Search
  • Follow NativePlanet
Share
» »സുൽത്താൻ ബത്തേരി -മംഗലാപുരം കെഎസ്ആർടിസി സർവീസ് വരുന്നു..രാത്രിയാത്രാ പ്രശ്നത്തിന് പരിഹാരം, റൂട്ട്, സമയം അറിയാം

സുൽത്താൻ ബത്തേരി -മംഗലാപുരം കെഎസ്ആർടിസി സർവീസ് വരുന്നു..രാത്രിയാത്രാ പ്രശ്നത്തിന് പരിഹാരം, റൂട്ട്, സമയം അറിയാം

വയനാടുകാരുടെ കാത്തിരിപ്പിനിതാ അവസാനമാകുന്നു. വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് കർണ്ണാടകയിലെ മംഗലാപുരത്തേയ്ക്ക് രാത്രികാല സർവീസ് ആരംഭിക്കുവാനൊരുങ്ങി കെഎസ്ആർടിസി. സർവീസ് ആരംഭിക്കുന്നതോടെ ഈ റൂട്ടിലെ രാത്രിയാത്ര പ്രശ്നങ്ങൾക്കും പരിഹാരമാകും.

വിവിധ ആവശ്യങ്ങൾക്കായി വയനാട്, കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കാസർകോഡ്, മംഗലാപുരം യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായ സർവീസ് ആയിരിക്കുമിത്. മീനങ്ങാടി - കൽപ്പറ്റ - പനമരം - മാനന്തവാടി - കൊട്ടിയൂർ - ഇരിട്ടി - മട്ടന്നൂർ - കണ്ണൂർ - പയ്യന്നൂർ - കാഞ്ഞങ്ങാട് - കാസർകോഡ്- മഞ്ചേശ്വരം വഴി ബസ് മംഗലാപുരത്ത് എത്തും.

KSRTC Sulthan Bathery-Mangaluru Super Deluxe Night Bus Starts Soon

നിലവിൽ സുൽത്താൻ ബത്തേരിയിൽ നിന്നും മാനന്തവാടി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം തുടങ്ങിയ ഭാഗത്തേക്ക് പോകുന്നതിനു രാത്രി ബസ് സർവീസ് ഇല്ലായിരുന്നു. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ഈ ദുരിതത്തിനും പരിഹാരമാകും.

ആഴ്ചയിൽ ആറ് ദിവസമാണ് സുൽത്താൻ ബത്തേരി- മംഗലാപുരം- സുൽത്താൻ ബത്തേരി റൂട്ടിൽ സർവീസ് ഉണ്ടായിരിക്കുന്നത്. ഇതിൽ സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ്- ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒരു സമയവും തിങ്കൾ, വ്യാഴ, ശനി ദിവസങ്ങളിൽ മറ്റൊരു സമയക്രമവും ആയിരിക്കും, മടക്കയാത്രയ്ക്ക് എല്ലാ ദിവസവും ഒരേ സമയമാണ്.

സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ്- ഞായർ, ബുധൻ, വെള്ളി

ഞായർ, ബുധൻ, വെള്ളി എന്നിങ്ങനെ ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ് രാത്രി 10.10 ന് സുൽത്താൻ ബത്തേരിയിൽ നിന്ന് ആരംഭിച്ച് പിറ്റേന്ന് രാവിലെ 5.10 ന് മംഗലാപുരം എത്തും.

സുൽത്താൻ ബത്തേരി - 10.10 PM
കൽപ്പറ്റ - 10.40 PM
മാനന്തവാടി - 11.20 PM
ഇരിട്ടി - 12. 45 AM
കണ്ണൂർ - 1.45 AM
പയ്യന്നൂർ -3.00AM
കാസർകോഡ് - 4.10 AM
മംഗലാപുരം - 5.10 AM

സുൽത്താൻ ബത്തേരി- മംഗലാപുരം സർവീസ്- തിങ്കൾ, വ്യാഴം, ശനി

തിങ്കൾ, വ്യാഴ, ശനി ദിവസങ്ങളിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് പുലർച്ചെ 3.05 ന് മംഗലാപുരം എത്തും.

സുൽത്താൻ ബത്തേരി - 8.00 PM
കൽപ്പറ്റ - 8.30 PM
മാനന്തവാടി - 9.10 PM
ഇരിട്ടി - 10.35 PM
കണ്ണൂർ - 11.35 PM
പയ്യന്നൂർ - 12.50 AM
കാസർകോഡ് - 2.00 AM
മംഗലാപുരം - 3.05 AM

മംഗലാപുരം-സുൽത്താൻ ബത്തേരി സർവീസ്- ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ

ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 11.35 ന് മംഗലപുരത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.25 ന് സുൽത്താൻ ബത്തേരി എത്തും.

മംഗലാപുരം - 11.35 PM
കാസർകോഡ് - 12.35 AM
പയ്യന്നൂർ - 1.55 AM
കണ്ണൂർ - 2.40 AM
ഇരിട്ടി - 4.10 AM
മാനന്തവാടി -5.25 AM
കൽപ്പറ്റ - 6.05 AM
സുൽത്താൻ ബത്തേരി - 6.25 AM

ഇത് കൂടാതെ, സുൽത്താൻ ബത്തേരി- കൊല്ലൂർ മൂകാംബിക റൂട്ടിലും കെഎസ്ആർടിസി ആഴ്ചയിൽ മൂന്ന് സർവീസ് വീതം ഉടൻ ആരംഭിക്കും, സുൽത്താൻ ബത്തേരി - കൊല്ലൂർ മൂകാംബിക സർവീസ്
വ്യാഴം - ശനി - തിങ്കൾ ദിവസങ്ങളിലും കൊല്ലൂർ മൂകാംബിക - സുൽത്താൻ ബത്തേരി സർവീസ് വെള്ളി - ഞായർ - ചൊവ്വ ദിവസങ്ങളിലും നടത്തും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service mangalore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+