Search
  • Follow NativePlanet
Share
» »മലക്കപ്പാറയും കുട്ടനാടും ഒറ്റ യാത്രയിൽ; ആനപ്പുറത്തിരിക്കുന്ന ഗമയില്‍ കാനനയാത്ര, കെഎസ്ആർടിസിയുടെ പുത്തൻ ടൂർ

മലക്കപ്പാറയും കുട്ടനാടും ഒറ്റ യാത്രയിൽ; ആനപ്പുറത്തിരിക്കുന്ന ഗമയില്‍ കാനനയാത്ര, കെഎസ്ആർടിസിയുടെ പുത്തൻ ടൂർ

കെഎസ്ആർടിസി ബജറ്റ് ടൂർ പാക്കേജുകൾ എപ്പോഴും സഞ്ചാരികൾക്ക് മനസ്സു നിറയുന്ന വ്യത്യല്ത അനുഭവങ്ങൾ നല്കുന്നവയാണ്. പോകില്ലെന്നു കരുതിയ പല ഇടങ്ങളും കണ്ടുവരുവാൻ കുറഞ്ഞ ചെലവിൽ അവസരം നല്കുന്ന ബജറ്റ് ടൂറിസം സെല്ലിന്‍റെ യാത്രകൾക്ക് കുട്ടി യാത്രികർ മുതൽ പ്രായമായവർ വരെയുണ്ട്. സ്ഥിരം പാക്കേജുകൾക്കൊപ്പം സീസൺ അനുസരിച്ചും യാത്രകൾ കെ എസ് ആർ ടി സി ക്രമീകരിക്കുന്നു. അത്തരത്തിൽ ഒരു പാക്കേജാണ് കണ്ണൂരിൽ നിന്നുള്ള മലക്കപ്പാറ - കുട്ടനാട് യാത്ര.

മലക്കപ്പാറയും കുട്ടനാടും രണ്ട് വ്യത്യസ്ത യാത്രകളിലായി കണ്ടുവരുന്ന വിധത്തിലായിരുന്നു ഇതുവരെയുണ്ടായിരുന്ന പാക്കേജുകളെല്ലാം. ഈ ഡിസംബറിലാകട്ടെ, രണ്ടിടങ്ങളും ഒറ്റ യാത്രയിൽ കണ്ട്, പമാവധി സ്ഥലങ്ങൾ സന്ദർശിച്ച് വരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്‍റെ രണ്ടിടങ്ങളിലായി കിടക്കുന്ന രണ്ട് സ്ഥലങ്ങൾ ഒരു പാക്കേജിൽ ഉൾപ്പെടുത്തി വാരാന്ത്യം മുഴുവൻ യാത്ര ചെയ്യുക എന്നതാണ് ഉദ്ദേശം.

ഡിസംബർ 6 വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് കണ്ണൂരിൽ നിന്നും യാത്ര ആരംഭിക്കും. രാത്രി മുഴുവന് യാത്ര ചെയ്ത് ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് ആലപ്പുഴയിൽ എത്തിച്ചേരുന്നു. അവിടെ റൂമിൽ ഫ്രഷ്അപ് ആയി ഭക്ഷണം കഴിച്ച് പാക്കേജിലേക്ക് നേരിട്ട് കടക്കുകയാണ്. ആദ്യം ആലപ്പുഴ കയർ മ്യൂസിയം ആണ് സന്ദർശിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കലവൂരിൽ സ്ഥിതി ചെയ്യുന്ന കയർ മ്യൂസിയം, ചകിരി കയറായി മാറുന്ന പ്രക്രിയ കണ്ടറിയുവാനും കരകൗശലവസ്തുക്കൾ, ഡോർമാറ്റുകൾ, ആഭരണങ്ങൾ തുടങ്ങി കയറിൽ നിന്നുള്ള വ്യത്യസ്ഥ ഉല്പന്നങ്ങള് കാണുവാനും വാങ്ങുവാനും അവസരമുണ്ടായിരിക്കും.

