Search
  • Follow NativePlanet
Share
» »ശബരിമല തീർത്ഥാടന കാലത്ത് ക്ഷേത്രങ്ങൾ കാണാം, 112 സ്പെഷ്യൽ പാക്കേജുകൾ, ഒപ്പം ശബരിമല ചാർട്ടേഡ് ബസ് സർവീസും

ശബരിമല തീർത്ഥാടന കാലത്ത് ക്ഷേത്രങ്ങൾ കാണാം, 112 സ്പെഷ്യൽ പാക്കേജുകൾ, ഒപ്പം ശബരിമല ചാർട്ടേഡ് ബസ് സർവീസും

ശബരിമല തീർത്ഥാടന കാലം ക്ഷേത്രയാത്രകളുടെ കൂടെ സമയമാണ്. നാട്ടിലെ ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ കൂടാനും പ്രാർത്ഥനകൾക്കും ഒക്കെയായി പ്രായഭേദമന്യേ വിശ്വാസികൾ പോകുന്ന സമയം. ഇാ ഈ ശബരിമല സീസണിൽ കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലേക്കായി പ്രത്യേക തീർത്ഥാന പാക്കേജുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്ന് ക്ഷേത്രങ്ങൾ സന്ദർശിച്ച് വരാനുള്ള ചെലവ് കുറഞ്ഞ പാക്കേജുകളാണിത്.

കെഎസ്ആർടിസിയുടെ യൂണിറ്റുകളുമായി ബന്ധപ്പെട്ട് ഈ യാത്രകൾക്കുള്ള ബുക്കിങ് നടത്താം, നിലവിൽ 112 സ്പെഷ്യൽ പാക്കേജുകളാണ് യൂണിറ്റുകളുടെ നേതൃത്വത്തിൽ തുടങ്ങിയിട്ടുള്ളത്. ണ്ട്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ഇത്തരം യാത്രകൾക്ക് നേരത്തെയുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

KSRTC 112 Special Temple Packages Across Kerala

ബുക്കിങ്ങിനും യാത്രകളെക്കുറിച്ചും സന്ദർശിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അറിയുവാനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാം

തിരുവനന്തപുരം : വി എ ജയകുമാർ- 9447479789
കൊല്ലം: മോനായ് ജെ കൃഷ്ണ - 9747969768
പത്തനംതിട്ട: സി സന്തോഷ് കുമാർ - 9744348037
ആലപ്പുഴ: ഐ ഷഫീഖ് - 9846475874
കോട്ടയം: വി പി പ്രശാന്ത് - 9447223212......
ഇടുക്കി, എറണാകുളം : എൻ ആർ രാജീവ് - 9446525773......
തൃശൂർ : ഉണ്ണികൃഷ്ണൻ - 9074503720
പാലക്കാട് : നിതിൻ - 8304859018
മലപ്പുറം : എസ് ഷിജിൽ - 8547109115
കോഴിക്കോട് : ടി സൂരജ് - 9544477954
വയനാട് : ഐ ആർ രയ്ജു - 8921185429
കണ്ണൂർ: തൻസീർ - 8089463675
കാസർകോട് : സി ഡി വർഗീസ് - 9895937213

പമ്പയിൽ നിന്ന് സ്പെഷ്യൽ സർവീസുകൾ

ഇത് കൂടാതെ, ശബരിമല തീർത്ഥാടകര്‍ക്കായി പമ്പയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് അന്തർ സംസ്ഥാന ചാർട്ടേർഡ് ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകൾ, പമ്പ എന്നിവിടങ്ങളിൽ നിന്നും ചാർട്ടേഡ് ആയോ ഗ്രൂപ്പ് ആയോ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ഉത്തരം ടിപ്പുകൾക്ക് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

പമ്പയിൽ നിന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്കും ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി , പത്തനംതിട്ട , പഴനി, തെങ്കാശി , കമ്പം, തേനി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളുണ്ട്.

ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ്

കൂടാതെ പമ്പയിൽ നിന്നും തീർത്ഥാടകര്‌ ആവശ്യപ്പെടുന്ന സ്ഥലത്തേയ്ക്ക് പ്രത്യേക ചാർട്ടേഡ് ബസ് സൗകര്യവും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതിനു ചെറിയൊരു നിബന്ധന കൂടിയുണ്ട്.കുറഞ്ഞത് 40 യാത്രക്കാർ ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാര്‍ട്ടേഡ് ബസ് സർവീസും ലഭ്യമാകുകയുള്ളൂ.

ആദ്യ ഘട്ടിൽ 200 ബസുകൾ

ശബരിമല തീര്‍ത്ഥാടനത്തിനായി വിപുലമായ സൗകര്യങ്ങളാണ് കെഎസ്ആർടിസി ഒരുക്കിയിട്ടുള്ളത്. പമ്പ സ്റ്റേഷനിൽ തീർത്ഥാടകരുടെ ആവശ്യകത കണക്കിലെടുക്ക് , ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളുണ്ട്. മറ്റു ഡിപ്പോകളിൽ നിന്നുള്ള ബസുകളും കൂടിയാകുമ്പോൾ യാത്രക്കാർക്ക് കൂടുതൽ ബസുകൾ ലഭ്യമാകും. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc sabarimala travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+