കെഎസ്ആർടിസിയുടെ ഏറ്റവും പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകൾ നിരത്തിലിറങ്ങി കഴിഞ്ഞു. യാത്രക്കാരുടെ മികച്ച അഭിപ്രായം നേടി സർവീസുകൾ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ബസ് യാത്രയിൽ ലഭ്യമായ ഏറ്റവും മികച്ച സൗകര്യങ്ങൾ, പോക്കറ്റ് കാലിയാകാത്ത വിധത്തിൽ ഒരുക്കുകയാണ് ഈ സർവീസ് വഴി കെഎസ്ആർടിസി ചെയ്യുന്നത്. നിലവിൽ പത്ത് പ്രീമിയം സൂപ്പർ ഫാസ്റ്റ് എസി ബസുകൾ ആണ് സർവീസ് നടത്തുക. അതിൽ തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സർവീസുകളാണുള്ളത്.
ഇന്ന് നമ്മൾ പരിചയപ്പെടുന്നത് തിരുവനന്തപുരം- തൊടുപുഴ പ്രീമിയം സൂപ്പർ ഫാസ്റ്റ് സര്‍വീസാണ്. തിരുവനന്തപുരത്ത് നിന്ന് ഇടുക്കി ജില്ലയുടെ കവാടം എന്നറിയപ്പെടുന്ന തൊടുപുഴയിലേക്കും തിരികെയുമുള്ള ഈ ദീർഘദൂര സർവീസ് തിരുവനന്തപുരം - പത്തനാപുരം- പത്തനംതിട്ട- എരുമേലി -കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട -പാലാ വഴി തൊടുപുഴ എത്തുന്ന വിധത്തിലാണ് റൂട്ട്.
തിരുവനന്തപുരം- തൊടുപുഴ പ്രീമിയം സൂപ്പർ ഫാസ്റ്റ്
എല്ലാ ദിവസവും തിരുവനന്തപുരത്ത് നിന്ന് രാവിലെ 6.45 ന് പുറപ്പെടുന്ന തിരുവനന്തപുരം- തൊടുപുഴ പ്രീമിയം എസി സൂപ്പർ ഫാസ്റ്റ് 5 മണിക്കൂര്‍ 30 മിനിറ്റ് യാത്രയ്ക്കൊടുവിൽ ഉച്ചയ്ക്ക് 12:15 ന് തൊടുപുഴയിൽ എത്തും.
തിരുവനന്തപുരം - വെഞ്ഞാറമ്മൂട് - കിളിമാനൂർ - ചടയമംഗലം - വാളകം - വെട്ടിക്കവല - പത്തനാപുരം - കോന്നി - പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട - പാല - കുറിഞ്ഞി - തൊടുപുഴ എന്നതാണ് റൂട്ട്.
06.45 AM തിരുവനന്തപുരം
07.25 AM വെഞ്ഞാറമൂട്
07.45 AM കിളിമാനൂർ
08.00 AM ചടയമംഗലം
08.15 AM വാളകം
08.30 AM കുന്നിക്കോട്
08.40 AM പത്തനാപുരം
09.00 AM കോന്നി
09.15 AM പത്തനംതിട്ട
09.35 AM റാന്നി
10.10 AM എരുമേലി
10.45 AM കാഞ്ഞിരപ്പള്ളി
11.15 AM ഈരാറ്റുപേട്ട
11.45 AM പാലാ
12.15 PM തൊടുപുഴ.
തൊടുപുഴ- തിരുവന്തപുരം എസി പ്രീമിയം സൂപ്പർ ഫാസ്റ്റ്
തൊടുപുഴയിൽ നിന്നും ഉച്ചകഴിഞ്ഞ് 03.15 ന് പുറപ്പെടുന്ന ബസ് അഞ്ചര മണിക്കൂർ യാത്രയ്ക്കൊടുവിൽ രാത്രി 8.45 ന് ബസ് തിരുവനന്തപുരത്ത് എത്തും.
03.15P M തൊടുപുഴ
03.55P M പാലാ
04.15P M ഈരാറ്റുപേട്ട
04.45 PM കാഞ്ഞിരപ്പള്ളി
05.20 PM എരുമേലി
06.40 PM റാന്നി
06.10 PM പത്തനംതിട്ട
05.30 PM കോന്നി
06.50 PM പത്തനാപുരം
07.20 PM വാളകം
07.30 PM ചടയമംഗലം
07.50 PM കിളിമാനൂർ
08.05 PM വെഞ്ഞാറമൂട്
08.45 PM തിരുവനന്തപുരം
തിരുവന്തപുരം - തൊടുപുഴ റൂട്ടിൽ 360 രൂപയാണ് ടിക്കറ്റ് നിരക്ക്. സാഝാരണ സൂപ്പർ ഫാസ്റ്റിന് 252 രൂപയും ലോവർ ഫ്ലോർ എസിക്ക് 363 രൂപയുമാണ് നിരക്ക്.
എന്നാൽ തുക കൂടുതലാണെങ്കിലും ബസിൽ ലഭ്യമായ സർവീസുകളും മികച്ചതാണ്. നിശ്ചിത അളവിൽ സൗജന്യ വൈഫൈ, അപകട രഹിതമായ യാത്രകൾ ഉറപ്പു വരുത്തുന്ന സൗകര്യങ്ങൾ, , പുഷ് ബാക്ക് സീറ്റുകൾ, മ്യൂസിക് സിസ്റ്റം, യാത്രയ്ക്കിടയിൽ ബസിലെ ഡ്രൈവർഉറങ്ങുകയോ മൊബൈൽ ഉപയോഗിക്കുകയോ ചെയ്താൽ അതിന്‍റെ അലർട്ട് കൺട്രോൾ റൂമിൽ ലഭിക്കുന്ന സംവിധാനം തുടങ്ങിയവ ഇതിലെ പ്രത്യേകതകളാണ്.
കൂടാതെ റീഡിങ് ലൈറ്റ്, ബോട്ടിൽ ഹോൾഡർ തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. ഒരു ബസിൽ ആകെ 40 സീറ്റുകളാണ് ഉള്ളത്. ഇതിൽ 35 എണ്ണം പുഷ് ബാക്ക് സീറ്റുകളും ബാക്കിയുള്ള 5 എണ്ണം ഏറ്റവും പുറകിലുള്ള ഹൈബാക്ക് സീറ്റുകളും ആണ്. എല്ലാ സീറ്റിനും ടിക്കറ്റ് നിരക്ക് ഒന്നുതന്നെ ആയിരിക്കും. നാല് സീറ്റുകളാണ് സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














