Search
  • Follow NativePlanet
Share
» »കടൽത്തിരയുടെ ഒപ്പം കടലിൽ നടക്കാം, കുഴുപ്പിള്ളി ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്

കടൽത്തിരയുടെ ഒപ്പം കടലിൽ നടക്കാം, കുഴുപ്പിള്ളി ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ്

സഞ്ചാരികൾക്ക് ആവേശം പകർന്ന് എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്‍ജ് വരുന്നു. സാഹസിക സഞ്ചാരികൾക്ക് കടലിൽ തിരയ്ക്കൊപ്പം നടക്കാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് എറണാകുളം ടൂറിസം മേഖലയുടെ ജനപ്രീതി വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നാളെ, ചൊവ്വാഴ്ച ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നിർവ്വഹിക്കും.

കുഴുപ്പിള്ളി ബീച്ചിൽ കടലിലേക്ക് നൂറ് മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 1.3 കോടി രൂപാ ചെലവിൽ തയ്യാറാക്കിയിരിക്കുന്ന ഫ്ലോട്ടിങ് ബ്രിഡ്‍ജിൽ ഒരു സമയം 50 പേർക്ക് വരെ കയറാൻ സാധിക്കും.

Kuzhuppilly Beach Floating Bridge: Entry, Timings , Ticket Rate

ഉന്നത നിലവാരമുള്ള പോളി എത്തിലീൻ ബ്ലോക്കുകൾ ഉപയോഗിച്ച് നിർമ്മിചച് പാലത്തിൽ കയറണമെങ്കില്‍ ലൈഫ് ജാക്കറ്റ് നിർബന്ധമായും ധരിക്കണം. . അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്കും മുതിർന്ന ആളുകൾക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവർക്കും പാലത്തിൽ പ്രവേശനം അനുവദിക്കില്ല. സുരക്ഷയ്ക്കായി പാലത്തിന്‍റെ ഇരുവശങ്ങളിലും സുരക്ഷാ വേലികളും സജ്ജമാക്കിയിട്ടുണ്ട്. ഒപ്പം പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകളുടെ സേവനവും ഉണ്ടാകും.

രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഇവിടെ പ്രവേശനം. ഒരാൾക്ക് 120 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡിടിപിസിക്കാണ് പാലത്തിന്‍റെ നടത്തിപ്പ് ചുമതല. ചാവക്കാട്, താനൂർ, ബേക്കൽ, ബേപ്പൂർ, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജുകളുള്ളത്.

കുഴുപ്പള്ളി ബീച്ച്

കൊച്ചിയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് കുഴുപ്പള്ളി ബീച്ച്. ചെറായി ബീച്ചിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ കൊച്ചിയിലെ മറ്റു ബീച്ചുകളെ അപേക്ഷിച്ച് തിരക്ക് കുറവാണ് എന്നതാണ് പ്രധാന ആകർഷണം. ഇവിടേക്ക് എത്തിച്ചേരുന്ന റൂട്ടും വളരെ നല്ലതാണ്. അവധി ദിവസങ്ങളിലാണ് ഇവിടെ ആളുകൾ കൂടുതലും എത്തുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: beach kerala tourism travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+