Search
  • Follow NativePlanet
Share
» »വേനൽക്കാല യാത്രകൾ, വണ്ടർലാ മുതൽ മൂന്നാറും വാഗമണ്ണും കന്യാകുമാരിയും വരെ, പോകാം കെഎസ്ആർടിസിക്കൊപ്പം

വേനൽക്കാല യാത്രകൾ, വണ്ടർലാ മുതൽ മൂന്നാറും വാഗമണ്ണും കന്യാകുമാരിയും വരെ, പോകാം കെഎസ്ആർടിസിക്കൊപ്പം

വേനൽക്കാല യാത്രകൾ, വണ്ടർലാ മുതൽ മൂന്നാറും വാഗമണ്ണും കന്യാകുമാരിയും വരെ, പോകാം കെഎസ്ആർടിസിക്കൊപ്പം

അവധിക്കാലം ആയതോടെ കുട്ടികളും വീട്ടുകാരും യാത്രകൾ പ്ലാൻ ചെയ്യുന്ന സമയമാണിത്. വണ്ടൽ ലാ മുതൽ വാഗമണ്ണും കുമരകവും വേളാങ്കണ്ണിയുമെല്ലാം പോകുവാൻ ഏറ്റവും മികച്ച സമയമാണിത്. വിഷുവും ഈസ്റ്ററും ഒക്കെയായി ഒരുപാട് അവധി ദിവസങ്ങൾ വരുന്നതിനാൽ പ്രത്യേകം ലീവ് എടുക്കാതെ തന്നെ യാത്രകൾ പോവുകയും ചെയ്യാം. അവധിക്കാല യാത്രകൾക്കായി കെഎസ്ആർടിസിയുടെ നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെൽ 'സമ്മർ വിത്ത് ആനവണ്ടി' എന്ന പേരിൽ ഒരുപാട് വേനൽക്കാല ഉല്ലാസ യാത്രാ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്. പ്രധാന പാക്കേജുകളെക്കുറിച്ച് വിശദമായി വായിക്കാം...

അയ്യപ്പന്‍റെ ആറാട്ട്- ഏപ്രില്‍ 5

ഏപ്രിൽ മാസത്തിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി ഒരുക്കുന്ന ആദ്യ യാത്രകളിലൊന്ന് പമ്പയിൽ നടക്കുന്ന അയ്യപ്പന്റെ ആറാട്ട് ആണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രം, കൊടുമൺചിലന്തിയ മ്പലം, ഓമല്ലൂർ രക്തകണ്ടേശ്വര ക്ഷേത്രം , ആറന്മുള പാർത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളും ഈ യാത്രയിൽ സന്ദർശിക്കാം.
940 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. ബുക്കിങ്ങിന് ഫോൺ നമ്പർ- 9539801011

KSRTC Neyyattinkara April Summer Travel

PC:ar.sanjana marrapu

ആതിരപ്പള്ളി- . ഏപ്രിൽ 9

വണ്ടർലാ, മലക്കപ്പാറ, ആതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങൾ സന്ദർശിക്കുന്ന രണ്ടു ദിവസത്തെ യാത്ര ഏപ്രിൽ 9 ,10 തീയതികളിലായി സംഘടിപ്പിക്കുന്നു.എൻട്രി ഫീസ്, താമസം എന്നിവ ഉൾപ്പെടെ 3700 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ നമ്പർ- 9846067232

KSRTC Neyyattinkara April Summer Travel

ഗവി യാത്ര-ഏപ്രിൽ 12, 23

ഏപ്രിൽ 12, 23 തിയതികളിൽ നെയ്യാറ്റിൻകരയിൽ നിന്നും ഗവിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട്. വനത്തിലൂടെയുള്ള യാത്ര, ഉച്ച ഭക്ഷണം, ബോട്ടിംഗ് എന്നിവ ഉൾപ്പെടെ പാക്കേജിന് 2000 രൂപയാണ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ നമ്പർ- 9539801011

വാഗമൺ

ഏപ്രിൽ മാസത്തിൽ രണ്ടു വാഗമൺ യാത്രകളാണ് ലഭ്യമാക്കിയിട്ടുള്ളത്. രണ്ടു ദിവസമായി നീണ്ടു നിൽക്കുന്ന യാത്രയിൽ വാഗമണ്ണിലെ പ്രധാന ഇടങ്ങളും ഓഫ് റോഡ് ജീപ്പ് സഫാരിയും ഉൾപ്പെടെയുള്ളവ ഒരുക്കിയിട്ടുള്ളത്. ഭക്ഷണവും താമസവും ഉൾപ്പെടെ 2950 രൂപയാണ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ നമ്പർ- 98460 67232

