Search
  • Follow NativePlanet
Share
» »നവരാത്രി മൂകാംബികയിൽ..കൊടചാദ്രി ട്രെക്കിങ്ങും പോകാം.. പയ്യന്നൂർ- കൊല്ലൂർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

നവരാത്രി മൂകാംബികയിൽ..കൊടചാദ്രി ട്രെക്കിങ്ങും പോകാം.. പയ്യന്നൂർ- കൊല്ലൂർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ്

നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ് നാട്. പൂജവയ്പ്പും വിദ്യാരംഭം ഒരുക്കങ്ങളും ഒക്കെയായി വിശ്വാസികൾ ഈ ദിവസങ്ങളിലേക്ക് കടന്നു. രണ്ടുമൂന്നു ദിവസം അവധി കിട്ടുന്നതിനാൽ പലരും യാത്രകളും പ്ലാൻ ചെയ്തിട്ടുണ്ട്. എന്നാൽ മറ്റുപല സ്ഥലങ്ങളിലേക്കും യാത്ര പോകുന്നതിനു പകരം ഇത്തവണ നമുക്ക് നവരാത്രി ആഘോഷങ്ങൾ കാണാൻ പോയാലോ. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതല്‍ ആളുകൾ എത്തുന്ന കൊല്ലൂർ മൂംകാംബികയിലെ പ്രസിദ്ധമായ രഥോത്സവവും വിദ്യാരംഭവും പിന്നെ കൊടചാദ്രി ട്രെക്കിങ്ങും ഉൾപ്പെടെ ഒരു യാത്ര.

മലയാളികളുടെ നവരാത്രി ആഘോഷങ്ങളോട് ചേർന്നു നിൽക്കുന്ന കൊല്ലൂരിലെ ആഘോഷങ്ങൾ പരിചയപ്പെട്ട്, ക്ഷേത്ര ദർശനം നടത്തി സൗപർണ്ണികനദിയില്‍ മുങ്ങിക്കയറി ഒപ്പം മഴക്കാടുകളും മനോഹരമാ ഭൂമിയും താണ്ടി സർവ്വജ്ഞ പീഠം കാണാനായി, കാട്ടുവഴികളിലൂടെയ കോടമഞ്ഞ് പുതഞ്ഞ് നിൽക്കുന്ന വഴികളിലൂടെയുള്ള ഒരു യാത്രയുടം കൂടി നമുക്ക് പ്ലാൻ ചെയ്താലോ.. ഇതാ ഏറ്റവും കുറഞ്ഞ ചെലവിൽ മൂകാംബിക കണ്ട് വരാവുന്ന ഒരു യാത്ര നേറ്റീവ് പ്ലാനറ്റിനൊപ്പം പ്ലാൻ ചെയ്യാം.

പാക്കേജുകളല്ല, മറിച്ച് സ്വന്തം നിലയിൽ പ്ലാൻ ചെയ്തു പോകാൻ സാധിക്കുന്ന ഒരു യാത്രയാണിത്. പയ്യന്നൂരിൽ നിന്നും കൊല്ലൂർ മൂകാംബികയിലേക്ക് കെഎസ്ആർടിസി നവരാത്രി സ്പെഷ്യൽ ബസ് സർവീസ് തുടങ്ങിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗതയിൽ പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസര്‍കോഡ് ഭാഗത്തു നിന്നുള്ളവർക്ക് പറ്റിയ സർവീസ് കൂടിയാണിത്. പുലര്‍ച്ചെ മൂന്നു മണിയോടെ കൊല്ലൂരിൽ എത്തുന്നതിനാൽ രാവിലെ തന്നെ പൂജകളിൽ പങ്കെടുത്തു ട്രെക്കിങ്ങും നടത്തി വൈകുന്നേരത്തോടെ മടങ്ങാം.

പയ്യന്നൂർ- കൊല്ലൂർ കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്

പയ്യന്നൂർ കെഎസ്ആർടി ഡിപ്പോയിൽ നിന്ന് രാത്രി 10.00 മണിക്ക് പുറപ്പെടുന്ന സൂപ്പർ എക്സ്പ്രസ് എയർ ബസ് 4 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ പുലർച്ചെ 2.45 ന് കൊല്ലൂരിൽ എത്തും. 336 രൂപയാണ് നിരക്ക്. നവരാത്രി സ്പെഷ്യൽ സർവീസ് ആയതിനാൽ ഒക്ടോബർ 18 വരെ മാത്രമേ ഈ ബസ് സർവീസ് നടത്തുകയുള്ളൂ.
പയ്യന്നൂർ - കാഞ്ഞങ്ങാട് - കാസർകോട് - മംഗലാപുരം - ഉഡുപ്പി - കുന്ദാപുര വഴി കൊല്ലൂർ എത്തും.

