കൊല്ലൂര്‍ മൂകാംബികയും കൊടചാദ്രിയും... വിശ്വാസികളും സഞ്ചാരികളും ഒരുപോലെ പോകാനാഗ്രഹിക്കുന്ന ഇടം. വിശ്വാസങ്ങളും മിത്തുകളും ഇടകലർന്നു കിടക്കുന്ന ക്ഷേത്രവും മഴക്കാടിന്‍റെ കുളിര് തരുന്ന വനനിരകളും കണ്ടുള്ള അനുഭവങ്ങൾ തരുന്ന യാത്രയാണ് കൊല്ലൂരിലേക്കുള്ളത്. മൂകാംബിക വിളിച്ചാലല്ലാതെ ഒരാള്‍ക്കുപോലും അവിടേക്ക് എത്താനാവില്ലെന്നാണ് പറയപ്പെടുന്നത്. എന്തായാലും ഇത്തവണത്തെ അവധിക്ക് കൊല്ലൂരിലേക്ക് ഒരു യാത്ര പോയാലോ...
എങ്ങനെ പോകാം എന്നതിനു മുൻപ് യാത്രയിലെ മറ്റിടങ്ങൾ കൂടി ഏതെന്ന് അറിഞ്ഞാലേ ഒരു ത്രില്ല് ഉള്ളൂ! വിശ്വാസിക്ക് ദർശനം നല്കാനായി കൃഷ്ണൻ വരെ മാറിയിരുന്ന ഉഡുപ്പി ക്ഷേത്രം, തടാകത്തിനു നടുവിലെ ക്ഷേത്രമായ അനന്തപുരം തടാക ക്ഷോത്രവും അവിടുത്തെ സസ്യാഹാരിയായ മുതലയും , മലബാറുകാരുടെ ഏറ്റവും വലിയ ആശ്രയമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, എന്നിങ്ങനെ ഒത്തിരി കാഴ്ചകളുണ്ട്.

PC: WikipdiaCommons
കൊട്ടാരക്കര കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ആണ് ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന ഈ യത്ര ഒരുക്കിയിരിക്കുന്നത്. ഈ അവധിക്കാലത്ത് കർണ്ണാടകയിലെ ക്ഷേത്രും കാഴ്ചകളും കണ്ടു വരുവാൻ സാധിക്കുന്ന യാത്ര കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. ഇതാ യാത്ര പ്ലാനിങ്ങ് എങ്ങനെയാണെന്നും മറ്റു പ്രത്യേകതകളും വായിക്കാം
വൈകിട്ടോടെ കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര രാവിലെയോടെ മൂകാംബികയിൽ എത്തും. ഇവിടെ എത്തി ഫ്രഷ് ആയി നേരേ ക്ഷേത്രത്തിൽ പോയി ദര‍്ശനം നടത്തും. തുടർന്ന് കുടജാദ്രിയിലേക്ക് പോവുകയാണ്. ശങ്കരാചര്യരുടെ സർവജ്ഞ പീഠം കണാനും മൂകാംബിക ദേവിയുടെ മൂലസ്ഥാനം ദർശിക്കാനും ഈ യാത്രയിൽ അവസരമുണ്ട്. തുടർന്ന് തിരികെ വന്ന് മൂകാംബികയില്‍ ദീപാരാധന കൂടാനും അവസരമുണ്ട്. അന്ന് രാത്രി മൂകാംബികയൽ തന്നെയാണ് തങ്ങുന്നത്.
പിറ്റേന്ന് പുലർച്ചെ യാത്ര തിരിച്ച് ആദ്യം ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സന്ദർശിക്കും. തുടർന്ന് യാത്രയിൽ കാസർഗോഡ് അനന്തപുരം ക്ഷേത്രം, പറശിനികടവ് മുത്തപ്പൻ ക്ഷേത്രം എന്നിവിടങ്ങളും കാണും. ഇവിടുന്ന് നേരെ കൊട്ടാരക്കരയിലേക്ക് മടങ്ങുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്.
മൂകാംബികയുടെ സന്നിധിയിലേക്ക് ഒരു തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ യാത്രയുടെ ഭാഗമാകാം. മാസത്തില് രണ്ടോ മൂന്നോ തവണ മൂകാംബിക യാത്ര ഉള്ളതിനാല്‍ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്യാം. ഇതിനായി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ടാൽ മതി. ഫോൺ- 9567124271
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













