Search
  • Follow NativePlanet
Share
» »ആഴിമല വഴി ചെങ്കൽ ക്ഷേത്രത്തില്‍ തൊഴുത് പത്മനാഭ സ്വാമിയെ കാണാനൊരു യാത്ര.. തിരുവനന്തപുരം ക്ഷേത്രദർശന പാക്കേജ്

ആഴിമല വഴി ചെങ്കൽ ക്ഷേത്രത്തില്‍ തൊഴുത് പത്മനാഭ സ്വാമിയെ കാണാനൊരു യാത്ര.. തിരുവനന്തപുരം ക്ഷേത്രദർശന പാക്കേജ്

തിരുവനന്തപുരത്തെ പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ സന്ദര്‍ശിച്ച് ഒരു യാത്ര. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമായ തിരുവല്ലം മുതല‍ അത്ഭുതങ്ങളും അതിശയങ്ങളും ഒളിഞ്ഞിരിക്കുന്ന പത്മനാഭ സ്വാമി ക്ഷേത്രം വരെ ഭക്തിപൂർണ്ണമായ ഒരു തീർത്ഥയാത്ര. വിഷുവിന് മുന്നോടിയായി പ്രധാന ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ബജറ്റ് പാക്കേജ്.

ആലപ്പുഴ എടത്വാ കെഎസ്ആർടിസി ബജറ്റ് ടൂറിസം നടത്തുന്ന ക്ഷേത്രദർശന യാത്ര ആലപ്പുഴയിൽ നിന്നും തിരുവനമ്പുരത്തെ പ്രധാന ക്ഷേത്രങ്ങൾ ഒറ്റ ദിവസത്തിൽ സന്ദർശിച്ച് മടങ്ങി വരുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന യാത്രയാണ്. കുറഞ്ഞ ചെലവില്‍ ആറു ക്ഷേത്രങ്ങളിൽ ദർശനം പൂർത്തിയാക്കി മടങ്ങാം.

KSRTC Temple Darshan Package

PC: Vishnu Prasad/Unsplahs

ഏപ്രിൽ ഏഴാം തിയതി ഞായറാഴ്ച പുലർച്ചെ 4.30ന് ആലപ്പുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര അന്ന് വൈകിട്ട് തിരികെ എത്തും. ഒരു ഞായറാഴ്ച എങ്ങനെ ഫലപ്രദമായി യാത്ര ചെയ്ത് വിനിയോഗിക്കാം എന്നാലോചിക്കുന്നവർക്കുള്ള പെർഫെക്ട് പാക്കജേ് ആണിത്.

1. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം
2. ആഴിമല ശിവക്ഷേത്രം
3. ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം
4. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
5. ആറ്റുകാൽ ദേവി ക്ഷേത്രം
6. പത്മനാഭ സ്വാമി ക്ഷേത്രം എന്നീ ആറു ക്ഷേത്രങ്ങളാണ്.

തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം

കേരളത്തിൽ പരശുരാമനെ ആരാധിക്കുന്ന ഏക ക്ഷേത്രമാണ് തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം. കഴക്കൂട്ടം -കോവളം ബൈപ്പാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്തായാണ് ഉള്ളത്. വര്‍ഷത്തിൽ എല്ലാ ദിവസവും ബലി തർപ്പണം നടക്കുന്ന ഇവിടെ വന്ന് ബയിയർപ്പിച്ചാൽ വർഷം മുഴുവൻ അർപ്പിക്കുന്ന പുണ്യം ലഭിക്കുമെന്നും വിശ്വാസമുണ്ട്.

ആഴിമല ശിവക്ഷേത്രം

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുള്ള ക്ഷേത്രമാണ് ആഴിമല ശിവക്ഷേത്രം. വിഴിഞ്ഞത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രതിൽ ശിവന്റെ ഗംഗാധരേശ്വര രൂപത്തിലുള്ള ശിൽപ്പമാണുള്ളത്. പരമശിവന്‍റെ 58 അടി ഉയരമുള്ള ശിൽപ്പം ന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്.

ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം

തിരുവനന്തപുരത്തെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതി ചെയ്യുന്ന ഇടമാണിത്. 111 അടി ഉയരത്തിലാണ് ഈ മഹാശിവലിംഗം സ്ഥിതി ചെയ്യുന്നത്.
മാത്രമല്ല, ശിവനോടൊപ്പം പാർവ്വതിയും ഗണേശനും കാർത്തികേയനും ഒരുമിച്ചുള്ളതിനാൽ ശിവപരിവാർ അഥവാ ശിവകുടുംബം എന്നും ഈ ക്ഷേത്രത്തെ വിളിക്കുന്നു.

നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന ഭാവത്തിലുള്ള കണ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണിത്. തിരുവനന്തപുരം ജില്ലയുടെ ഗുരുവായൂർ ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

ആറ്റുകാൽ ദേവി ക്ഷേത്രം

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രം പൊങ്കാലയ്ക്ക് പ്രസിദ്ധമാണ്. ഭദ്രകാളിയെ ആറ്റുകാലമ്മയായി ഇവിടെ ആരാധിക്കുന്നു. ദക്ഷിണേന്ത്യയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്.

പത്മനാഭ സ്വാമി ക്ഷേത്രം

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രം. രഹസ്യ അറകളും നിധിശേഖരങ്ങളും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തി ഇവിടം വിശ്വാസങ്ങളുടെ കാര്യത്തിലും ശക്തമാണ്. അനന്തനാഗത്തിന്റെ പുറത്ത് ശയിക്കുന്ന മഹാവിഷ്ണു ആണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് ഏകദേശ കണക്ക്,

തിരുവനന്തപുരത്തെ ഈ ആറ് ക്ഷേത്രങ്ങളും കണ്ട് എടത്വയിൽ മടങ്ങി വരുന്ന യാത്രയ്ക്ക് ഒരാൾക്ക് 720 രൂപയാണ് നിരക്ക്. പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+