തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചു കഴിഞ്ഞു. വർഷത്തിൽ 12 ദിവസം മാത്രം സാധ്യമാകുന്ന ഈ ദർശനം നടത്തുവാൻ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ ദിവസങ്ങളിൽ തിരുവൈരാണിക്കുളത്ത് എത്തുന്നത്. തീർത്ഥാടകർക്കായി ഏറ്റവും മികച്ച സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നും ഇവിടേക്ക് വരുന്നവർക്കായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നിരവധി ദിവസങ്ങളിലായി പാക്കേജും ഒരുക്കിയിട്ടുണ്ട്.
കൊല്ലം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലും വിവിധ ദിവസങ്ങളിൽ ഡിപ്പോയിൽ നിന്ന് തിരുവൈരാണിക്കുളം ക്ഷേത്രത്തിലേക്ക് പർവ്വതി ദർശനം നടത്തുവാൻ ഏകദിന തീർത്ഥയാത്ര ഒരുക്കിയിട്ടുണ്ട്. അതിരാവിലെ പോയി ക്ഷേത്രത്തിൽ ദർശനം നടത്തി രാത്രിയോടെ മടങ്ങിയത്തുവാൻ സാധിക്കുന്ന വിധത്തിലാണ് ക്രമീകരണം.

ഈ യാത്രയിൽ തിരുവൈരാണിക്കുളം ക്ഷേത്രത്തിനൊപ്പം മറ്റു പ്രധാന ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുവാൻ സാധിക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മള്ളിയൂർ ഗണപതി ക്ഷേത്രം ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ,ചെങ്ങന്നൂർ മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കാം. എസി ബസും ഡീലക്സ് ബസും സർവീസിനുള്ളതിനാൽ യാത്രക്കാർക്ക് അവരുടെ ബജറ്റും സൗകര്യപ്രദമായ തിയതിയും അനുസരിച്ച് യാത്ര നടത്താം. ജനുവരി 12ന് ആരംഭിച്ച് 23ന് അവസാനിക്കുന്ന തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തിന് 8 ട്രിപ്പുകൾ ആണ് കൊല്ലം ബിടിസി ചാർട്ട് ചെയ്തിട്ടുള്ളത്.
ജനുവരി 13,14,15,17,18, 19, 21, 23 എന്നീ ദിവസങ്ങളിൽ രാവിലെ 5 മണിക്ക് യാത്ര ആരംഭിക്കും. ജനുവരി 13,15,17,21,23 ദിവസങ്ങളിൽ ഡീലക്സ് ബസ്സുകളും ജനുവരി 14,18,19 ദിവസങ്ങളിൽ എസി ബസും ആണ് യാത്രക്കായി ഉപയോഗിക്കുന്നത്.
യാത്രക്കാരുടെ ആവശ്യമനുസരിച്ച് കുണ്ടറ വഴിയും ചവറ വഴിയും യാത്രകൾ ചാർട്ട് ചെയ്യുന്നതായിരിക്കും. ഡീലക്സ് ബസിന് 820 രൂപയും എസി ബസിന് 1060 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9747969768, 9495440444, 7592928817 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൊല്ലം ഡിപ്പോ കൂടാതെ കൊട്ടാരക്കര ഉൾപ്പെടെയുള്ള ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലിൽ നിന്നും തിരുവൈരാണിക്കുളം യാത്രയുണ്ട്. ജനുവരി 13, 14, 15, 16, 17, 18, 20, 21, 22, 23 തിയതികളിലാണ് കൊട്ടാരക്കരയിൽ നിന്ന് ഏകദിന യാത്ര പുറപ്പെടുന്നത്. ഈ ദിവസങ്ങളിൽ രാവിലെ 5.00 മണിക്ക് സൂപ്പര്‍ ഡീലക്സ് ബസിൽ ആരംഭിക്കുന്ന യാത്ര രാത്രി പത്തിന് മടങ്ങിയെത്തും. 860 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. യാത്രകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 9567124271, 9447281459, 9496269719, 9995672679, 7592894643, 9947556006 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
തിരുവൈരാണിക്കുളം ദർശനം 2025 സമയം
2025 ജനുവരി 12 രാത്രി 8.00 മണിക്ക് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാർവ്വതി ദേവിയുടെ നട തുറക്കും. 12 ദിവസം നീണ്ടുനിൽക്കുന്ന നടതുറപ്പ് മഹോത്സവം ജനുവരി 23 വ്യാഴാഴ്ച രാത്രി 8.00 മണി വരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 4.00 മണി മുതൽ രാത്രി 9.00 മണി വരെയുമാണ് ദർശന സമയം. നട തുറക്കുന്ന 12 ദിവസത്തിലൊരിക്കലെങ്കിലും വന്ന് ദേവീദർശനം നടത്തിയാൽ ജീവിതത്തിലുടനീളം അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












