തലസ്ഥാനമായ തിരുവനന്തപുരം പലവിധ ആവശ്യങ്ങൾക്കായി കേരളത്തിന‍്‍റെ എല്ലാ ജില്ലകളിൽ നിന്നും ആളുകൾ എത്തുന്ന ഇടമാണ്. ജോലി, സർക്കാർ ആവശ്യങ്ങൾ, ആശുപത്രി എന്നിങ്ങനെ ഇവിടെ എത്തേണ്ടതായ ആവശ്യങ്ങൾ പലതാണ്. തിരുവനന്തപുരത്ത് എത്താന്‍ ട്രെയിൻ ആണ് ഏറ്റവും സുഖകരമായ മാർഗ്ഗമെങ്കിലും വയനാട് നിന്ന് കൂടുതലും നേരിട്ടുള്ള ബസ് സർവീസുകളെയാണ് ആശ്രയിക്കുന്നത്. കോഴിക്കോട് ചെന്ന് ട്രെയിനിലേക്ക് മാറിക്കയറി പോകാനുള്ള അസൗകര്യമാണ് പലരുടെയും പ്രശ്നം.
ഇത്തരത്തിൽ മാനന്തവാടിയിൽ നിന്നും തിരുവനന്തപുരം യാത്രകള്‍ക്ക് ബസിനെ ആശ്രയിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഒരു സർവീസാണ് ഇന്ന് നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. മാനന്തവാടിയിൽ നിന്ന തൊട്ടിൽപ്പാലം- കുറ്റ്യാടി വഴി കോഴിക്കോട് എത്തി അവിടുന്ന് തിരൂർ- പൊന്നാനി- ഗുരുവായൂർ വഴി എറണാകുളം - ആലപ്പുഴ റൂട്ടിൽ തിരുവനന്തപുരത്ത് എത്തുന്ന ഈ മാനന്തവാടി - തിരുവനന്തപുരം സൂപ്പർ ഡീലക്സ് ഈ സർവീസ് നിരവധി യാത്രക്കാരാണ് പ്രയോജനപ്പെടുത്തുന്നത്.
മാനന്തവാടി - തിരുവനന്തപുരം സൂപ്പർ ഡീലക്സ്
എല്ലാ ദിവസവും രാത്രി 9.0 മണിക്ക് മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.50 ന് തിരുവനന്തപുരത്തെത്തുന്ന ബസ് രാവിലെ തിരുവനന്തപുരത്ത് വരേണ്ടവർക്ക് പ്രയോജനപ്രദമാണ്. 631 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്ന് ഗുരുവായൂർ ദര്‍ശനത്തിന് പോകുന്നവർക്കും ഇതിനെ ആശ്രയിക്കാം. പുലർച്ചെ ഗുരുവായൂരിൽ എത്തുന്നതിനാൽ പൂജകളിൽ പങ്കെടുക്കുവാനും സാധിക്കും.
മാനന്തവാടി - തിരുവനന്തപുരം സൂപ്പർ ഡീലക്സ് സമയം, സ്റ്റോപ്പ്
09:00 PM മാനന്തവാടി
09:20 PM വെള്ളമുണ്ട
09:30 PM നിരവിൽപ്പുഴ
09:50 PM തൊട്ടിൽപ്പാലം
10:05 PM കുറ്റ്യാടി
10:15 PM പേരാമ്പ്ര
10:35 PM അത്തോളി
11:15 PM കോഴിക്കോട്
10:05 PM പരപ്പനങ്ങാടി
12:10 AM താനൂർ
12:15 AM തിരൂർ
12:40 AM പൊന്നാനി
01:10 AM ഗുരുവായൂർ
02:20 AM കൊടുങ്ങല്ലൂർ
02:35 AM നോർത്ത് പറവൂർ
03:05 AM എറണാകുളം
04:20 AM ആലപ്പുഴ
06:25 AM കൊല്ലം
07:15 PM ആറ്റിങ്ങൽ
07:50 AM തിരുവനന്തപുരം എന്നിങ്ങനെയാണ് സമയം.
തിരുവനന്തപുരം മാനന്തവാടി സൂപ്പർ ഡീലക്സ് സമയം, സ്റ്റോപ്പ്
തിരുവനന്തപുരത്ത് നിന്ന് രാത്രി 7.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.05 ന് ഈ ൂസ് മാനന്തവാടിയിൽ എത്തും. . 10 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. പലവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്ത് വന്ന് വൈകിട്ടോടെ നാട്ടിലേക്ക് മടങ്ങുവാൻ ഉള്ളവർക്ക് പറ്റിയതാണ് ഈ സർവീസ്.
07:15 PM തിരുവനന്തപുരം
08:40 PM കൊല്ലം
10:45 PM ആലപ്പുഴ
12:20 AM എറണാകുളം
12:40 AM നോർത്ത് പറവൂർ
12:55 AM കൊടുങ്ങല്ലൂർ
01:55 AM ഗുരുവായൂർ
02:25 AM പൊന്നാനി
02:45 AM തിരൂർ
02:50 AM താനൂർ
04:10 AM കോഴിക്കോട്
05:00 AM കുറ്റ്യാടി
05:15 AM തൊട്ടിൽപ്പാലം
06:05 AM മാനന്തവാടി.
ഇത് കൂടാതെ തിരുവനന്തപുരം- മാനന്തവാടി- തിരുവനന്തപുരം റൂട്ടിൽ നിരവധി വേറെയും കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














