Search
  • Follow NativePlanet
Share
» »കോഴിക്കോട്- പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി എസി പ്രീമിയം ബസ്, വെയിലും ക്ഷീണവുമില്ലാതെ പോകാം

കോഴിക്കോട്- പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി എസി പ്രീമിയം ബസ്, വെയിലും ക്ഷീണവുമില്ലാതെ പോകാം

കെ എസ് ആർ ടി സിയുടെ ഗാരേജിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലുകളാണ് എസി സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് മികച്ച സർവീസ് ഒരുക്കുന്ന എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ പുതിയ റൂട്ടുകളിലേക്കും വന്നു കഴിഞ്ഞു. ഇപ്പോഴിതാ കോഴിക്കോട് - പാലക്കാട് റൂട്ടിലും എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് സർവീസ് തുടങ്ങിയിട്ടുണ്ട്.

ദീർഘദൂര യാത്രകൾക്ക് മികച്ച സൗകര്യങ്ങളോടെ വരുന്ന ഈ ബസ് സുഖകരമായ യാത്രയാണ് ഉറപ്പ് നല്കുന്നത്. യാത്രയിലെ സൗകര്യങ്ങൾക്ക മാത്രമല്ല, സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ് ഈ ബസുകൾ നല്കുന്നത്. സാധാരണ കെഎസ്ആർടിസിയുടെ എസി ബസുകളേക്കാള് കുറഞ്ഞ നിരക്കാണ് എസി പ്രീമിയം ബസിന് ഈടാക്കുകയെന്നതാണ് പ്രധാന ആകര്‍ഷണം. എന്നാൽ സൂപ്പർ ഫാസ്റ്റ് ബസുകളേക്കാൾ അല്പം കൂടുതലാണ് ഈ എസി ബസുകൾക്കെന്നത് ശ്രദ്ധിക്കേണ്ടതാണ്.

Kozhikode-Palakkad KSRTC AC Premium Bus Service

കഴിഞ്ഞ ദിവസം മുതലാണ് കോഴിക്കോട് - പാലക്കാട് റൂട്ടിൽ കെഎസ്ആർടിസി എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിച്ചു തുടങ്ങിയത്. ഈ ചൂടുകാലത്ത് പകൽ യാത്രകൾക്ക് ഏറ്റവും സൗകര്യം കൂടിയാണ് ഈ ബസ്. കോഴിക്കോട് - പാലക്കാട് യാത്രയ്ക്ക് 231 രൂപയാണ് നിരക്ക്. കോഴിക്കോട് - പാലക്കാട് സർവീസ് നടത്തുന്ന എസി പ്രീമിയം ബസുകളുടെ സമയക്രമം, സ്റ്റോപ്പ് എന്നിവയറിയാം.

പാലക്കാട്- കോഴിക്കോട്, കോഴിക്കോട് - പാലക്കാട് റൂട്ടുകളിൽ ദിവസം രണ്ട് വീതം സർവീസാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മുൻകൂട്ടിയുള്ള ബുക്കിങ്ങ് ലഭ്യമായതിനാൽ നേരത്തെ സീറ്റുകൾ ബുക്ക് ചെയ്യാം. 40 സീറ്റുകളാണ് ഉള്ളത്.
കോഴിക്കോട് - പാലക്കാട്‌ എസി സൂപ്പർ ഫാസ്റ്റ് ആദ്യ സർവീസ് രാവിലെ 11. 15 നാണ്. അത് ഉച്ചകഴിഞ്ഞ് 2.50ന് പാലക്കാട് എത്തും.
രണ്ടാമത്തെ സർവീസ് രാത്രി 10.30 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് പുലർച്ചെ 2.05 ന് പാലക്കാട് എത്തും.

പാലക്കാട്‌ - കോഴിക്കോട് റൂട്ടിൽ ആദ്യ എസി സൂപ്പർ ഫാസ്റ്റ് രാവിലെ 06.30 ന് പുറപ്പെട്ട് 10.05 ന് കോഴിക്കോട് എത്തും. രണ്ടാം സർവീസ് വൈകിട്ട് 05.45 ന് പുറപ്പെട്ട് രാത്രി 09.20 ന് കോഴിക്കോട് എത്തും. onlineksrtcswift.com എന്ന കെഎസ്ആർടിസി സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

പാലക്കാട്‌ - കോഴിക്കോട് എസി സൂപ്പർ ഫാസ്റ്റ്

06.30 AM പാലക്കാട്
07.30 AM മണ്ണാർക്കാട്
08.15 AM പെരിന്തൽമണ്ണ
08.45 AM മലപ്പുറം
09.20 AM കൊണ്ടോട്ടി
10.05 AM കോഴിക്കോട്

കോഴിക്കോട് - പാലക്കാട്‌ എസി സൂപ്പർ ഫാസ്റ്റ്

11.15 AM കോഴിക്കോട്
12.00 PM കൊണ്ടോട്ടി
12.35 PM മലപ്പുറം
01.05 PM പെരിന്തൽമണ്ണ
01.50 PM മണ്ണാർക്കാട്
02.50 PM പാലക്കാട്

പാലക്കാട്‌ - കോഴിക്കോട് എസി സൂപ്പർ ഫാസ്റ്റ്

05.45 PM പാലക്കാട്
06.45 PM മണ്ണാർക്കാട്
07.30 PM പെരിന്തൽമണ്ണ
08.00 PM മലപ്പുറം
08.35 PM കൊണ്ടോട്ടി
09.20 PM കോഴിക്കോട്

കോഴിക്കോട് - പാലക്കാട്‌ എസി സൂപ്പർ ഫാസ്റ്റ്

10.30 PM കോഴിക്കോട്
11.15 PM കൊണ്ടോട്ടി
11.50 PM മലപ്പുറം
12.20 AM പെരിന്തൽമണ്ണ
01.05 AM മണ്ണാർക്കാട്
02.05 AM പാലക്കാട്

യാത്രക്കാർക്ക് സുഖവും സുരക്ഷിതവുമായ യാത്ര ഉറപ്പ് നല്കുന്നയാണ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസിലെ സൗകര്യങ്ങൾ. റിക്ലൈനിങ് സീറ്റുകൾ, എല്ലാ സീറ്റിലും മൊബൈൽ ചാർജിങ് പിന്നുകൾ, സീറ്റ് ബെൽറ്റുകൾ, ടിവി, സിസിടിവി ക്യാമറ, സ്ലൈഡിങ് വിൻഡോകൾ, സൈഡ് കർട്ടനുകൾ, റീഡിങ് ലാംപ്, ബോട്ടിൽ ഹോൾഡറുകൾ, മാഗസിൻ പൗച്ച്, മ്യൂസിക് സിസ്റ്റം, എന്നിവയാണ് പ്രധാന സൗകര്യങ്ങൾ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc kozhikode palakkad
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+