെന്നൈയിൽ നിന്നും രണ്ടു മണിക്കൂർ വിമാനയാത്ര ചെയ്താൽ പോർട് ബ്ലെയർ വിമാനത്താവളത്തിൽ എത്താം. ഇന്ത്യയിലെ ഏഴു വിമാനത്താവളങ്ങളിൽ നിന്നു മാത്രമേ പോർട്ട് ബ്ലെയറിലേക്ക് നേരിട്ട് വിമാനസർവീസുകൾ ലഭ്യമായിട്ടുള്ളൂ.
ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്യാം
വർഷം മുഴുവനും സഞ്ചാരികൾ എത്തിച്ചേരുന്ന ലക്ഷ്യസ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. അതുകൊണ്ടു തന്നെ എത്രയും നേരത്തെ ബുക്ക് ചെയ്യുന്നോ അത്രയും നല്ലതാണ്. മാത്രമല്ല, മുൻകൂട്ടി ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതിന്റെ ഗുണം ടിക്കറ്റ് നിരക്കിൽ കാണുകയും ചെയ്യാം. സീസണുകളിൽ പൊതുവേ വലിയ തുകയായയിരിക്കും.പൊതു അവധികളുടെ സമയം കഴിവതും ഒഴിവാക്കി സീസണ് തുടങ്ങുന്നതിന് തൊട്ടുമുൻപായി ഇവിടേക്ക് വന്നാൽ കുറഞ്ഞ ചിലവേ ആവുകയുള്ളൂ.
താമസസൗകര്യങ്ങളും നേരത്തെ കണ്ടെത്താം
യാത്ര പ്ലാന്‍ ചെയ്യുന്നത്
ഹാവ്ലോക്ക് , നീൽ ഐലൻഡ് പോകുന്നുണ്ടെങ്കിൽ
റോസ്സ് ഐലൻഡ്, നോർത്ത് ബേ ഐലൻഡ്
ഈ രണ്ടു ദ്വീപുകളിലേക്കുമായുള്ള പാക്കേജുകളും അവിടെ ലഭിക്കും.
കാണുവാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ
സെല്ലുലാർ ജയിൽ, പോർട് ബ്ലെയർ, ബരാതാങ് ദ്വീപ്, ഹാവ്ലോക്ക് ഐലന്‍ഡ്, രാധാനഗർ ബീച്ച്, നീൽ ബീച്ച്, ലക്ഷ്മൺപൂർ, സിതാപൂർ, ഭരത്പൂർ, ചിടിയാ താപ്, ദിഗ്ലിപൂര്‍, മഡ് വോൾകാനോ, ലോങ് ഐലൻഡ്, മായാബന്ദർ, ബാരൻ , റോസ് ആൻഡ് സ്മിത് ഐലൻഡ്, ലൈം സ്റ്റോൺ കേവ് തുടങ്ങിയവയാണ് നിര്‍ബന്ധമായും കാണുവാൻ ശ്രമിക്കേണ്ട സ്ഥലങ്ങൾ.
കൊച്ചി- ആൻഡമാൻ യാത്ര
സ്വയം പ്ലാൻ ചെയ്തു പോകുമ്പോൾ ചെന്നൈയിൽ നിന്നോ ബാംഗ്ലൂരിൽ നിന്നോ ഫ്ലൈറ്റ് കയറുന്നതാവും സമയവും പണവും ലാഭിക്കുവാൻ നല്ലത്.
പാക്കേജുകളെ ആശ്രയിക്കുന്നതിന്‍റെ ഗുണം പ്ലാനിങ്ങിനെക്കുറിച്ചോ താമസം, ഭക്ഷണം തുടങ്ങി കാര്യങ്ങളെക്കുറിച്ചോ ആലോചിക്കുകയേ വേണ്ട എന്നതാണ്. എന്നാൽ തീർത്തും ചിലന് കുറച്ചുള്ള യാത്രയാണ് ഉദ്ദേശമെങ്കിൽ ചെയ്യുന്നതെങ്കിൽ തനിയെ പ്ലാൻ ചെയ്തു പോകുന്നതാവും നല്ലത്.



Click it and Unblock the Notifications


