ചെന്നപാടേ കായലിന്റെ മുഴുവൻ കാഴ്ചകളും കാണാൻ സാധിക്കുന്ന ഒരു ബോട്ട് യാത്ര... ഒരുച്ചയൊക്കെ ആകുമ്പോളേക്കും സൂപ്പർ ഫിഷ് ഫ്രൈയും ഫിഷ് കറിയും ഒക്കെ ചേർന്ന നാടൻ ഊണ്. ഊണു കഴിഞ്ഞ് വേണമെങ്കിൽ കായിന്റെ കാറ്റൊക്കെ കൊണ്ട് ഒന്നുറങ്ങാം...അല്ലെങ്കിൽ നേരെ പോയി മീൻ പിടിക്കാം... ഹൊ! കേൾക്കാൻ എന്തു രസം.. ഇതൊക്കെ എവിടെ നടക്കാനാ... ഇങ്ങനെയൊക്കെ കിട്ടുന്ന സ്ഥലം ഇപ്പോളെവിടെയാ എന്നല്ലെ മനസ്സിൽ വന്ന ആദ്യ ചോദ്യം... അങ്ങനെ ഒരു സംശയത്തിന്റെ ആവശ്യമേ ഇല്ല നമ്മുടെ സ്വന്തം പാലാക്കരി ഉള്ളപ്പോൾ...
മത്സ്യഫെഡിന്റെ അക്വാ ടൂറിസം ഫാമായ കോട്ടയം വൈക്കത്തെ പാലാക്കരി ഫാമിൽ ഒരുക്കിയിരിക്കുന്നത് ഒരു ദിവസം മുഴുവനും ആസ്വദിക്കുവാനുള്ള കാര്യങ്ങളാണ്...
ഇനി ഒരു റിലാക്സേഷനൊക്കെ ആകാം!!
മത്സ്യഫെഡ് അക്വാ ടൂറിസം സെന്‍ററിന്റെ നേതൃത്വത്തിലാണ് ഈ ഫാം പ്രവർത്തിക്കുന്നത്.
എവിടെയാണിത്?
ഇവിടെ എത്തിയാൽ
മീൻ പിടിക്കാം...
രാവിലെ മുതൽ വൈകിട്ട് വരെ ഒരു പകൽ മുഴുവൻ അടിപൊളിയായി ആസ്വദിച്ച് ചിലവഴിക്കാനുള്ളതെല്ലാം ഇവിടെയുണ്ട്.
ഉച്ചയ്ക്കത്തെ മീനും കൂട്ടിയുള്ള ഊണാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ഭക്ഷണം കുറച്ചുകൂടി ആഘോഷമാക്കണം എന്നുള്ളവർക്ക് ഇനിയും ഓപ്ഷനുണ്ട്. കക്കയിറച്ചിയും കൊഞ്ചും കരിമീനും ഉൾപ്പെടെയുള്ള വിഭവങ്ങൾ പ്രത്യേക നിരക്കിൽ ഇവിടെ
ഭക്ഷണത്തിനൊപ്പം ലഭിക്കും.
200 രൂപ മാത്രം
രാവിലെ 10.00 മണി മുതൽ വൈകിട്ട് 6.00 മണി വരെയാണ് ഇവിടുത്തെ സന്ദർശന സമയം. മുതിർന്ന ആളുകൾക്കാണ് 200 രൂപ. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ഈടാക്കുന്നത് 150 രൂപയാണ്.
ഇനി വൈകിട്ട് മാത്രമേ എത്താൻ സാധിക്കുകയുള്ളൂ എന്നാണെങ്കിലും കുഴപ്പമിലല്. വൈകിട്ട് 3.00 മുതൽ 6.00 വരെ മാത്രമായി ഇവിടെ ചിലവഴിക്കുവാൻ 50 രൂപയാണ് നല്കേണ്ടത്. അഞ്ച് വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് 25 രൂപ മതിയാകും.
അടുത്ത് പോകാൻ



Click it and Unblock the Notifications