ഇവിടുന്ന് ഇറങ്ങി അടുത്തതായി പോകുന്നത് ബോട്ട് യാത്രയ്ക്കാണ്. കേരളാ ജലഗതാഗത വകുപ്പിന്‍റെ ഏറ്റവും ജനപ്രിയ സർവീസുകളിലൊന്നായ വേഗാ ബോട്ടിന്റെ എസി ബർത്തിൽ അഞ്ച് മണിക്കൂർ കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിക്കുന്ന യാത്രയാണ്. ഉച്ചഭക്ഷണം ഉൾപ്പെടെ ഇതിൽ ലഭിക്കും. കായൽ കാഴ്ചകൾ വെയിൽ കൊള്ളാതെ കണ്ടാസ്വദിച്ച് വൈകുന്നേരത്തേടെ ഇറങ്ങാം. കുട്ടനാട് യാത്ര ഏറ്റവും ചെറിയ ചെലവിൽ ആസ്വദിക്കാനുള്ള മികച്ച മാർഗമാണിത്. പുന്നമട കായൽ , വേമ്പനാട്ട് കായൽ, പാതിരാ മണൽ, കുട്ടനാട്, ആർ ബ്ലോക്ക് തുടങ്ങിയവ ഈ ബോട്ട് യാത്രയിൽ കാണം.

അതിനു ശേഷം വൈകിട്ട് ആലപ്പുഴ ബീച്ചിലേക്കാണ് പോകുന്നത്. സൂര്യാസ്തമയം കണ്ട് കണ്ട് സായാഹ്നം ബീച്ചില് ചെലവഴിക്കാം. തുടര്‌‍ന്ന് രാത്രി ആലപ്പുഴയിൽ താമസിക്കുന്ന വിധത്തിലാണ് ക്രമീകരണം.

പിറ്റേന്ന് രാവിലെ തന്നെ ആലപ്പുഴയില്‍ നിന്ന് വണ്ടി വിടും. പോകുന്നത് നേരെ തൃശൂരിലേക്കാണ്. അതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളുടെ ഭംഗി കൊതിതീരുവോളം കാണാനുള്ള അവസരമാണ് ഈ ദിവസമുള്ളത്. വെള്ളച്ചാട്ടം കണ്ട ശേഷം നേരെ പോകുന്നത് മലക്കപ്പാറയിലേക്കാണ്. കാട്ടിലൂടെ, പച്ചപ്പു നിറഞ്ഞ കാഴ്ച കണ്ട്, തണുത്ത കാറ്റേറ്റ്, ശുദ്ധവായു ശ്വസിച്ച് ഒരു കാനന യാത്ര. അതും ആനപ്പുറത്തിരിക്കുന്ന ഗമയിൽ ആനവണ്ടിയിലാകുമ്പോ രസം കൂടും. ശേഷം തിരികെ കണ്ണൂരിലേക്ക് മടങ്ങുകയാണ്.

വെള്ളിയാഴ്ച രാത്രി പുറപ്പെട്ട യാത്ര തിങ്കളാഴ്ച രാവിലെയോടെ കണ്ണൂരിലെത്തും. വെള്ളിയാഴ്ച ജോലി കഴിഞ്ഞ് കയറിയാൽ രണ്ടു ദിവസം പരമാവധി ആസ്വദിച്ച്
തിങ്കളാഴ്ച ജോലിക്ക് പോകുന്നതിനു മുന്നേ എത്താം. അങ്ങനെ ലീവ് ഒന്നുപോലും എടുക്കാതെ ആലപ്പുഴയും കുട്ടനായും തൃശൂരും കണ്ട് ഒരു റോഡ് ട്രിപ്പ് അനുഭവവും സ്വന്തമാക്കാം.
അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9497007857, 9895859721, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+