പയ്യന്നൂർ- കൊല്ലൂർ കെഎസ്ആർടിസി ബസ് സമയം

പയ്യന്നൂർ - 22:00
കാഞ്ഞങ്ങാട് - 22:45
കാസർകോട് - 23:15
മംഗലാപുരം - 00:25
ഉഡുപ്പി - 01:35
കുന്ദാപുര - 02:15
കൊല്ലൂർ- 02:15.

കൊല്ലൂർ -പയ്യന്നൂർ കെഎസ്ആർടിസി സൂപ്പർ എക്സ്പ്രസ്

തിരികെ കൊല്ലൂരിൽ നിന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് ബസ് മടക്ക യാത്ര ആരംഭിക്കും. വൈകിട്ട് 5.45 ന് പയ്യന്നൂരിൽ മടങ്ങിയെത്തും.

കൊല്ലൂർ - 13:00
കുന്ദാപുര - 13:45
ഉഡുപ്പി - 14:15
മംഗലാപുരം - 15:25
കാസർകോട് - 16:35
കാഞ്ഞങ്ങാട് - 17:15
പയ്യന്നൂർ - 17:45.

ഒറ്റദിവസത്തിൽ മൂകാംബിക ദർശനം മാത്രം നടത്തി മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച സർവീസാണിത്. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‌ കണ്ട് ഒരു രാത്രി ചെലവഴിച്ചു പോകാനാണ് പ്ലാനെങ്കിൽ ഒരു രാത്രി തങ്ങി പിറ്റേന്ന് ഉച്ചയ്ക്ക് ബസ് കയറി വൈകിട്ട് പയ്യന്നൂർ എത്തുന്ന വിധത്തിലും യാത്ര പ്ലാൻ ചെയ്യാം. അങ്ങനെയെങ്കിൽ ആദ്യം ക്ഷേത്ര ദർശനം നടത്തിയ ശേഷം ട്രെക്കിങ് പോലുള്ള പരിപാടികളിലേക്ക് കടക്കാം

കൊല്ലൂർ ക്ഷേത്രത്തിനു മുന്നിൽ നിന്നുതന്നെ ട്രെക്കിങ്ങിനായുള്ള ജീപ്പ് ലഭിക്കും. 400 രൂപയോളം ആണ് ചെലവ്. ഇതിൽ ഇരുവശത്തേയ്ക്കുമുളള ജീപ്പ് യാത്ര, ഫോറസ്റ്റ് പാസ് എന്നി ഉൾപ്പെടും. ഒന്നര മണിക്കൂർ വീതം അങ്ങോട്ടും ഇങ്ങോട്ടുുള്ള ജീപ്പ് യാത്ര, ട്രെക്കിങ്ങിനു വേണ്ടി വരുന്ന രണ്ടു മണിക്കൂർ എന്നിങ്ങനെ ഇത്രയും സമയമാണ് നിങ്ങള്‌ കണ്ടെത്തേണ്ടത്. ഓഫ് റോഡിങ്ങും കാടിനുള്ളിലൂടെയുള്ള നടത്തവും മഴയും മഞ്ഞും ഒക്കെയായി ആകര്‍ഷകമായ യാത്രയാണിത്. ഇതു കഴിഞ്ഞ് തിരികെ കൊല്ലൂരിലേത്ത് അതേ ജീപ്പിനു തന്നെ വരാം.

വൈകിട്ട് തന്നെ മടക്ക യാത്ര വേണമെന്നുണ്ടെങ്കിൽ കെഎസ്ആര്‍ടിസിയുടെ സർവീസുകളുണ്ട്. ഉച്ചകഴിഞ്ഞ് 2.15 ന് എടുക്കുന്ന തിരുവനന്തപുരം ഡിപ്പോയുടെ എസി മൾട്ടി ആക്സിൽ ബസ്, രാത്രി 8.0ന് എടുക്കുന്ന പാലക്കാട് ഡിപ്പോയുടെ മിന്നല്‌ സർവീസ്, 10.10ന് എടുക്കുന്ന കൊട്ടാരക്കര ഡിപ്പോയുടെ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് എന്നിവയാണവ.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kollur navaratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+