Search
  • Follow NativePlanet
Share
» »കാടും മലയും കയറാം, അവധിക്കാല യാത്രകളുമായി കോട്ടയം കെഎസ്ആർടിസി

കാടും മലയും കയറാം, അവധിക്കാല യാത്രകളുമായി കോട്ടയം കെഎസ്ആർടിസി

ഏപ്രിൽ മാസത്തിലെ യാത്രകൾ എങ്ങോട്ടേയ്ക്കൊക്കെ പോകണമെന്ന് പ്ലാൻ ചെയ്തോ? കെഎസ്ആർടിസിയുടെ ബജറ്റ് യാത്രകൾ പോകുവാൻ താല്പര്യമുള്ളവർക്കായി നാല് പാക്കേജുകളാണ് കോട്ടയം കെഎസ്ആർടിസി ഈ മാസം നടത്തുന്നത്. കേരളത്തില്‍ തന്നെ ഏറ്റവുമധികം കെഎസ്ആർടിസി ടൂറുകൾ പോകുന്ന ഗവിയുടെ മലക്കപ്പാറയും ഉള്‍പ്പെടെയുള്ള ഇടങ്ങളിലേക്ക് നടത്തുന്ന പാക്കേജുകളുടെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. നിങ്ങളുടെ യാത്രാ താല്പര്യം നോക്കി തിരഞ്ഞെടുത്ത് കുറഞ്ഞ ചെലവിൽ യാത്ര പോകുവാൻ പറ്റിയ പാക്കേജുകൾ ഏതൊക്കെയാണെന്നു നോക്കാം

 Kottayam KSRTC Budget Trips

കോട്ടയം- മലക്കപ്പാറ യാത്ര

കോട്ടയം കെഎസ്ആർടിസിയുടെ ഏപ്രിൽ മാസത്തിലെ ആദ്യ യാത്ര തൃശൂരിലെ മലക്കപ്പാറയിലേക്കാണ്. കാടിന്‍റെ കാഴ്ചകളും വെള്ളച്ചാട്ടങ്ങളും കണ്ടുള്ള യാത്രയിൽ സന്ദര്‍ശിക്കുന്നത് തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ, ചാർപ്പ തുടങ്ങിയ സ്ഥലങ്ങളാണ്. ഇതിലെ പ്രധാന ആകർഷണം വെള്ളച്ചാട്ടങ്ങളും അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള കാടിനുള്ളിലൂടെയുള്ള യാത്രയാണ്. 45 കിലോമീറ്റർ ദൂരമാണ് കാടിനുള്ളിലൂടെ സഞ്ചരിക്കുന്നത്. മലക്കപ്പാറയിൽ നിന്ന ഷോളയാർ കൂടി കണ്ടാണ് തിരികെ വരുന്നത്. ഏപ്രിൽ 16ന് രാവിലെ 6 മണിക്ക് കോട്ടയം ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. രാത്രി 11 മണിയോടെ മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 720 രൂപ.

PC:Sanu N

കോട്ടയം- സാമ്പ്രാണിക്കോടി, മൺറോതുരുത്ത്

വളരെ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ മനസ്സിൽ കയറിപ്പറ്റിയ സ്ഥലമാണ് സാമ്പ്രാണിക്കൊടിയും മൺറോ തുരുത്തും. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങൾ കായൽ യാത്രകൾക്ക് പുതിയ ആസ്വാദനങ്ങൾ നല്കിയ ഇടമാണ്. കായലിലൂടെയുള്ള യാത്രയാണ് രണ്ട് സ്ഥലങ്ങളുടെയും പ്രത്യേകതയെങ്കിലും അതിലും വ്യത്യസ്തതകളുണ്ട്. അഷ്ടമുടി കായലിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കൊടി കായലിനു നടുവിലെ തുരുത്താണ്. കായലിന്‍റെ ആഴം കൂട്ടിയപ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ടത് തുരുത്തായി മാറിയതാണിത്. കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി. കായിലിനു നടുവിലൂടെ അരയ്ക്കൊപ്പം വെള്ളത്തിൽ നടക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത.

 Kottayam KSRTC Budget Trips

അതേസമയം, നിരവധി തുരുത്തുകളും കനാലുകളും ചേരുന്നതാണ് അഷ്ടമുടി കായലിൽ തന്നെയുള്ള മൺറോ തുരുത്ത്. കലാനുകൾക്കിടയിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ ആകർഷണം. ഏപ്രിൽ 21നാണ് സാമ്പ്രാണിക്കോടി, മൺറോതുരുത്ത് യാത്ര. പുലർച്ചെ ആറു മണിക്ക് കോട്ടയം ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി പത്ത് മണിയോടെ മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 990 രൂപ.

കോട്ടയം-അഞ്ചുരുളി യാത്ര

ഇടുക്കിയുടെ മനോഹരമായ കാഴ്ചകളിലേക്കും ഏപ്രിൽ മാസത്തിൽ കോട്ടയം കെഎസ്ആർടിസി യാത്ര നടത്തുന്നു. ഡാമുകളും ഭംഗിയാർന്ന വഴികളും വാഗമണ്ണും ഒക്കെയുള്ളതാണ് ഈ യാത്ര. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 720 രൂപ. . ഇടുക്കി ഡാം, ചെറുതോണി ഡാം,കുളമാവ് ഡാം,കാൽവരി മൗണ്ട്, അഞ്ചുരുളി ടണൽ, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി എന്നിവിടങ്ങളാണ് ഏപ്രിൽ 23ന് നടക്കുന്ന യാത്രയിൽ സന്ദർശിക്കുന്നത്. പുലർച്ചെ 5.30 മണിക്ക് കോട്ടയം ഡിപ്പോയിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി 10.30 ഓടെ മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 580 രൂപ.

 Kottayam KSRTC Budget Trips

കോട്ടയം-ഗവി യാത്ര
കെഎസ്ആർടിസി ബജറ്റ് യാത്രകളിലെ താരമാ. ഗവിയിലേക്കും കോട്ടയത്തു നിന്നും യാത്രയുണ്ട്. കാടിനുള്ളിലൂടെ, കാട്ടുമൃഗങ്ങളെയും ഡാമുകളും കണ്ട് പോകാം. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി എന്നീ ഡാമുകളാണ് യാത്രയിൽ കാണുന്നത്. 60 കിലോമീറ്റർ ദൂരം കാടിനുള്ളിലൂടെയാണ് ഈ യാത്ര കടന്നു പോകുന്നത് എന്നതാണ് കാഴ്ചകളോടൊപ്പം ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇതോടൊപ്പം പരുന്തുംപാറയും സന്ദർശിക്കും. ഏപ്രിൽ 26ന് പുലർച്ചെ 5.50ന് പുറപ്പെടുന്ന യാത്ര രാത്രി പത്തരയോടെ ഡിപ്പോയിൽ മടങ്ങിയെത്തും. ഗവി യാത്ര, ബോട്ടിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 1650 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.

ബുക്കിങ്

യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും രാവിലെ 10 മുതൽ 5 വരെ 9188456895, 8547832580 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടാതെ, നേരിട്ട് ഡിപ്പോയിലെത്തി പണമടച്ചും ടിക്കറ്റ് ബുക്ക് ചെയ്യാം. 50 പേരടങ്ങുന്ന സംഘങ്ങൾക്കായി പ്രത്യേ യാത്രകളും നടത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+