കാഴ്ചകളാല്‍ മനംനിറയ്ക്കുന്ന നാടാണ് പാലക്കാടെങ്കിൽ കണ്ണൂർ അതിശയിപ്പിക്കുന്നത് ചരിത്രക്കാഴ്ചകളും രുചിയും കൊണ്ടാണ്. ഒരു വലിയ കല്ല് അത്ഭുതം സൃഷ്ടിക്കുന്ന കാഴ്ച കാണണമെങ്കിൽ കോട്ടയത്തിന് വരണം. പത്തനംതിട്ടയ്ക്ക് ഗവിയുള്ളപ്പോൾ പിന്നെ വാരാന്ത്യത്തിന് വേറെ എവിടെ പോകുമെന്ന ആലോചന പോലും വേണ്ട. ഇങ്ങനെ കേരളത്തിലെ വ്യത്യസ്തതകളും കാഴ്ചകളും തേടി നമുക്കും പോയാലോ..
ഇത്രയും വൈവിധ്യമാർന്ന കാഴ്ചകൾ ഏറ്റവും കുറഞ്ഞ ചെലവിൽ കാണാൻ കഴിയുമെങ്കില്‍ അത് കെഎസ്ആര്‍ടിസിക്ക് ഒപ്പം മാത്രമായിരിക്കും. ബജറ്റ് ടൂറിം സെല്ലിന്‍റെ യാത്രകളുടെ ബുക്കിങ് ഇതാ തുടരുകയാണ്. കൊല്ലം ടൂറിസം സെല്ലിന്‍റെ ഇനി ഈ മാസത്ത് ബാക്കിയുള്ള യാത്രകളും അതിന്‍റെ വിശേഷങ്ങളും വായിക്കാം.
ഗുരുവായൂർ
കൊല്ലം ഭാഗത്തു നിന്ന് ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഒരുക്കുന്ന യാത്രയാണ് കൊല്ലം തീർത്ഥാടന പാക്കേജ്. ഗുരുവായൂർ കൂടാതെ, പറവൂർ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം,
തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, മമ്മിയൂർ മഹാദേവക്ഷേത്രം എന്നീ പ്രധാന ക്ഷേത്രങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്. അതിരാവിലെ ഗുരുവായൂർ എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി 19ന് കൊല്ലത്ത് നിന്ന് യാത്ര പുറപ്പെടും.ഒരു രാത്രിയും ഒരു പകലുമുള്ള ഗുരുവായൂർ തീർത്ഥാടനത്തിന് 1500 രൂപ ആണ് നിരക്ക്..
പാലക്കാട് യാത്ര
'കരിമ്പനക്കാറ്റേറ്റ്.. ' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന പാലക്കാട് യാത്ര ചൂടിലും തണുപ്പ് നല്കുന്ന പാലക്കാട് കാഴ്ചകളിലേക്കുള്ള യാത്രയാണ്. പാലക്കാട്- നെല്ലിയാമ്പതി യാത്രയിൽ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവിടങ്ങൾ സന്ദർശിക്കും . ചരിത്രമുറങ്ങുന്ന ഗംഭീര ഇടങ്ങളിലൊന്നായ പാലക്കാട് കോട്ടയും കേരളത്തിലെ ഉദ്യാനങ്ങളുടെ നിർവ്വചനം മാറ്റിയ മലമ്പുഴ ഉദ്യാനവും അണകെട്ടും മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലങ്കോടും ഈ പാക്കേജിൽ കാണുന്നു.
ഒ വി വിജയന്‍റെ ഖസാക്കിന്റെ ഇതിഹാസം എന്ന കൃതിക്ക് പശ്ചാതലമായി എന്ന് വിശ്വസിക്കപ്പെടുന്ന തസ്രാക്ക് സാഹിത്യപ്രേമികളുടെ പ്രിയ ഇടമാണ്. രാജ്യത്തെ തന്നെ ആദ്യത്തെ സാഹിത്യ പൈതൃക ഗ്രാമം കൂടിയാണിത് ഇത്. .. ഫെബ്രുവരി 20 നാണ് കൊല്ലത്തു നിന്നുള്ള പാലക്കാട് യാത്ര. രണ്ട് രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന പാക്കേജിന് 2000 രൂപയാണ് നിരക്ക്.
