Search
  • Follow NativePlanet
Share
» »അ‍ഞ്ചുരുളിയും കാൽവരി മൗണ്ടും കാണാം! ഇടുക്കിയുടെ കാണാക്കാഴ്ചകളിലേക്ക് കെഎസ്ആർടിസി പാക്കേജ്

അ‍ഞ്ചുരുളിയും കാൽവരി മൗണ്ടും കാണാം! ഇടുക്കിയുടെ കാണാക്കാഴ്ചകളിലേക്ക് കെഎസ്ആർടിസി പാക്കേജ്

ഒരുപാട് അത്ഭുതങ്ങളും നിഗൂഢതകളും ഒളിഞ്ഞിരിക്കുന്ന, എത്ര പറഞ്ഞാലും തീരാത്ത കഥകളുള്ള അഞ്ചുരുളിയും ഇടുക്കിയില്‍ ഒരിക്കലെങ്കിലും കാണേണ്ട കാല്‍വരി മൗണ്ടും വാഗമണ്ണും പൈൻ ഫോറസ്റ്റും ഉൾപ്പെടെയുള്ള ഇടങ്ങൾ ഉൾപ്പെടുത്തിയ ഒരു കിടിലൻ ഇടുക്കി പാക്കേജാണ് അണിയറയിൽ ഒരുക്കുന്നത്. പൂജാ അവധിയുടെ നീണ്ട വാരാന്ത്യത്തിൽ ഒരു യാത്ര ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ കോട്ടയം കെഎസ്ആർടിസിയിൽ വിളിച്ച് ബുക്ക് ചെയ്യാം.

ഒക്ടോബർ 22 ഞായറാഴ്ച രാവിലെ 5.30ന് പുറപ്പെടുന്ന യാത്രയിൽ അഞ്ചുരുളി, ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകൾ, കാൽവരി മൗണ്ട്, വാഗമൺ മൊട്ടക്കുന്ന്, പൈൻവാലി എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ഇടുക്കിയുടെ കാണാക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന യാത്രയില്‍ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന യാത്രയായിരിക്കുമിത് എന്ന കാര്യത്തിൽ സംശയം വേണ്ട.

KSRTC Anchuruli,Kalvari Mount Package

അഞ്ചുരുളി തുരങ്കം

ഇടുക്കിയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കിയിരിക്കുന്ന ഇടമാണ് അഞ്ചുരുളി ടണൽ. 1980 ൽ പണി പൂർത്തിയാക്കിയ ടണലാണിത്, ഇരട്ടയാറിൽ അണക്കെട്ട് നിർമിച്ച് അവിടെ നിന്നുള്ള വെള്ളം തുരങ്കത്തിലൂടെ അഞ്ചുരുളിയിലെ ഇടുക്കി ജലാശയത്തിലേയ്ക്ക് എത്തിക്കുന്നതാണ് പദ്ധതി. അതായത് ഇടുക്കി അണക്കെട്ടിൽ വെള്ളം നിറയുമ്പോൾ അഞ്ചുരുളി ടണലിന്റെ മുന്നിൽ വരെ വെള്ളം എത്തും. . 5.5 കിമി നീളവും 24 അടി വ്യാസവുമാണ് തുരങ്കത്തിന് ഉള്ളത്. നിരവധി ആളുകള്‍ ഈ കാഴ്ച കാണാനായി എത്താറുണ്ട്.

കാൽവരി മൗണ്ട്

ഈ യാത്രയിൽ സന്ദർശിക്കുന്ന അടുത്ത സ്ഥലമാണ് കാൽവരി മൗണ്ട്. ഇടുക്കിയുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്ന കാൽവരി മൗണ്ടിൽ നിന്നാൽ ഇടുക്കി അണക്കെട്ടിന്‍റെ റിസര്‍വോയറും അതിനെ ചുറ്റിയുള്ള കാടുകളും മറ്റു കാഴ്ചകളും കാണം. സമുദ്രനിരപ്പിൽ നിന്നും 2700 അടി ഉയരത്തിലാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞ് എപ്പോഴുമെത്തുന്ന ഇവിടം ഇടുക്കിയിൽ നിർബന്ധമായും കാണേണ്ട കാഴ്ചകളിലൊന്നും കൂടിയാണ്.

Anchuruli

PC:Jayeshj

ഇത് കൂടാതെ, വാഗമണ്ണിലേയ്ക്കും ബസ് പോകുന്നു, പൈൻ ഫോറസ്റ്റ്, മൊട്ടക്കുന്ന് തുടങ്ങിയവയും കൂടാതെ ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകളും കൂടി ഈ യാത്രയിൽ കാണും. എല്ലാം കഴിഞ്ഞ് രാത്രി 09:30 ന് തിരികെ കോട്ടയം ഡിപ്പോയിൽ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. യാത്രാ നിരക്ക് 580 രൂപയാണ്. ഇതിൽ ടിക്കറ്റ് നിരക്ക് മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. . ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചിലവുകൾ ചിലവുകൾ അവരവർ സ്വയം വഹിക്കണം.

മൂന്നാർ യാത്ര

കോട്ടയം കെഎസ്ആർടിസിയിൽ നിന്നും മൂന്നാറിലേക്കും ഏകദിന യാത്ര പോകുന്നു. ഫ്ളവർ ഗാർഡൻ , മാട്ടുപ്പെട്ടി ഡാം , കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ , ടീ മ്യൂസിയം , എക്കോ പോയിന്‍റെ എന്നീ സ്ഥലങ്ങൾ കണ്ടുവരുന്ന യാത്രയിൽ രാവിലെ 04.30 ന് പുറപ്പെട്ട് രാത്രി 11.30 ന് തിരികെ എത്തും. യാത്രാ നിരക്ക് 900 രൂപയാണ്. ഇതിൽ ടിക്കറ്റ് നിരക്ക് മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന്റെയും പ്രവേശന പാസുകളുടെയും ചിലവുകൾ അവരവർ സ്വയം വഹിക്കണം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+