Search
  • Follow NativePlanet
Share
» »വണ്ടർലാ, സൈലന്‍റ് വാലി, കുമരകം, കുമളി, ഗവി... 11 കിടിലൻ ട്രിപ്പുകൾ, പോരെ, കാടും മലയും കയറി വരാം!

വണ്ടർലാ, സൈലന്‍റ് വാലി, കുമരകം, കുമളി, ഗവി... 11 കിടിലൻ ട്രിപ്പുകൾ, പോരെ, കാടും മലയും കയറി വരാം!

നാട്ടിൽ സൂര്യൻ കത്തിജ്വലിക്കുമ്പോൾ വെള്ളത്തിൽ ചാടാനും കാട്ടിലേക്ക് പോകാനും മരങ്ങൾക്കിടയിലൂടെ നടക്കാനും ആഗ്രഹിക്കാത്തവർ കുറവായിരിക്കും. സ്കൂൾ അടച്ച് അവധി ആണെങ്കിൽ യാത്ര തീർച്ചായും പ്ലാനിലുണ്ടാകും. വേനലിൽ പുറത്തിറങ്ങുന്ന കാര്യം ആലോചിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നുമെങ്കിലും തണുപ്പും സന്തോഷവും നല്കുന്ന ഇടങ്ങളുണ്ടെങ്കിൽ പിന്നെ യാത്ര പോകാൻ എന്താണ് തടസ്സം.

കർണ്ണാടകയിലെ കൊല്ലൂര്‍ മുതൽ നമ്മുടെ മൂന്നാറും കുമരകവും വരെ നിരവധി പാക്കേജുകളാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. മാർച്ച് മാസത്തിൽ യാത്രകൾക്കായി പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ, കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ പാക്കേജുകൾ ഇതിലുണ്ട്.

പയ്യന്നൂര്‍ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് മാർച്ച് മാസത്തിലെ ഈ യാത്രകൾ നടത്തുന്നത്. മാർച്ച് 1 മുതൽ 29 വരെ വ്യത്യസ്ത തിയതികളിലായി 11 പാക്കേജുകളാണ് ഇവിടെ നിന്നുള്ളത്. ഒന്നും രണ്ടും മൂന്നും ദിവസം നീണ്ടു നിൽക്കുന്ന യാത്രകളുള്ളതിനാൽ നിങ്ങളുടെ സമയവും ലീവും ബജറ്റും നോക്കി ഇഷ്ടയാത്രകൾ തിരഞ്ഞെടുക്കുകയും ചെയ്യാം.

കൊല്ലൂർ പാക്കേജ്

കൊല്ലൂർ, മൂകാംബിക ക്ഷേത്രം, കുടജാദ്രി, മുരുഡേശ്വരം, ഉഡുപ്പി ശ്രീകൃഷ്ണ മഠം എന്നിങ്ങനെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചു വരുന്ന
കൊല്ലൂർ പാക്കേജ് മാർച്ച് 1 ശനിയാഴ്ച രാവിലെ 4.00 മണിക്ക് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 2-ാം തിയതി ഞായറാഴ്ച രാത്രി 10.30 മണിക്ക് തിരിച്ചെത്തുന്നു. കൊല്ലൂരിൽ താമസിച്ചുള്ള ദ്വിദിന യാത്രയാണിത്.

വനിതാ ദിനയാത്രകൾ

ലോകവനിതാ ദിനത്തോട് അനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പാക്കേജുകൾ പയ്യന്നൂരിൽ നിന്ന് പുറപ്പെടുന്നു. കൊച്ചിയിൽ നെഫിര്‍റ്റിറ്റി ആഢംബര കപ്പലിൽ യാത്ര വണ്ടർലാ, വയനാട് പാക്കേജ് എന്നിവയാണവ.

ഇതിൽ നെഫിര്‍റ്റിറ്റി പാക്കേജ് മാർച്ച് 7 വെള്ളിയാഴ്ച രാത്രി 10.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6.00 മണിക്ക് മടങ്ങിയെത്തും. കപ്പൽ യാത്ര കൂടാതെ, കൊച്ചിയിലെ മട്ടാഞ്ചേരി പാലസ്, സിനഗോഗ് , മറൈൻ ഡ്രൈവ് എന്നിവിടങ്ങളും സന്ദർശിക്കും. ഏകദേശം അഞ്ച് മണിക്കൂറോളം നേരം കപ്പലിൽ മാത്രം ചെലവഴിക്കാം
ഷിപ്പ് പാക്കേജ് 4250 രൂപയാണ്. മറ്റു ചിലവുകൾ യാത്രക്കാർ സ്വയം വഹിക്കണം.

