Search
  • Follow NativePlanet
Share
» »തിരുവനന്തപുരം-മൂന്നാർ യാത്ര, സർവീസുമായി കെഎസ്ആർടിസി, പോക്കറ്റിലൊതുങ്ങുന്ന ചിലവിലൊരു ട്രിപ്പ്

തിരുവനന്തപുരം-മൂന്നാർ യാത്ര, സർവീസുമായി കെഎസ്ആർടിസി, പോക്കറ്റിലൊതുങ്ങുന്ന ചിലവിലൊരു ട്രിപ്പ്

യാത്രക്കാർക്ക് പ്രയോജകരമാകുന്ന വിധത്തിൽ നിരവധി ദീർഘദൂര സർവീസുകളാണ് കേരളത്തിലുടനീളം കെ എസ് ആർ ടി സി നടത്തുന്നത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള സർവീസുകള്‍ സ്ഥിരം യാത്രക്കാർക്ക് പുറമേ വിനോദ സഞ്ചാരികൾക്കും പ്രയോജനകരമാണ്. മറ്റു മാർഗ്ഗങ്ങളെ അപേക്ഷിച്ച് യാത്ര കൂടുതൽ ബജറ്റ് ഫ്രണ്ട്ലി ആകും എന്നതാണ് സാധരണക്കാരെ ബസ് യാത്രകളിലേക്ക് ആകർഷിക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലേക്കും തിരിച്ചും കെ എസ് ആർ ടി സി സർവീസുകൾ നിരവധി ഡിപ്പോകൾ ഒരുക്കുന്നുണ്ട്. വൈകിട്ട് പുറപ്പെട്ട് രാവിലെയോടെ മൂന്നാറിലെത്തുന്ന വിധത്തിലാണ് മിക്ക സർവീസുകളും. തിരുവനനന്തപുരത്തു നിന്നും മൂന്നാറിലേക്കും തിരിച്ചുമുള്ള കെഎസ്ആർടിസി ഡെയ്ലി സർവീസ് നൂറുകണക്കിന് യാത്രക്കാർക്കാണ് ഓരോ ദിവസവും പ്രയോജനം നല്കുന്നത്. ഈ സർവീസിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

KSRTC Daily Services From Thiruvananthapuram To Munnar

തിരുവനന്തപുരം- മൂന്നാർ യാത്ര

കേരളത്തിൽ ഏറ്റവുമധികം ആളുകൾ കാണണമെന്നാഗ്രഹിക്കുന്ന ഇടങ്ങളിലൊന്നാണ് മൂന്നാർ. തിരുവനന്തപുരത്തു നിന്നും സ്ഥിരം യാത്രക്കാര്‌ ഇവിടേക്ക് എത്തുന്നുണ്ടെങ്കിലും നേരിട്ടുള്ള ബസ് സർവീസുകൾ വളരെ കുറവാണ്. പുലർച്ചെ വിതുരയിൽ നിന്നു കയറി വൈകിട്ടോടെ മൂന്നാറിലെത്തുകയും അവിടുത്തെ കാഴ്ചകൾ പരമാവധി ആസ്വദിച്ച് ഒന്നോ രണ്ടോ ദിവസത്തിനു ശേഷം തിരികെ മടങ്ങുമ്പോൾ വൈകിട്ട് 6:50 ന് ബസ് കയറി പിറ്റേന്ന് പുലർച്ചെ 03.10ന് തിരുവനന്തപുരത്തും 03.40 ന് വിതുരയിലും എത്തുന്ന വിധത്തിലുള്ള സർവീസ് ആണിത്.

നെടുമങ്ങാട്-മൂന്നാർസൂപ്പർ ഫാസ്റ്റ് സർവീസ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനെയും ഇടുക്കിയിലെ മൂന്നാറിനെയും ബന്ധിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ദിവസേനയുള്ള ബസ് സർവീസാണ് നെടുമങ്ങാട്-മൂന്നാർ സൂപ്പർ ഫാസ്റ്റ് സർവീസ്. നെടുമങ്ങാട് നിന്ന് വിതുര- പാലോട്-കുളത്തുപുഴ-പുനലൂർ-പത്തനംതിട്ട-എരുമേലി-തൊടുപുഴ-നേര്യമംഗലം-അടിമാലി വഴിയാണ് ബസ് മൂന്നാറിലെത്തുന്നത്. നെടുമങ്ങാട് നിന്ന് പുലർച്ചെ 5.00 ന് പുറപ്പെട്ട്
ഉച്ചകഴിഞ്ഞ് 14.50 ന് മൂന്നാർ എത്തിച്ചേരുകയും തിരികെ മൂന്നാർ നിന്ന് വൈകിട്ട് 6:50 ന് പുറപ്പെട്ട് നെടുമങ്ങാട് പുലർച്ചെ 03.40 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

munnar

നെടുമങ്ങാട്- മൂന്നാർ യാത്രാ ക്രമവും സമയവും

നെടുമങ്ങാട് - 05.00 am
വിതുര - 05.35 am
കുളത്തുപ്പുഴ - 06.45 am
പുനലൂർ - 07.35 am
പത്തനംതിട്ട - 09.10 am
എരുമേലി - 10.10 am
തൊടുപുഴ - 11:55 am
അടിമാലി - 14:00 pm
മൂന്നാർ - 14.50 pm.

മൂന്നാർ -നെടുമങ്ങാട് യാത്രാ ക്രമവും സമയവും

മൂന്നാർ - 18.50 pm
അടിമാലി - 19.40 pm
തൊടുപുഴ - 21.25 pm
എരുമേലി - 23.25 pm
പത്തനംതിട്ട - 00.20 am
പുനലൂർ- O1:20 am
തിരുവനന്തപുരം - 3.10 am
നെടുമങ്ങാട് - 03.40 am കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലക്കാർക്ക് പ്രയോജനപ്പെടുത്തുവാൻ പറ്റിയ പാക്കേജാണിത്.

ksrtc bus trip booking

കെ എസ് ആർ ടി സിടിക്കറ്റ് ബുക്ക് ചെയ്യുവാൻ

കെ എസ് ആർ ടി സി സർവീസുകളുടെ ടിക്കറ്റുകൾ ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്കു ചെയ്യുന്നതിന് സൗകര്യമുണ്ട്.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്. സർവീസിനെക്കുറിച്ച് കൂടുതലറിയുവാൻ കെ എസ് ആ ടി സി നെടുമങ്ങാട് ഡിപ്പോ
ഫോൺ നമ്പർ- 0472 2812235.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+