Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി കടത്തീരയാത്ര;മുതലപ്പൊഴി,അഞ്ചുതെങ്ങ് കോട്ട,തങ്കശ്ശേരി.. മലയിറങ്ങി കടലു കാണാം

കെഎസ്ആർടിസി കടത്തീരയാത്ര;മുതലപ്പൊഴി,അഞ്ചുതെങ്ങ് കോട്ട,തങ്കശ്ശേരി.. മലയിറങ്ങി കടലു കാണാം

യാത്രകൾ പ്ലാൻ ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ട് എവിടെ പോകും എന്നതാണ്. തനിയെ പ്ലാൻ ചെയ്യുമ്പോൾ പോകണമെന്ന് മനസ്സിലാഗ്രഹിച്ച ഇടങ്ങളെല്ലാം കയറി വരും. ഒടുവിൽ ചിലപ്പോള്‍ ആ യാത്രതന്നെ ക്യാൻസൽ ആക്കേണ്ടി വരും. എന്നാൽ പോകണ്ട സ്ഥലങ്ങൾ കൃത്യമായി പ്ലാൻ ചെയ്തുള്ള യാത്രയാണെങ്കിൽ ഇങ്ങനെയൊരു ബുദ്ധിമുട്ട് വരികയുമില്ല. അത്തരത്തിൽ ഈ ഫെബ്രുവരി മാസത്തിൽ നിരവധി പാക്കേജുകളാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം അവതരിപ്പിച്ചിരിക്കുന്നത്.

കുളത്തൂപ്പുഴ കെ എസ് ആർ ടി സി ടെ ബജറ്റ് ടൂറിസം സെൽ അവതരിപ്പിച്ചിരിക്കുന്ന ഫെബ്രുവരി പാക്കേജുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. എങ്ങനെ പോകണമെന്ന സംശയമില്ലാതെ, പോക്കറ്റ് കാലിയാകുമോ എന്ന ആശങ്കയില്ലാതെ അങ്ങ് കയറിപ്പോകാൻ സാധിക്കുന്ന പാക്കേജുകളാണ് എല്ലാം. അത്തരത്തിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന ഒരു യാത്രയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

KSRTC Anchuthengu Fort Kollam Beach Thangassery Package

കടൽത്തീര യാത്ര

കൊല്ലത്തെയും തിരുവനന്തപുരത്തെയും പ്രധാന ബീച്ചുകളും കടൽത്തീരങ്ങളും ഒക്കെ ഒരു ദിനത്തിൽ കണ്ട് ആഘോഷിച്ച് വരുന്ന യാത്രയാണ് ‍ കടല്‍ത്തീര യാത്ര. ഈ മാസം ഏറ്റവും കുറഞ്ഞ ചെലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഏകദിന യാത്രാ പാക്കേജ് ശനി, ഞായർ ഉൾപ്പെടെയുള്ള ദിവസങ്ങളിൽ കുളത്തൂപ്പുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടും.

മുതലാപൊഴി, അഞ്ചുതെങ്ങ് കോട്ട, കായിക്കര ആശാന്‍ സ്മാരകം, കാപ്പില്‍ ബീച്ച്, താന്നി ബീച്ച്, തങ്കശ്ശേരി വിളക്കുമാടം, തങ്കശ്ശേരി കോട്ട, കൊല്ലം ബീച്ച് എന്നിവിടങ്ങളാണ് കടല്‍ത്തീര യാത്രയിൽ സന്ദർശിക്കുന്നത്. കൊല്ലത്തിന്‍റെ മലയോര ഗ്രാമത്തിൽ നിന്നും കടൽക്കാഴ്ചകൾ കാണാൻ പോകാൻ സാധിക്കുന്ന പാക്കേജ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താം.

മുതലാപൊഴി

വാമനപുരംപുഴ കഠിനംകുളം കായൽ വഴി കടലിൽ പതിക്കുന്ന മുതലപ്പൊഴിയാണ് യാത്രയിൽ സന്ദർശിക്കുന്ന ഒരിടം. തിരുവനന്തപുരത്ത് നിന്നും 26 കിമി അകലെയാണിത്. കടൽ കാഴ്ചകൾ ആസ്വദിക്കാനും ഫോട്ടോകൾ എടുക്കുവാനും പറ്റിയ സ്ഥലമാണിത്.

അഞ്ചുതെങ്ങ് കോട്ട

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തോട് ചേർന്നു കിടക്കുന്ന അഞ്ചുതെങ്ങ് കോട്ട തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സായുധ കലാപം നടന്ന അഞ്ചുതെങ്ങ് കോട്ട തിരുവിതാംകൂറിൽ കച്ചവടാവശ്യത്തിനെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് സഥാപിക്കുന്നത്. കോട്ടയ്ക്കുള്ളിലുണ്ട്. തിരുവനന്തപുരത്തെ തീരദേശ പാതയിലൂടെ ഏകദേശം 30 കിലോമീറ്റർ സ‍ഞ്ചരിക്കണം ഇവിടേക്ക് എത്തിച്ചേരാൻ.

താന്നി ബീച്ച്

വർക്കല-കൊല്ലം തീരദേശ പാതയിൽ സ്ഥിതി ചെയ്യുന്ന താന്നി ബീച്ചും ഈ യാത്രയിൽ സന്ദർശിക്കുന്നു. കൊല്ലത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന താന്നി ബീച്ച് കൊല്ലം യാത്രകളിൽ അധികമൊന്നും കടന്നുവരാത്ത ഇടമാണ്. ഇടതുവശത്ത് കായൽ, വലതുവശത്ത് കടലും നടുവിലായി റോഡും തെങ്ങുകളും ഒക്കെ ഇവിടെ കാണാം. വൈകുന്നേരങ്ങള്‍ ചെലവഴിക്കാൻ പറ്റിയ സ്ഥലമാണിത്.

തങ്കശ്ശേരി കോട്ട

കൊല്ലത്തിന്‍റെ ചരിത്രക്കാഴ്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് തങ്കശ്ശേരി കോട്ട. സെന്റ് തോമസ് കോട്ട എന്ന തങ്കശ്ശേരി കോട്ട ഡച്ചുകാരാണ് നിർമ്മിച്ചത്. ഇതിനടുത്തായാണ് തങ്കശ്ശേരി വിളക്കുമാടം ഉള്ളത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഈ വിളക്കുമാടമാത്തിന് 144 അടി ഉയരമുണ്ട്.

കെഎസ്ആർടിസി കടൽത്തീര യാത്രയ്ക്ക് 470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി 8, 9, 16, 26 എന്നി തീയതികളില്‍ കടല്‍ത്തീര യാത്ര ഒരുക്കും. രാനിലെ പുറപ്പെട്ട് രാത്രിയോടെ ഡിപ്പോയിൽ മടങ്ങിയെത്തും. ബുക്കിങ്ങിനായി 8129580903, 0475-2318777 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kollam ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+