വേളാങ്കണ്ണി ഏപ്രിൽ 12

വേളാങ്കണ്ണി മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലേക്കും നെയ്യാറ്റിൻകരയിൽ നിന്നും യാത്ര സംഘടിപ്പിക്കുന്നു. പ്രിൽ 12,13 തീയതികളിലായി പോകുന്ന യാത്രയ്ക്ക് 2000 രൂപയാണ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ നമ്പർ- 9961642801

മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി ഏപ്രിൽ 16

എളുപ്പത്തില്‍ ഒരു ഏകദിന യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പോകുവാൻ പറ്റിയ യാത്രയാണ് നെയ്യാറ്റിൻകരയിൽ നിന്നും മൺറോ തുരുത്തിലേക്കും സാമ്പ്രാണിക്കൊടിയിലേക്കുള്ളത്. ബോട്ടിംഗ് , എൻട്രി ഫീസുകൾ ഉൾപ്പെടെയുള്ള 1010 രൂപയാണ് നിരക്ക്,
ബുക്കിങ്ങിന് ഫോൺ നമ്പർ- 9539801011

മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാർ ഏപ്രിൽ 17

മൂന്നാറിലേക്കുള്ള ഏറ്റവും പ്രകൃതി മനോഹര പാതകളിലൊന്നായ മാമലക്കണ്ടം മാങ്കുളം വഴി സംഘടിപ്പിക്കുന്ന മൂന്നാർ യാത്ര രണ്ടു ദിവസം നീണ്ടു നിൽക്കും. എക്കോ പോയിന്റ് , കുണ്ടള ഡാം, ടോപ് സ്റ്റേഷൻ തുടങ്ങി പ്രധാന കാഴ്ചകളെല്ലാം ഈ യാത്രയിൽ കാണാം. ഏപ്രിൽ 17, 18 തിയതികളിലായാണ് യാത്ര സംഘടിപ്പിക്കുന്നത്. താമസസൗകര്യം ഉൾപ്പെടെ 2500 രൂപയാണ് ടിക്കറ്റ് നിരക്ക്,
ബുക്കിങ്ങിന് ഫോൺ നമ്പർ- 9048072753

KSRTC Neyyattinkara April Summer Travel
PC:Ravi Pinisetti

ക്ഷേത്ര യാത്ര ഏപ്രിൽ 21

കാട്ടിൽ മേക്കതിൽ, പാണ്ഡവർ കാവ്, ഓച്ചിറ, ഹരിപ്പാട് ക്ഷേത്രങ്ങൾ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചക്കുളത്ത് കാവ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ഏകദിന യാത്രയും നെയ്യാറ്റിൻകര കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 750 രൂപയാണ് നിരക്ക്. സംഘടിപ്പിച്ചിട്ടുള്ള ബുക്കിങ്ങിന് ഫോൺ നമ്പർ- 9497849282

കുട്ടനാട് യാത്ര ഏപ്രിൽ 23

ഹൗസ് ബോട്ടും കുട്ടനാട് കാഴ്ചകളും ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്കായി ഒരു ഏകദിന യാത്രയും സംഘടിപ്പിക്കുന്നുണ്ട്. ഉച്ച ഭക്ഷണം ഉൾപ്പെടെ 1400 രൂപയാണ് നിരക്ക്‌.ബുക്കിങ്ങിന് ഫോൺ നമ്പർ- 98460 67232.

തൃപ്പരപ്പ്, കന്യാകുമാരി- ഏപ്രിൽ 27

കന്യാകുമാരിയിലെ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവർക്ക് പോകുവാൻ ഒരുക്കിയിരിക്കുന്ന യാത്രയാണ് തൃപ്പരപ്പ് , കുമാരകോവിൽ , വട്ടക്കോട്ട, ചിന്ന തിരുപ്പതി, കന്യാകുമാരി യാത്ര. . 600 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് ഫോൺ നമ്പർ- 9946263153

KSRTC Neyyattinkara April Summer Travel

നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര ഏപ്രിൽ 29

തിരുവനന്തപുരത്തു നിന്നും എസി ബസിൽ പുറപ്പെട്ട് കൊച്ചിയിലെത്തി നാല് മണിക്കൂറോളം സമയം നെഫിർറ്റിറ്റി ആഢംബര കപ്പലില്‌ ചിലവഴിക്കുവാൻ കഴിയുന്ന യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 29 ന് നടത്തുന്ന യാത്രയ്ക്ക് 3800 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ നമ്പർ- 9846067232

നെയ്യാർ ഡാം പൊന്മുടി യാത്ര

ഏപ്രിൽ 8, 15, 23 തീയതികളിൽ കാപ്പുകാട്, നെയ്യാർഡാം പൊന്മുടി യാത്ര സംഘടിപ്പിക്കുന്നു. 550 രൂപയാണ് ടിത്തറ്റ് നിരക്ക്.
ബുക്കിങ്ങിന് ഫോൺ നമ്പർ- 6282 674645.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+