കാട്ടാക്കടയില്‍ നിന്നും
തിരുവനന്തപുരത്തെ കാട്ടാക്കട യൂണിറ്റിന്റെ കുമരകം വാഗമൺ ഉല്ലാസയാത്രയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങളാണ് ഉള്‍പ്പെടുത്തിട്ടുള്ളത്. ഹൗസ്ബോട്ട് യാത്ര, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍, എന്നിങ്ങനെ ഒരു വിനോദ യാത്രയില്‍ നിങ്ങളാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ സ്വന്തമാക്കാം.
തിയ്യതി
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് അവധിദിവസങ്ങളായ ജൂൺ മാസത്തെ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ചേർത്താണ് ഉല്ലാസയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. അതായത് ജൂണ്‍ 11,12 തിയ്യതികള്‍. എന്നാല്‍ കാലാവസ്ഥയ്ക്കനുസരിച്ച് തീയതിയിൽ വ്യത്യാസം വരാവുന്നതാണ്.
ഒന്നാം ദിവസം
ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കാട്ടാക്കട യൂണിറ്റില്‍ നിന്നും ആരംഭിക്കുന്ന വിധത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് പ്രഭാത ഭക്ഷണം കഴിച്ച് പത്തുമണിയോടെ കുമരകത്ത് എത്തിച്ചേരും. അവിടെ വൈകിട്ട് 4.30 വരെ സമയം ചിലവഴിക്കും. ഇതില്‍ ഉച്ചയ്ക്കത്തെ ഭക്ഷണവും ഹൗസ്ബോട്ട് യാത്രയും ഉള്‍പ്പെടും. ശേഷം അഞ്ച് മണിയോടെ വാഗമണ്ണിലേക്ക് തിരിക്കും. 8.30ന് വാഗമണ്ണില്‍ ക്യാമ്പ് ഫയറും ഡിന്നറും ഒരുക്കിയിട്ടുണ്ട്. അന്ന് രാത്രിയിലെ താമസവും വാഗമണ്ണില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
PC:Pradeepkumar K P
രണ്ടാം ദിവസം
യാത്രയുടെ രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പ്രഭാതഭക്ഷണത്തിനു ശേഷം അന്നത്തെ ദിവസത്തെ യാത്രയ്ക്കായി ഇറങ്ങും. ഓഫ്റോഡ് ജീപ്പ് സഫാരിയാണ് ഈ ദിവസത്തെ ആകര്‍ഷണം. തുടര്‍ന്ന് ഉച്ചയ്ക്ക് 1.00 മണിയോടെ ഭക്ഷണം കഴിഞ്ഞ് സൈറ്റ് സീയി०ഗിനായി പോകും. വൈകുന്നേരത്തെ ചായയും ഇതില്‍ ഉള്‍പ്പെടും. പിന്നീട് വൈകിട്ട് 6.30 ഓടെ കാട്ടാക്കടയിലേക്ക് തിരിക്കുന്നു. 9.30 ഓടെ തിരികെ കാട്ടാക്കടയില്‍ എത്തിച്ചേരും.
PC:Greg Rosenke
യാത്രാ ചിലവ്
ബസ്, ബോട്ട് നിരക്ക്, താമസസൗകര്യം,ഭക്ഷണം എന്നിവ ഉൾപ്പെടെ ഒരാളിൽ നിന്നും 3250 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ കുമരകത്ത് എത്തിച്ചേരുന്നതിനു മുമ്പുള്ള ഭക്ഷണത്തിനും വാഗമണ്ണിൽ നിന്ന് തിരിച്ചു കാട്ടാക്കടയിലേക്ക് വരുന്ന സമയത്തുള്ള ഭക്ഷണത്തിനും ഉള്ള തുക യാത്രക്കാര്‍ അവരവര്‍ വഹിക്കേണ്ടതാണ്.
ബുക്ക് ചെയ്യുവാന്‍
കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
കാട്ടാക്കട ഡിപ്പോയില്‍ ബന്ധപ്പെടാം.
ഫോൺ:9746970994
ഈ മെയിൽ- [email protected]