കെഎസ്ആർടിസി യാത്രകളുടെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് നാടും നഗരവും കണ്ട് യാത്ര പോകാം എന്നതാണ്. ചെറിയ ഗ്രാമങ്ങളും അവിടുത്തെ ആളുകളെയും അവരുടെ ജീവിതങ്ങളും ഒക്കെ കണ്ടുവരാനുള്ള അവസരം പലപ്പോഴും കെഎസിആര്‍ടിയിലുടെ സാധാരണ ട്രിപ്പുകളിലാണ് ലഭിക്കുന്നത്. അത്തരത്തിലൊന്നാണ് ആലപ്പുഴയിൽ നിന്നും മൂന്നാറിലേക്കുള്ള കെഎസ്ആർടിസി ടൗൺ ടു ടൗൺ ബസ് സർവീസ്.
കിഴക്കിന്‍റെ വെനീസിൽ നിന്നും തെക്കിന്‍റെ കാശ്മീരിലേക്ക് ഒരു ആനവണ്ടിയാത്രയെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ആലപ്പുഴ-മൂന്നാർ കെഎസ്ആര്‍ടിസി യാത്ര. മറ്റ് പ്രീമിയം സർവീസുകളേപ്പോലെ പ്രധാന കേന്ദ്രങ്ങളിൽ മാത്രമല്ല സ്റ്റോപ്പ് എന്നതും നാട്ടുമ്പുറങ്ങളും പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളും ഒക്കെ കണ്ടുവരാം എന്നതുമാണ് ഈ യാത്രയെ സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നത്. ടൗൺ ടു ടൗൺ ബസ് (ടിടി ബസ്) ആയതിനാൽ മുൻകൂട്ടിയുള്ള ബുക്കിങ്ങും ആവശ്യമില്ല.
ആലപ്പുഴ - മൂന്നാർ ടൗൺ ടൂ ടൗൺ ബസ് റൂട്ട്, സമയം
എല്ലാ ദിവസവും രാവിലെ 06: 45 ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 1:00 മണിക്ക് മൂന്നാറിൽ എത്തും. മണ്ണഞ്ചേരി - മുഹമ്മ - തണ്ണീർമുക്കം - വൈക്കം - നടക്കാവ് - പിറവം - മൂവാറ്റുപുഴ - കോതമംഗലം - ഊന്നുകൽ - നേര്യമംഗലം - അടിമാലി - ആനച്ചാൽ വഴി മൂന്നാറിൽ എത്തുന്ന വിധത്തിലാണ് യാത്ര.
06:45 ആലപ്പുഴ
07:00 മണ്ണഞ്ചേരി
07:05 മുഹമ്മ
07:20 തണ്ണീർമുക്കം
07:55 വൈക്കം
08:20 നടക്കാവ്
08:55 പിറവം
09:45 മൂവാറ്റുപുഴ
10:10 കോതമംഗലം
10:35 ഊന്നുകൽ
10:50 നേര്യമംഗലം
11:45 അടിമാലി
12:25 ആനച്ചാൽ
13:00 മൂന്നാർ എന്നിങ്ങനെയാണ് ബസ് സ്റ്റോപ്പുകളിൽ എത്തുന്ന സമയം.
മൂന്നാർ - ആലപ്പുഴ ടൗൺ ടൂ ടൗൺ ബസ് റൂട്ട്, സമയം
മൂന്നാറില്‍ നിന്ന് തിരികെ എല്ലാ ദിവസവം ഉച്ചകഴിഞ്ഞ് 3: 20 ന് പുറപ്പെട്ട് രാത്രി 9.20 ന് ആലപ്പുഴയിൽ എത്തിച്ചേരും. ഈ യാത്ര ആനച്ചാൽ - അടിമാലി - നേര്യമംഗലം -കോതമംഗലം - പെരുമ്പാവൂർ - ആലുവ -ഇടപ്പള്ളി - വൈറ്റില ഹബ്ബ് - അരൂർ പള്ളി - ചേർത്തല - ആലപ്പുഴ എന്നിങ്ങനെയാണ് റൂട്ട്.
15:20 മൂന്നാർ
15:50 ആനച്ചാൽ
16:30 അടിമാലി
17:30 നേര്യമംഗലം
18:00 കോതമംഗലം
18:40 പെരുമ്പാവൂർ
19:15 ആലുവ
19:40 ഇടപ്പള്ളി
19:55 വൈറ്റില ഹബ്ബ്
20:15 അരൂർ പള്ളി
20:50 ചേർത്തല
21:20 ആലപ്പുഴ എന്നിങ്ങനെയാണ് സമയം.
കോതമംഗലം - പെരുമ്പാവൂർ - ആലുവ- എറണാകുളം വഴി വരുന്നതിനാൽ മൂന്നാറിൽ നിന്ന് മറ്റിടങ്ങളിലേക്ക് പോകാനായി ആലുവാ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ എത്തേണ്ടവർക്ക് ഉപകാരമാണ് ഈ മൂന്നാർ - ആലപ്പുഴ ടൗൺ ടൂ ടൗൺ ബസ്. കൂടാതെ, ട്രെയിനിൽ പോകേണ്ടവർക്ക് മൂന്നാറിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ആലുവയിലേക്ക് പോകാനും ഈ സർവീസ് പ്രയോജനപ്പെടുത്താം.
സർവീസിനെക്കുറിച്ചും ഈ റൂട്ടിലെ മറ്റ് ബസ് സർവീസുകളെക്കുറിച്ചും അറിയുവാൻ ഫോൺ- ആലപ്പുഴ കെ എസ് ആർ ടി സി - 0477 2252501
മൂന്നാർ കെ എസ് ആർ ടി സി -04865 230201
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















