നാട്ടിലെങ്ങും കൊടുംചൂടാണ്. പുറത്തിറങ്ങണെമെങ്കിൽ പോലും രണ്ടുവട്ടം ആലോചിക്കാതെ പറ്റില്ല. ചൂടുകൂടി വീട്ടിലിരിക്കുന്ന കാര്യം പറയാനുമില്ല. പിന്നെ ആശ്രയം യാത്രകളാണ്. തണുപ്പുള്ള ഇടങ്ങൾ തേടി, വേണങ്കിൽ വെള്ളത്തിലിറങ്ങി ഒന്നു മുങ്ങി നിവർന്ന് ചൂടിനെ വെല്ലുവിളിച്ചുള്ള യാത്രകൾ പോകാന്‍ ആരുമൊന്ന് കൊതിക്കുന്ന സമയമാണിത്.
ഇങ്ങനെ വേനലിൽ തണുപ്പുതേടി, കേരളത്തിന്‍റെ മനോഹര കാഴ്ചകളിലേക്കും പ്രകൃതിഭംഗിയാർന്ന ഇടങ്ങളിലേക്കും നമുക്കും ഒരു യാത്ര പോയാലോ. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ചൂട് കാലത്തെ ഈ കൂള്‍ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. വെറും തണുപ്പ് മാത്രമല്ല കേട്ടോ.. ഓഫ്റോഡിങ്ങും സാഹസിക യാത്രയും ഹൗസ് ബോട്ടിലൂടെയുള്ള യാത്രയും എല്ലാം ഉൾപ്പെടുന്ന ഒരു പാക്കേജാണിത്.

പയ്യന്നൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്ന വാഗമൺ - കുമരകം ദ്വിദിന യാത്ര ഈ മാർച്ച് മാസത്തിൽ പോകാൻ പറ്റിയ ഏറ്റവും ചെലവ് കുറഞ്ഞ യാത്രകളിലൊന്നാണ്. വാഗമണ്ണിലെ സ്ഥിരം കാഴ്ചകളല്ലാതെ ഓഫ്ബീറ്റ് സാഹസിക യാത്രയും സഞ്ചാരികൾ അധികമൊന്നും പോകാത്ത ഇടങ്ങള്‍ തെരഞ്ഞെടുത്തുള്ള സഞ്ചാരവും ഈ പാക്കേജിന്‍റെ പ്രത്യേകതയാണ്.
മാർച്ച് 14 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെടുന്ന യാത്ര പിറ്റേന്ന് പുലർച്ചെ വാഗമൺ എത്തും. വാഗമണ്ണിലെ കാഴ്ചകൾ എല്ലാം ആദ്യ ദിനം കണ്ടുതീർക്കുന്ന വിധത്തിലാണ് പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. വാഗമൺ പുൽമേട്, അഡ്വഞ്ചർ പാർക്ക് ,ഗ്ലാസ് ബ്രിഡ്ജ്, പൈൻ ഫോറസ്റ്റ്, കൂടാതെ, ജീപ്പ് സഫാരിയിൽ കോട്ടമല , ഉളുപ്പുണി ടണൽ, വ്യൂ പോയിന്‍റുകൾ എന്നിവയാണ് (ജീപ്പ് സഫാരി ) സന്ദർശിക്കുന്നത്.
രാത്രി വാഗമണ്ണിൽ ആണ് താമസസൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഒപ്പം എല്ലാവരും ഒന്നിച്ച് സമയം ചെലവഴിക്കുവാനും സംസാരിക്കാനും കഴിയുന്ന പോലെ ക്യാംപ് ഫയറും ഒരുക്കിയിട്ടുണ്ട്. പിറ്റേന്ന് രാവിലെ കുമരകത്തേയ്ക്ക് പുറപ്പെടും. കുമരകത്തിന്‍റെ ഗ്രാമീണക്കാഴ്ചകൾ ആസ്വദിച്ചുള്ള ബോട്ടിങ് അഞ്ച് മണിക്കൂറാണുള്ളത്. ഭക്ഷണം ഉൾപ്പെടെയുള്ള യാത്രയാണിത്.
കുമരകത്തു നിന്നു തിരികെ വൈകിട്ട് പുറപ്പെട്ട് 17 തിങ്കളാഴ്ച രാവിലെ 6.30 ന് പയ്യന്നൂരിൽ മടങ്ങിയെത്തും. പാക്കേജ് നിരക്ക്:5260/ രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8075823384
97455 34123 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