മൂന്നാര് പാക്കേജ്
തണുത്തുവിറച്ച് മഞ്ഞുപൊഴിയുന്ന മൂന്നാർ കാണേണ്ട? വേനൽ കൊണ്ടുപോകുന്നതിനു മുൻപേ മൂന്നാർ കാണാനുള്ള അവസരവും കെസ്ആർടിസി ഒരുക്കുന്നു. ഇവിടുത്തെ പ്രധാന കാഴ്ചകളെല്ലാം ഉൾപ്പെടുത്തിയുള്ള പാക്കേജ് ഒരു രാത്രിയും രണ്ട് പകലുമുള്ളതാണ്. ഫെബ്രുവരി 22 ശനിയാഴ്ച പുറപ്പെടുന്ന യാത്രയ്ക്ക് 2380 രൂപയാണ് നിരക്ക്.
കണ്ണൂർ യാത്ര
കൊല്ലംകാർക്ക് കണ്ണൂർ പരിചയപ്പെടാൻ പറ്റിയ ഒരു പാക്കേജും വരുന്നുണ്ട്. ജില്ലയുടെ ചരിത്രവും പ്രകൃതിഭംഗിയും ക്ഷേത്രങ്ങളും ഒക്കെ പരിചയപ്പെടാൻ പറ്റിയ പാക്കേജാണ് ഇത്. അറക്കൽ മ്യൂസിയം, പെറ്റ് സ്റ്റേഷൻ, സെന്റ്ആഞ്ചലോ ഫോർട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാർക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. ഫെബ്രുവരി 24 നു പുറപ്പെടുന്ന
യാത്ര രണ്ട് രാത്രിയും രണ്ട് പകലുമുള്ളതാണ്. 2800 രൂപയാണ് പാക്കേജ് നിരക്ക്.
മെട്രോ വൈബ്സ്
കൊച്ചികാണാൻ ആഗ്രഹിക്കുന്നവർക്കുള്ള കൊച്ചി മെട്രോ വൈബ്സ് യാത്ര കൊല്ലം ഡിപ്പോയുടെ രസകരമായ പാക്കേജുകളിലൊന്നാണ്. ഫോര്‍ട്ട് കൊച്ചിയിലെ ദേവാലയങ്ങൾ, ഷൂട്ടിങ് സ്ഥലങ്ങൾ, ഫോർട്ട് കൊച്ചി ബീച്ച്, മട്ടാഞ്ചേരിയിലെ ജ്യൂ സിനഗോഗ്, ഡച്ച് കൊട്ടാരം, ജൂതത്തെരുവ് എന്നിവ കണ്ട് ഉച്ചയ്ക്ക് കായീസ് ബിരിയാണ്, തുടർന്ന് വാട്ടർ മെട്രോ, മറൈൻ ഡ്രൈവ്, വാട്ടർ മെട്രോ, മെട്രോ ട്രെയിൻ എന്നിവയും കയറുന്ന യാത്രയാണിത്. ഫെബ്രുവരി 26 ന് പുറപ്പെടുന്ന യാത്രയ്ക്ക് 870 രൂപയാണ് നിരക്ക്.
കൂടാതെ, മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പാക്കേജ് ഫെബ്രുവരി 22 ന് പുറപ്പെടും. ഒറ്റദിവസത്തെ യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.
കോട്ടയത്തെ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങള് കാണുന്ന യാത്ര ഫെബ്രുവരി 26 ന് പുറപ്പെടുന്നു. ഒറ്റദിവസത്തെ യാത്രയ്ക്ക് 820 രൂപയാണ് നിരക്ക്.
കൂടാതെ, ഫെബ്രുവരി 27 ന് പുറപ്പെടുന്ന കൊച്ചിയിലെആഡംബര കപ്പൽ യാത്രയ്ക്ക്4240 രൂപ, 28 ന്‍റെ ഗവി യാത്രയ്ക്ക് 1750 രൂപാ എന്നിങ്ങനെയാണ് നിരക്ക്,
കൂടുതൽ വിവരങ്ങൾക്ക് 9747969768, 9995554409
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