വണ്ടർലാ പാക്കേജ്

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് എറണാകുളത്തെ അമ്യൂസ്മെന്‍റ് പാർക്കായ വണ്ടർലായിലേക്ക് കെഎസ്ആർടിസി പാക്കേജ് ഒരുക്കുന്നു. മാർച്ച് 7 വെള്ളിയാഴ്ച രാത്രി 10.00 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 6.00 മണിക്ക് മടങ്ങിയെത്തും

വയനാട് യാത്ര

വനിതാദിനത്തിൽ ഏകദിന യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് പയ്യന്നൂരിൽ നിന്ന് വയനാട് യാത്രയുണ്ട്. മാർച്ച് 8 ശനിയാഴ്ച രാവിലെ 6.00 മണിക്ക് പറപ്പെട്ട് രാത്രി 10.30 ന് മടങ്ങിയെത്തും. പഴശ്ശി സ്മാരകം, എൻ ഊര് ഗോത്രഗ്രാമം, കാരാപ്പുഴ എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്.

സൈലന്‍റ് വാലി പാക്കേജ്

മാർച്ച് 14 വെള്ളിയാഴ്ച രാത്രി 10.00 മണിക്ക് പോയി ഞായറാഴ്ച രാവിലെ 5.00 മണിക്ക് തിരികെ വരുന്ന വിധത്തിലാണ് പയ്യന്നൂരിൽ നിന്നുള്ള സൈലന്‍റ് വാലി പാക്കേജ്. കാടിനുള്ളിലൂടെ വനംവകുപ്പിന്‍റെ പ്രത്യേക വണ്ടിയിൽ 25 കിമി യാത്ര,വെള്ളച്ചാട്ടങ്ങൾ, ഇരുമ്പുകൊണ്ടുണ്ടാക്കിയ തൂക്കുപാലം, ഔഷധസസ്യങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ അനുഭവങ്ങൾ യാത്രയില്ഡ നേടാം.

മൂന്നാർ- മറയൂർ- കാന്തല്ലൂർ

പയ്യന്നൂരിൽ നിന്നുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയാണ് മൂന്നാർ- മറയൂർ- കാന്തല്ലൂർ പാക്കേജ്. രണ്ട് ദിവസത്തിൽ മൂന്നാറിലെയും മറയൂരിലെയും കാന്തല്ലൂരിലെയും സ്ഥലങ്ങളെല്ലാം കണ്ട് ഒരു രാത്രി ചെലവഴിച്ച് വരുന്ന യാത്രയിൽ ആകെ 17 സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. മാർച്ച് 28 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.0 മണിക്ക് മടങ്ങിയെത്തും.

ഗവൺമെന്‍റ് ബോട്ടാണിക്കൽ ഗാർഡൻ, മറയൂർ ശർക്കര ഫാക്ടറി, ജീപ്പ് സഫാരി, മുരുഗമല ഓഫ്റോഡ്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കാന്തല്ലൂർ, ഫ്രൂട്ട് ഗാർഡൻ, ബ്രഹ്മരം പോയിന്‍റ്, മുനിയറ, മറയൂർ ചന്ദനക്കാട്, മൂന്നാര്‍, സിഗ്നൽ പോയിന്‍റ്, ലോക്ക് ഹാർട്ട് ഫോട്ടോ പോയിന്‍റ്, ഗ്യാപ് റോഡ് വ്യൂ പോയിന്‍റ്, മലൈക്കള്ളൻ ഗുഹ, ആനയിറങ്കൽ ഡാം, ശാന്തൻപാറ, പൊന്മുടി ഡാം എന്നിവിടങ്ങളാണ് ഇിൽ കാണുന്നത്.

വാഗമൺ- കുമരകം യാത്ര

മാർച്ച് 14 വെള്ളിയാഴ്ച വൈകിട്ട് 6.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.0 മണിക്ക് മടങ്ങിയെത്തുന്ന യാത്രയിൽ
വാഗമൺ- കുമരകം എന്നിവിടങ്ങൾ സന്ദർശിക്കും.

ഗവി അടവി കുമളി യാത്ര

മാർച്ച് 21 വെള്ളിയാഴ്ച വൈകിട്ട് 4.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6.0 മണിക്ക് മടങ്ങിയെത്തുന്നതാണ് ഗവി- അടവി- കുമളി യാത്ര.
പയ്യന്നൂർ കെഎസ്ആർടിസിയുടെ യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും - 8075823384, 97455 34123.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+