Search
  • Follow NativePlanet
Share
» » കോഴിക്കോട് - കൊല്ലം റൂട്ടിൽ ഇനി പറക്കാം.. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് തുടങ്ങി, റൂട്ടിലെ കുറഞ്ഞ നിരക്ക്

കോഴിക്കോട് - കൊല്ലം റൂട്ടിൽ ഇനി പറക്കാം.. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ് തുടങ്ങി, റൂട്ടിലെ കുറഞ്ഞ നിരക്ക്

കെഎസ്ആർടിസി യാത്രകൾ ഇഷ്ടപ്പെടുന്നവരല്ലേ നിങ്ങൾ.. പാക്കേജായി സ്ഥലങ്ങൾ കാണാതെ, ഒരു സാധാരണ ബസിൽ നാടു കാണാൻ പോകുന്ന ഒരുപാട് ആളുകളുണ്ട്. വഴിയിലിറങ്ങി കാഴ്ചകള്‌ കണ്ടില്ലെങ്കിൽ പോലും ആനവണ്ടിയുടെ ജനാലയ്ക്കടുത്തെ സീറ്റിലിരുന്നു കാറ്റും മഴയും കൊണ്ട് മടുക്കാതെ കണ്ണുതുറന്നു വെച്ച് കണ്ടുവരുന്ന സഞ്ചാരികൾ. അങ്ങനെയുള്ളവർക്കായി ഒരു യാത്ര പരിചയപ്പെടുത്താം

കെ എസ് ആർ ടി സി ഏറ്റവും പുതിയതായി ആരംഭിച്ച കോഴിക്കോട് - കൊല്ലം സൂപ്പർഫാസ്റ്റ് സർവീസ് ഇരു നഗരങ്ങൾക്കുമിടയില് വേഗതയേറിയതും സൗകര്യപ്രദവുമായ സർവീസ് നടത്തും. ആലപ്പുഴ, വൈറ്റില, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, താനൂർ, പരപ്പനങ്ങാടി, യൂണിവേഴ്സിറ്റി വഴിയുള്ള ഈ ബസ് ദീർഘദൂര യാത്രക്കാർക്ക് പ്രയോജനപ്രദമാണ്.

KSRTC Kollam- Kozhikode Super Fast Service

കൊല്ലം - കോഴിക്കോട് സൂപ്പർഫാസ്റ്റ്

കൊല്ലത്ത് നിന്ന് രാവിലെ അഞ്ച് മണിക്ക് പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ഉച്ചകഴിഞ്ഞ് 1.40 ന് കോഴിക്കോട് എത്തും. 376 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊല്ലം - കരുനാഗപ്പള്ളി - കായംകുളം - ഹരിപ്പാട് - അമ്പലപ്പുഴ - ആലപ്പുഴ - കലവൂർ - ചേർത്തല - എരമല്ലൂർ - വൈറ്റില ഹബ് - എറണാകുളം - പറവൂർ നോർത്ത് - കൊടുങ്ങല്ലൂർ - തൃപ്രയാർ - വാടാനപ്പള്ളി - ഗുരുവായൂർ - പൊന്നാനി - തിരൂർ - താനൂർ - കോഴിക്കോട് - പരപ്പനങ്ങാടി വഴിയാണ് കോഴിക്കോട് എത്തുന്നത്.

05:00 AM - കൊല്ലം
05:35 AM - കരുനാഗപ്പള്ളി
05:55 AM - കായംകുളം
07:00 AM - ആലപ്പുഴ
07:35 AM - ചേർത്തല
08:35 AM - വൈറ്റില
09:30 AM - കൊടുങ്ങല്ലൂർ
11:05 AM - ഗുരുവായൂർ
11:45 AM - പൊന്നാനി
12:15 PM - തിരൂർ
12:30 PM - താനൂർ
12:40 PM - പരപ്പനങ്ങാടി
01:05 PM - യൂണിവേഴ്സിറ്റി
01:40 PM - കോഴിക്കോട്

കോഴിക്കോട് - കൊല്ലം സൂപ്പർ ഫാസ്റ്റ്

കോഴിക്കോട് നിന്ന് വൈകിട്ട് 4.45 ന് പുറപ്പെടുന്ന ബസ് രാത്രി 1.00 മണിക്ക് കൊല്ലം എത്തും. 8 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.

04:45 PM - കോഴിക്കോട്
05:25 PM - യൂണിവേഴ്സിറ്റി
05:45 PM - പരപ്പനങ്ങാടി
05:55 PM - താനൂർ
06:10 PM - തിരൂർ
06:40 PM - പൊന്നാനി
07:20 PM - ഗുരുവായൂർ
08:25 PM - കൊടുങ്ങല്ലൂർ
09:40 PM - വൈറ്റില
10:30 PM - ചേർത്തല
11:00 PM - ആലപ്പുഴ
12:05 AM - കായംകുളം
12:25 AM - കരുനാഗപ്പള്ളി
01:00 AM - കൊല്ലം

സീറ്റ് ഉറപ്പാക്കണമെങ്കിൽ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഓൺലൈൻ റിസർവേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ENTE KSRTC Neo - oprs എന്ന ആപ്പ് വഴിയും, Onlineksrtcswift.com എന്ന സൈറ്റ് വഴിയും ബുക്ക്‌ ചെയ്യാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: kozhikode ksrtc kollam
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+