Search
  • Follow NativePlanet
Share
» »മലപ്പുറം- ബാംഗ്ലൂർ വീക്കെൻഡ് സ്പെഷ്യൽ കെഎസ്ആർടിസി ബസ്, ഡിസംബറിലെ ബെംഗളൂരു കണ്ടുവരാം, കീശകാലിയാക്കില്ല

മലപ്പുറം- ബാംഗ്ലൂർ വീക്കെൻഡ് സ്പെഷ്യൽ കെഎസ്ആർടിസി ബസ്, ഡിസംബറിലെ ബെംഗളൂരു കണ്ടുവരാം, കീശകാലിയാക്കില്ല

ബെംഗളൂരു ക്രിസ്മസ് പുതുവർഷ വൈബിലേക്ക് വന്നുകഴിഞ്ഞു. അലങ്കാരങ്ങളും ആഘോഷങ്ങളും ക്രിസ്മസ് ഒരുക്കങ്ങളും മാത്രമേ എങ്ങും കാണുവാനുള്ളൂ. ഷോപ്പിങ് സെന്‍ററുകളിലും മാളുകളിലും ഒക്കെ നക്ഷത്രത്തിളക്കവും ക്രിസ്മസ് മരങ്ങളും ഒക്കെയായി രാവുകൾ പകലാവുകയാണ്. ഈ ആഘോഷം ഒക്കെ കാണുമ്പോൾ ഈ ഡിസംബര്‍ മാസത്തില്‍ ബാംഗ്ലൂരിലേക്ക് ഒന്ന് വന്നാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ..ക്രിസ്മസ് ആഘോഷങ്ങളുടെ തിരക്ക് തുടങ്ങും മുൻപേ ഒന്നു വന്നാലോ..

ബെംഗളൂരുവിലേക്ക് പോയി വാരാന്ത്യം ആഘോഷിച്ച് മടങ്ങാൻ സാധിക്കുന്ന വിധത്തിൽ കെഎസ്ആർടിസി പ്രത്യേക വീക്കെൻഡ് യാത്ര പ്ലാൻ ചെയ്തിരിക്കുകയാണ്. മലപ്പുറത്തു നിന്ന് ബാംഗ്ലൂരിനും തിരികെ ബാംഗ്ലൂരിൽ നിന്ന് മലപ്പുറത്തിനും സ്പെഷ്യൽ സർവീസ് നടത്തും. ഡിസംബറിന്റെ തിരക്കിലേക്ക് കടക്കുന്നതിന് മുൻപു തന്നെ ബാംഗ്ലൂരിൽ പോയി അടിച്ചു പൊളിച്ച് വരാൻ സാധിക്കുന്ന വിധത്തിലുള്ള സമയക്രമമാണ് ഇതിന്. കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയുടെ മലപ്പുറം സ്പെഷ്യൽ സർവീസുകളെക്കുറിച്ച് വായിക്കാം.

മലപ്പുറം -ബാംഗ്ലൂർ കെഎസ്ആര്‍ടിസി സ്പെഷ്യൽ ബസ്

ഡിസംബർ മാസത്തിലെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മലപ്പുറം ഡിപ്പോ മലപ്പുറം -ബാംഗ്ലൂർ സർവീസ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 12 വ്യാഴം, ഡിസംബർ 15 ഞായറാഴ്ച എന്നീ രണ്ടു ദിവസങ്ങളിൽ രാത്രി 8.00 മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 5.10 ന് ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്തും.
മലപ്പുറം - മഞ്ചേരി - അരീക്കോട് - മുക്കം - താമരശ്ശേരി - കല്പറ്റ - മാനന്തവാടി - മൈസൂർ - ബാംഗ്ലൂർ വഴിയാണ് യാത്ര.

8.00PM - മലപ്പുറം
08.20PM - മഞ്ചേരി IGBT
08.40PM - അരീക്കോട്
08.55PM - മുക്കം
09.10PM - താമരശ്ശേരി
10.00PM - കൽപറ്റ
11.05PM - മാനന്തവാടി
02.10AM - മൈസൂർ
04.33AM - ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
04.43AM - ബാംഗ്ലൂർ രാജരാജേശ്വരി ഫ്ളൈ ഓവർ
04.50AM - ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
05.10AM - ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്.

ബാംഗ്ലൂർ-മലപ്പുറം കെഎസ്ആര്‍ടിസി സ്പെഷ്യൽ ബസ്

ബാംഗ്ലൂരിൽ നിന്ന് ഡിസംബർ 13 വെള്ളിയാഴ്ച രാത്രി 8.45 ന് ബാംഗ്ലൂർ-മലപ്പുറം കെഎസ്ആര്‍ടിസി സ്പെഷ്യൽ ബസ് പുറപ്പെടും. മാനന്തവാടി വഴിയാണ് യാത്ര. ശനിയാഴ്ച രാവിലെ 05.55 ന് മലപ്പുറം എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

08.45PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
09.05PM - ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
09.12PM - ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
09.22PM - ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
11.45PM - മൈസൂർ
02.50AM - മാനന്തവാടി
03.55AM - കൽപറ്റ
04.45AM - താമരശ്ശേരി
05.00AM - മുക്കം
05.15AM - അരീക്കോട്
05.35AM - മഞ്ചേരി IGBT
05.55AM - മലപ്പുറം എന്നിങ്ങനെയാണ് സമയം.

ബാംഗ്ലൂർ - മലപ്പുറം കെഎസ്ആര്‍ടിസി സ്പെഷ്യൽ ബസ്

ഇത് കൂടാതെ വാരാന്ത്യം ബെംഗളൂരുവിൽ ചെലവഴിച്ച് തിരികെ നാട്ടിലേക്ക് മടങ്ങുന്നവർക്കായി
ബാംഗ്ലൂർ - മലപ്പുറം ബസും സർവീസ് നടത്തുന്നു. ഡിസംബർ 16 തിങ്കളാഴ്ചയാണ് ഈ യാത്ര.
തിങ്കളാഴ്ച ഉച്ചയ്ക്ക് 02.45 ന് ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡില് നിന്ന് പുറപ്പെട്ട് രാത്രി 11. 40 ന് മലപ്പുറം
എത്തും.

02.45PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
03.05PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
03.12PM-ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
03.22PM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
05.45PM-മൈസൂർ
08.40PM- സു. ബത്തേരി
09.40PM-കൽപറ്റ
10.30PM-താമരശ്ശേരി
10.45PM-മുക്കം
11.00PM-അരീക്കോട്
11.20PM-മഞ്ചേരി IGBT
11.40PM-മലപ്പുറം

കെഎസ്ആർടിസി വെബ്സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി മലപ്പുറം ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ- 0483-2736240

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore malappuram ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+