Search
  • Follow NativePlanet
Share
» » വനത്തിലൂടെ അണക്കെട്ടും കാട്ടുമൃഗങ്ങളും കണ്ട് ആനവണ്ടി യാത്ര, ഗവിയേക്കാൾ കേമം! മൂഴിയാർ-കട്ടക്കട കെഎസ്ആർടിസി ബസ്

വനത്തിലൂടെ അണക്കെട്ടും കാട്ടുമൃഗങ്ങളും കണ്ട് ആനവണ്ടി യാത്ര, ഗവിയേക്കാൾ കേമം! മൂഴിയാർ-കട്ടക്കട കെഎസ്ആർടിസി ബസ്

കാടും കണ്ട് കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. കോടമ‍ഞ്ഞി വഴി മറയ്ക്കുന്ന യാത്രകളിൽ ചിലപ്പോൾ അപ്രതീക്ഷിതമായി കൺമൂന്നിൽ കാട്ടുമൃഗങ്ങൾ എത്തിയേക്കാം. കാടിന്‍റെ കാഴ്ചകൾ കണ്ട്, ആളും ബഹളങ്ങളും ഇല്ലാത്ത റൂട്ടിലൂടെ ഒരു ബസ് യാത്ര ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അതിനു പറ്റിയ ഒരു റൂട്ട് ഉണ്ട്. കേൾക്കുമ്പോൾ പത്തനംതിട്ടയിലെ ഗവിയെക്കുറിച്ചല്ലേ ഈ പറയുന്നതെന്ന് തോന്നുമെങ്കിലും തെറ്റി.

പത്തനംതിട്ടയിലെ തന്നെ കാടിനുള്ളിലെ വഴികളിലൂടെയുള്ള മറ്റൊരു യാത്രയാണിത്. മൂഴിയാർ അണക്കെട്ടും ആങ്ങാമൂഴിയും സീതത്തോടും ഒക്കെ കണ്ട് അപരിചിതമായ ചില റൂട്ടുകളിലൂടെ, മനസ്സിന് സന്തോഷം പകരുന്ന കാഴ്ചകളുമായി ഈ റൂട്ടിലെ യാത്രയ്ക്ക് കെഎസ്ആർടിസി ആണുള്ളത്. പത്തനംതിട്ടയുടെ മലയോര മേഖലയായ മൂഴിയാർ വനത്തിലൂടെ കട്ടാക്കട- തിരുവനന്തപുരം റൂട്ടിലൂടെയുള്ള ബസ് യാത്രയാണിത്.

Moozhiyar-Kattakkada KSRTC bus Journey

മൂഴിയാർ വനത്തിലൂടെ കാടും മൃഗങ്ങളെയും കണ്ട് വ്യത്യസ്തമായ റൂട്ട്, അതും കെഎസ്ആർടിസിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്കുള്ള ബസ് സര്‍വീസാണ് മൂഴിയാർ ⇄ പത്തനാപുരം ⇄ തിരുവനന്തപുരം ⇄ കട്ടക്കട ട്രിപ്പ്. കാട്ടാക്കട നിന്ന് ഏകദേശം 40 വർഷത്തോളമായി മുടങ്ങാതെ നടത്തുന്ന ഈ സർവീസ് നിരവധി യാത്രക്കാർക്ക് പ്രയോജനകരമായ ഒന്നാണ്, തിരുവനന്തപുരത്ത് നിന്നും പത്തനാപുരം വഴിയുള്ള ഒരേയൊരു മൂഴിയാർ സർവീസ് കൂടിയാണിത്. ആനവണ്ടി യാത്രകളിൽ വ്യത്യസ്ത റൂട്ട് തേടുന്നവർ ഒരിക്കലെങ്കിലും ഈ റൂട്ട് പരീക്ഷിക്കണം.

കാട്ടാക്കടയിൽ തുടങ്ങി മലയിൻകീഴ് - പേയാട് - തിരുമല - പൂജപ്പുര - ജഗതി - വഴുതയക്കാട് ബേക്കറി - തിരുവനന്തപുരം - പാളയം - കേശവദാസപുരം - വട്ടപ്പാറ - വെമ്പായം - വെഞ്ഞാറമൂട് - കിളിമാനൂർ - നിലമേൽ - ചടയമംഗലം, ആയൂർ - അഞ്ചൽ - പുനലൂർ - പത്തനാപുരം - കോന്നി - കുമ്പഴ - പത്തനംതിട്ട - മണ്ണാറക്കുളഞ്ഞി - വടശ്ശേരിക്കര - സീതത്തോട് - ആങ്ങമൂഴി - മൂഴിയാർ ഡാം എന്നിങ്ങനെയാണ് റൂട്ട്.

കട്ടക്കട - തിരുവനന്തപുരം -പത്തനാപുരം- മൂഴിയാർ

എല്ലാ ദിവസവും പുലർച്ചെ 4.00 മണിക്ക് കാട്ടാക്കട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് 05:30 ന് തിരുവനന്തപുരം, 07:30 ന് പുനലൂർ, 07:50 ന് പത്തനാപുരം, 09:00 മണിക്ക് പത്തനംതിട്ട, 11:00 ന് മൂഴിയാർ എന്നിങ്ങനെയാണ് സമയക്രമം.

04:30 AM കാട്ടാക്കട
05:30 AM തിരുവനന്തപുരം
07:30 AM പുനലൂർ
07:50 AM പത്തനാപുരം
09:00 AM പത്തനംതിട്ട
11:00 AM മൂഴിയാർ

മൂഴിയാർ-പത്തനാപുരം - തിരുവനന്തപുരം- കട്ടക്കട

തിരികെ മൂഴിയാറിൽ നിന്നും ഉച്ചകഴിഞ്ഞ് 02:45 ന് മൂഴിയാർ , 05:00 ന് പത്തനംതിട്ട,
05:50 ന് പത്തനാപുരം ,06:15 ന് പുനലൂര്‍, 08:20 ന് തിരുവനന്തപുരം , രാത്രി 09:05 ന് കാട്ടാക്കട എന്നിങ്ങനെയാണ് സമയക്രമം.

02:45 PM മൂഴിയാർ
05:00 PM പത്തനംതിട്ട
05:50 PM പത്തനാപുരം
06:15 PM പുനലൂർ
08:20 PM തിരുവനന്തപുരം
09:05 PM കാട്ടാക്കട

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc pathanamthitta bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+